മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭ ജനുവരി, 'സഭാതാരക മാസമായി' ആചരിക്കുന്നു

Update: 2026-01-01 13:35 GMT

ന്യൂയോര്‍ക്:മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ 'മലങ്കര സഭാതാരക'യുടെ ജന്മമാസമായ ജനുവരി, 'സഭാതാരക മാസമായി' സഭ ആചരിക്കുന്നു.133 വര്‍ഷത്തെ സുദീര്‍ഘമായ ദൗത്യം പൂര്‍ത്തിയാക്കിയ സഭാതാരകയുടെ ജന്മമാസമായ ജനുവരിയാണ് താരക മാസമായി ആചരിക്കുന്നത്.

സഭാതാരകയുടെ പ്രചാരണം വര്‍ദ്ധിപ്പിക്കുക, കൂടുതല്‍ വായനക്കാരെയും വരിക്കാരെയും കണ്ടെത്തുകഓരോ മാര്‍ത്തോമ്മാ ഭവനത്തിലും ഒരു സഭാതാരക' എന്ന ലക്ഷ്യം കൈവരിക്കാനായി ഇടവക തലത്തില്‍ വരിക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുക എന്നിവയാണ് ഈ മാസാചരണത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍.,

മലയാളത്തിന് പുറമെ ഇംഗ്ലീഷ് പതിപ്പും ഓണ്‍ലൈനായി ലഭ്യമാണ്.വാര്‍ഷിക വരിസംഖ്യ 200 രൂപയും, ആജീവനാന്ത വരിസംഖ്യ 3500 രൂപയുമാണ്.10 പുതിയ വരിക്കാരെ ചേര്‍ക്കുന്നവര്‍ക്ക് ഒരു വര്‍ഷത്തെ താരക സൗജന്യമായി ലഭിക്കും.എല്ലാ കുടുംബങ്ങളും വരിക്കാരായ ഇടവകകളെ 'സമ്പൂര്‍ണ്ണ താരക ഇടവക' ആയി പ്രഖ്യാപിക്കും.

മെത്രാപ്പോലീത്തയുടെ കത്തുകള്‍, സഭാ വാര്‍ത്തകള്‍, സാമൂഹിക പ്രസക്തിയുള്ള ലേഖനങ്ങള്‍, ഭക്തിനിര്‍ഭരമായ ചിന്തകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന സഭാതാരകയുടെ വായനയിലൂടെ സഭയുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ മെത്രാപ്പോലീത്ത ഡോ. തിയോഡോഷ്യസ് മാര്‍ തോമ സര്‍ക്കുലറിലൂടെ ആഹ്വാനം ചെയ്തു

Similar News