ഹ്യൂസ്റ്റണ്‍ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ ദ്വജസ്ഥംഭത്തിനായുള്ള തേക്ക് മരം മുറിക്കല്‍ ചടങ്ങ് - ഡിസംബര്‍ 5 ന്

Update: 2025-12-01 14:49 GMT

ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രം, ഹ്യൂസ്റ്റണ്‍ നടത്തിവരുന്ന ധ്വജ പ്രതിഷ്ഠ ഒരുക്കങ്ങളുടെ ഭാഗമായി നടക്കുന്ന തേക്ക് മരം മുറിക്കല്‍ ചടങ്ങിലേക്ക് (Teak Wood Cutting Ceremony) നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും ഹൃദയപൂര്‍വ്വം ക്ഷണിക്കുന്നു.

ഈ പുണ്യചടങ്ങ് ദ്വജസ്ഥംഭ നിര്‍മ്മാണത്തിന്റെ ആരംഭഘട്ടം ആകുന്നതോടൊപ്പം, ശ്രീ കാണിപ്പയൂര്‍ കൃഷ്ണന്‍ നമ്പൂതിരിയും ശ്രീ ദിവാകരന്‍ നമ്പൂതിരിയും (ഗുരുവായൂര്‍ ക്ഷേത്രത്തിലെ മുന്‍ മേല്‍ശാന്തി) നല്‍കുന്ന ദിവ്യാനുഗ്രഹപരമായ മാര്‍ഗനിര്‍ദ്ദേശത്തില്‍ നടത്തപ്പെടുന്നതുമാണ്.

തീയതി: 05 ഡിസംബര്‍ 2025

സ്ഥലം: കരിമ്കുന്നം, തൊടുപുഴ (സമീപം)

ഈ അപൂര്‍വ്വ ദൈവിക പ്രവര്‍ത്തിയുടെ അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനും സമൂഹത്തിന്റെ ഒരു ചരിത്ര നിമിഷത്തില്‍ പങ്കുചേരുന്നതിനും നിങ്ങളുടെ സാന്നിധ്യം ഹൃദയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു. നിങ്ങളുടെ സാന്നിധ്യം എല്ലാവര്‍ക്കും വലിയ അനുഗ്രഹവും പിന്തുണയും ആയിരിക്കും.

മരം വെട്ടിയതിന് ശേഷം ഇത് ബന്ധപ്പെട്ട പൂജകള്‍ക്കായി കേരളത്തിലെ ഒരു ക്ഷേത്രത്തില്‍ ഏകദേശം മൂന്ന് മാസം മരം ശുദ്ധീകരണത്തിനായി വിധേയമാക്കിയതിനുശേഷം കപ്പല്‍ മാര്‍ഗം അമേരിക്കയിലേക്ക് അയക്കുന്നതാണ്.

തേക്ക് മരം വെട്ടുന്നതിനുമുമ്പ് ആവശ്യമായ അനുമതിയും അനുഗ്രഹവും തേടി 28-11-2025ന് നടത്തിയ ചടങ്ങിന്റെ ദൃശ്യങ്ങളാണിവ.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:

 രാമദാസ് കണ്ടത്ത്: (925) 487-2008അജിത് നായര്‍: (832) 713-1710

ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രം ഹ്യൂസ്റ്റണ്‍ ന്റെ പേരില്‍ മറ്റ് ഭക്തരെയും ഈ പുണ്യചടങ്ങിലേക്ക് ക്ഷണിക്കുന്നു.

Similar News