ചിക്കാഗോയില്‍ എട്ട് പ്രദേശങ്ങളില്‍ എടിഎം കൊള്ള; പോലീസ് മുന്നറിയിപ്പ്

Update: 2025-08-11 14:53 GMT

ചിക്കാഗോ: ചിക്കാഗോയിലെ എട്ട് വ്യത്യസ്ത പ്രദേശങ്ങളില്‍ എടിഎമ്മുകള്‍ ലക്ഷ്യമിട്ട് മോഷണങ്ങള്‍ വര്‍ധിക്കുന്നതായി പോലീസ് മുന്നറിയിപ്പ് നല്‍കുന്നു. ഓഗ്ഡന്‍, ഹാരിസണ്‍, നിയര്‍ വെസ്റ്റ്, ഷേക്‌സ്പിയര്‍, ഓസ്റ്റിന്‍, ജെഫേഴ്‌സണ്‍ പാര്‍ക്ക്, നിയര്‍ നോര്‍ത്ത്, ഗ്രാന്‍ഡ് സെന്‍ട്രല്‍ എന്നിവിടങ്ങളിലാണ് മോഷണം നടന്നത്.

രണ്ട് മുതല്‍ അഞ്ച് വരെ വരുന്ന കറുത്ത വര്‍ഗ്ഗക്കാരായ പുരുഷന്മാരുടെ സംഘമാണ് മോഷണത്തിന് പിന്നിലെന്ന് പോലീസ് അറിയിച്ചു. ഇവര്‍ മോഷ്ടിച്ചതോ വാടകയ്ക്കെടുത്തതോ ആയ എസ്.യു.വി.കള്‍ ഉപയോഗിച്ചാണ് കൃത്യം നടത്തുന്നത്. സ്ഥാപനങ്ങളുടെ വാതിലുകള്‍ തകര്‍ത്ത് അകത്ത് കയറി എടിഎം മെഷീനുകള്‍ എടുത്ത് വാഹനത്തില്‍ കയറ്റി രക്ഷപ്പെടുകയാണ് ഇവരുടെ രീതി. കറുത്ത മാസ്‌കും കറുത്ത വസ്ത്രങ്ങളും ഗ്ലൗസും ധരിച്ചാണ് ഇവര്‍ എത്തുന്നത്.

ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിലാണ് മോഷണങ്ങള്‍ കൂടുതലായി നടന്നത്. 3900 ബ്ലോക്ക് ഓഫ് ഡബ്ല്യു ഓഗ്ഡന്‍ സെന്റ്, 5600 ബ്ലോക്ക് ഓഫ് ഡബ്ല്യു റൂസ്വെല്‍റ്റ് സെന്റ്, 5100 ബ്ലോക്ക് ഓഫ് ഡബ്ല്യു ഗ്രാന്‍ഡ് സെന്റ്, 1600 ബ്ലോക്ക് ഓഫ് ഡബ്ല്യു നോര്‍ത്ത് അവന്യൂ, 800 ബ്ലോക്ക് ഓഫ് എന്‍ ഓര്‍ലിയന്‍സ് സെന്റ് തുടങ്ങി നിരവധി സ്ഥലങ്ങളിലാണ് മോഷണം നടന്നത്.

സംഭവങ്ങളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 312-746-8253 എന്ന നമ്പറില്‍ ഏരിയ ഫോര്‍ ഡിറ്റക്ടീവ്സുമായി ബന്ധപ്പെടണമെന്നും, അല്ലെങ്കില്‍ #25-CWP-022D എന്ന റെഫറന്‍സ് ഉപയോഗിച്ച് ഓണ്‍ലൈനായി വിവരം കൈമാറണമെന്നും പോലീസ് അറിയിച്ചു

Similar News