വാഷിംഗ്ടണ്‍ ഡിസി: ഫ്‌ലാഗ് കത്തിക്കുന്നതിന് ഒരു വര്‍ഷം തടവ്: ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍

Update: 2025-08-27 11:55 GMT

വാഷിംഗ്ടണ്‍: അമേരിക്കന്‍ പതാക കത്തിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചു. പതാകയെ അപമാനിക്കുന്നവര്‍ക്ക് ഒരു വര്‍ഷം തടവ് ശിക്ഷ നല്‍കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. 'നിങ്ങള്‍ ഒരു പതാക കത്തിച്ചാല്‍, നിങ്ങള്‍ക്ക് ഒരു വര്‍ഷം തടവ് ലഭിക്കും. അതില്‍ ഇളവുകളൊന്നും ഉണ്ടാകില്ല. പതാക കത്തിക്കുന്നത് ഉടന്‍ തന്നെ അവസാനിക്കും,' ട്രംപ് പറഞ്ഞു.

എല്ലാ ഫ്‌ലാഗ് കത്തിക്കല്‍ സംഭവങ്ങളും അന്വേഷിക്കാനും പ്രോസിക്യൂട്ട് ചെയ്യാനും എക്‌സിക്യൂട്ടീവ് ഉത്തരവ് നീതിന്യായ വകുപ്പിന് നിര്‍ദേശം നല്‍കുന്നു. പ്രതിഷേധങ്ങള്‍ക്കിടെ രാജ്യത്തിന്റെ പതാക കത്തിക്കുന്നത് അക്രമങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്നും കലാപങ്ങള്‍ക്ക് പ്രേരിപ്പിക്കുമെന്നും ട്രംപ് വാദിച്ചു.

ദേശീയ സ്മാരകങ്ങള്‍ സംരക്ഷിക്കാന്‍ താന്‍ മുമ്പ് കൊണ്ടുവന്ന എക്‌സിക്യൂട്ടീവ് ഉത്തരവുമായി അദ്ദേഹം ഇതിനെ താരതമ്യം ചെയ്തു. ദേശീയ ഐക്യം സംരക്ഷിക്കുന്നതിനും അക്രമം തടയുന്നതിനും ഈ പുതിയ ഉത്തരവ് അനിവാര്യമാണെന്ന് ട്രംപ് പറഞ്ഞു.

Similar News