ട്രാന്‍സിറ്റ് ബസില്‍ വാക്കുതര്‍ക്കം ഡ്രൈവര്‍ രണ്ട് യാത്രക്കാരെ വെടിവച്ചുകൊന്നു

Update: 2025-03-31 15:03 GMT

മിയാമി(ഫ്‌ലോറിഡ): ഞായറാഴ്ച പുലര്‍ച്ചെ 3 മണിക്ക് തൊട്ടുമുമ്പ് മിയാമി-ഡേഡ് ട്രാന്‍സിറ്റ് ബസ് ഡ്രൈവര്‍ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് നടത്തിയ വെടിവയ്പ്പില്‍ രണ്ട് പേര്‍ മരിച്ചതായി മിയാമി ഗാര്‍ഡന്‍സ് പോലീസ് സ്ഥിരീകരിച്ചു.

ഞായറാഴ്ച പുലര്‍ച്ചെ ഒരു ട്രാന്‍സിറ്റ് ബസില്‍ ഉണ്ടായ സംഭവത്തെക്കുറിച്ചു പോലീസിന് വിവരം ലഭിച്ചു ഇതിനെ തുടര്‍ന്ന് , NW 183-ാം സ്ട്രീറ്റിലെയും NW 7-ാം അവന്യൂവിലെയും ഒരു ഷോപ്പിംഗ് സെന്ററിന്റെ ഭൂരിഭാഗവും അടച്ചുപൂട്ടി.

ബസ് ഡ്രൈവര്‍ രണ്ട് യാത്രക്കാരുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടതായി പ്രാഥമിക പോലീസ് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.ഇത് സംഭവിക്കുമ്പോള്‍ ബസ് നീങ്ങിയിരുന്നില്ല എന്നാണ് പോലീസ് പറയുന്നത്.വെടിയേറ്റ രണ്ട് പേരെയും അവെഞ്ചുറ ആശുപത്രിയിലേക്ക് കൊണ്ടുപോയി, അവിടെ അവര്‍ പിന്നീട് മരിച്ചതായി പ്രഖ്യാപിച്ചു.

കൗണ്ടി ബസ് ഡ്രൈവര്‍മാര്‍ക്ക് സ്വയം പ്രതിരോധ നടപടിയായി തോക്കുകള്‍ അനുവദനീയമല്ല.മിയാമി-ഡേഡിന്റെ ഗതാഗത, പൊതുമരാമത്ത് വകുപ്പ് വക്താവ് ജുവാന്‍ മെന്‍ഡിയേറ്റ ഞായറാഴ്ച പറഞ്ഞു,'ട്രാന്‍സിറ്റ് ഓപ്പറേറ്റര്‍മാര്‍ക്ക് ആയുധം ധരിക്കാന്‍ അനുവാദമില്ല,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു .ഒരു മെട്രോബസില്‍ നടന്ന വെടിവയ്പ്പ് അന്വേഷണത്തിലാണ്. ഗതാഗത, പൊതുമരാമത്ത് വകുപ്പ് നിയമപാലകരുമായി പൂര്‍ണ്ണമായും സഹകരിക്കുന്നുണ്ടെന്ന് മെന്‍ഡിയേറ്റ പറഞ്ഞു.

Similar News