ഡാലസിലെ കഠിനമായ ശൈത്യത്തെ നേരിടാന്‍ താല്‍ക്കാലിക അഭയകേന്ദ്രം
ഡാലസ്:ഡാലസിലെ വരാനിരിക്കുന്ന കഠിനമായ ശൈത്യത്തെ നേരിടാന്‍ ഡാലസ് നഗരസഭയും സന്നദ്ധ സംഘടനകളും ചേര്‍ന്ന് ഫെയര്‍ പാര്‍ക്കില്‍ (Fair Park) താല്‍ക്കാലിക അഭയകേന്ദ്രം സജ്ജമാക്കി. വടക്കന്‍ ടെക്‌സാസില്‍ ഈ വാരാന്ത്യത്തില്‍ താപനില അപകടകരമായ രീതിയില്‍ താഴുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്നാണ് ഈ നടപടി.
വെള്ളിയാഴ്ച വൈകുന്നേരം 4 മണി മുതല്‍ ഫെയര്‍ പാര്‍ക്കിലെ 'ഓട്ടോമൊബൈല്‍ ബില്‍ഡിംഗില്‍' അഭയകേന്ദ്രം പ്രവര്‍ത്തിച്ചു തുടങ്ങും.ഏകദേശം 1,300 പേരെ ഉള്‍ക്കൊള്ളാന്‍ ഈ കേന്ദ്രത്തിന് സാധിക്കും.
'ഓസ്റ്റിന്‍ സ്ട്രീറ്റ് സെന്റര്‍', 'അവര്‍ കോളിംഗ്' എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ നൂറുകണക്കിന് സ്‌ട്രെച്ചറുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.
രാത്രികാല താപനില ഐസിംഗ് പോയിന്റിന് (Freezing point) മുകളില്‍ എത്തുന്നത് വരെ ഈ കേന്ദ്രം പ്രവര്‍ത്തിക്കും.തെരുവുകളില്‍ കഴിയുന്നവര്‍ക്കും ശൈത്യത്തില്‍ നിന്ന് സംരക്ഷണം ആവശ്യമുള്ളവര്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താമെന്ന് അധികൃതര്‍ അറിയിച്ചു.