മലപ്പുറം: മലപ്പുറം തിരൂരിൽ ബിരിയാണിയിൽ നിന്ന് വേവിക്കാത്ത കോഴിത്തല ലഭിച്ചതായി പരാതി. തിരൂർ ഏഴുർ സ്വദേശിനി പ്രതിഭയാണ് പരാതി നൽകിയത്. വീട്ടിലേക്ക് ഓർഡർ ചെയത് വരുത്തിയ ബിരിയാണിയിൽ നിന്നാണ് കോഴിത്തല കണ്ടെടുത്തത്.

നാല് ബിരിയാണിയാണ് ഓർഡർ ചെയ്തത്. ഒരു പാക്കറ്റ് ബിരിയാണി തുറന്നുനോക്കിയപ്പോഴാണ് അതിനുള്ളിൽ നിന്ന് കോഴിത്തല ലഭിച്ചത്. മുത്തൂരിലെ കടയിൽ നിന്നാണ് ബിരിയാണി ഓർഡർ ചെയ്തത്. തുടർന്ന് പ്രതിഭ ഭക്ഷ്യസുരക്ഷാവകുപ്പിൽ പരാതി നൽകുകയായിരുന്നു.