യുണൈറ്റഡ് വിമാനം UA876 അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

Update: 2025-07-24 10:09 GMT

ടോക്കിയോ: ടോക്കിയോയിലെ ഹനേഡ വിമാനത്താവളത്തില്‍ നിന്ന് സാന്‍ ഫ്രാന്‍സിസ്‌കോയിലേക്ക് പുറപ്പെട്ട യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനം UA876 അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പറന്നുയര്‍ന്ന് ഏകദേശം 9 മണിക്കൂറിന് ശേഷമാണ് ബോയിംഗ് 777-200ER (രജിസ്‌ട്രേഷന്‍ N229UA) വിമാനം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

2025 ജൂലൈ 23 ബുധനാഴ്ച ജപ്പാന്‍ സമയം 15:57-നാണ് വിമാനം ടോക്കിയോ ഹനേഡയില്‍ നിന്ന് പുറപ്പെട്ടത്. എഞ്ചിന്‍ തകരാര്‍ കാരണം പൈലറ്റുമാര്‍ പൊതു അടിയന്തരാവസ്ഥ (squawk 7700) പ്രഖ്യാപിക്കുകയായിരുന്നു.


Similar News