കേരള പെന്തക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം ന്യൂയോര്‍ക്ക് ചാപ്റ്റര്‍ ഏകദിന സെമിനാര്‍

Update: 2025-10-08 13:18 GMT

ന്യൂയോര്‍ക്ക് : 'ബഹുസ്വര സമൂഹത്തില്‍ സുവിശേഷം പങ്കിടല്‍' എന്ന വിഷയത്തെ കേന്ദ്രീകരിച്ച് കേരള പെന്തക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം ന്യൂയോര്‍ക്ക് ചാപ്റ്റര്‍ ഏകദിന സെമിനാര്‍ നടത്തി. ന്യൂയോര്‍ക്ക് ശാലേം പെന്തക്കോസ്തല്‍ ടാബര്‍ണാക്കിള്‍ സഭയില്‍ വെച്ച് നടത്തപ്പെട്ട സെമിനാറില്‍ ചാപ്റ്റര്‍ സെക്രട്ടറി ഇവാഞ്ചലിസ്റ്റ് സാം മേമന അധ്യക്ഷത വഹിച്ചു.

സത്യത്തിന്റെ മത്സരാത്മകമായ അവകാശവാദങ്ങളുടെ ലോകത്ത്, വേദവചന സത്യങ്ങളില്‍ വേരൂന്നിയതും നമ്മുക്ക് ബോധ്യമായതുമായ യേശുക്രിസ്തുവിന്റെ സന്ദേശം പ്രചരിപ്പിക്കുവാന്‍ വിശ്വാസ സമൂഹം തയ്യാറാകണമെന്ന് ലണ്ടനിലെ നോര്‍ത്ത് ഹാംപ്ടണില്‍ നിന്നുള്ള പാസ്റ്റര്‍ വര്‍ഗീസ് എം സാമുവല്‍ പ്രസ്താവിച്ചു. ഏകദിന സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ബഹുസ്വര സമൂഹത്തില്‍ സുവിശേഷം പങ്കിടല്‍' എന്ന വിഷയത്തില്‍ ഉപന്യാസ മത്സരം ആരംഭിക്കുമെന്ന് കെ.പി.ഡബ്ല്യു.എഫ് പ്രഖ്യാപിച്ചു. ഇംഗ്ലീഷിലോ മലയാളത്തിലോ 500 വാക്കുകളുള്ള ഒരു ഉപന്യാസം സമര്‍പ്പിക്കാന്‍ പങ്കെടുക്കുന്നവരെ ക്ഷണിക്കുന്നു. മത്സരത്തില്‍ താല്‍പ്പര്യമുള്ള എല്ലാ എഴുത്തുകാര്‍ക്കും പ്രായഭേദമെന്യേ പങ്കെടുക്കാമെന്ന് ചാപ്റ്റര്‍ പ്രസിഡന്റ് റവ. ഡോ. ജോമോന്‍ ജോര്‍ജ് അറിയിച്ചു. എന്‍ട്രികള്‍ 2025 നവംബര്‍ 30-നകം kpwfchapter@gmail.com എന്ന ഇമെയില്‍ വഴി സമര്‍പ്പിക്കണം. രണ്ട് ഭാഷാ വിഭാഗങ്ങളിലും അവാര്‍ഡുകള്‍ വെവ്വേറെ നല്‍കപ്പെടും. ഒന്നും രണ്ടും മൂന്നും.സ്ഥാനക്കാര്‍ക്ക് പ്രത്യേക പുരസ്‌ക്കാരം നല്‍കും.

റവ. എബി തോമസ് - (വൈസ് പ്രസിഡന്റ്), ബ്രദര്‍. സാം മേമന (സെക്രട്ടറി) ഡോ. റോജന്‍ സാം (ജോയിന്റ് സെക്രട്ടറി), ബ്രദര്‍. ജോസ് ബേബി (ട്രഷറര്‍) സൂസന്‍ ജെയിംസ് (വനിതാ കോര്‍ഡിനേറ്റര്‍), സ്റ്റെയ്‌സി മത്തായി (യൂത്ത് കോര്‍ഡിനേറ്റര്‍) എന്നിവരാണ് കെപിഡബ്ല്യുഎഫ് ന്യൂയോര്‍ക്ക് ചാപ്റ്റര്‍ ഭാര്‍വാഹികള്‍

നോര്‍ത്ത് അമേരിക്കയിലുള്ള മലയാളി പെന്തക്കോസ്ത് എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുവാന്‍ രൂപം കൊണ്ട കേരള പെന്തക്കോസ്തല്‍ റൈറ്റേഴ്‌സ് ഫോറം ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ ഭാരവാഹികളായി രാജന്‍ ആര്യപ്പള്ളി (പ്രസിഡന്റ്), സാം മാത്യു (വൈസ് പ്രസിസന്റ്), നിബു വെള്ളവന്താനം ( ജനറല്‍ സെക്രട്ടറി), റവ. എബിന്‍ അലക്‌സ് (ജോ.സെക്രട്ടറി), ഡോ. ജോളി ജോസഫ് (ട്രഷറാര്‍), ഡോ. ഷൈനി സാം (ലേഡീസ് കോര്‍ഡിനേറ്റര്‍) എന്നിവര്‍ പ്രവര്‍ത്തിച്ചുവരുന്നു.


Similar News