ഡൽഹി: ഇന്ത്യൻ സംസ്‌കാരങ്ങളെ വളരെ ബഹുമാനപൂർവ്വം കാണുന്നവരാണ് വിദേശത്തുള്ള ആളുകൾ. വിദേശത്തെ പ്രമുഖർ വരെ ഇവിടെത്തെ സംസ്‌കാരത്തെ ചേർത്തുപിടിക്കുന്നവരാണ്. അങ്ങനെ ഒരു സംഭവമാണ് ഇപ്പോൾ നടന്നിരിക്കുന്നത്. തന്റെ പുതിയ ഇലക്ട്രിക് കാർ വാങ്ങിയ ഇന്ത്യയിലെ ജർമൻ അംബാസഡർ 'ഫിലിപ്പ് അക്കർമൻ' കാറിൽ നാരങ്ങയും മുളകും തൂക്കിയതാണ് വാർത്ത.

പിന്നാലെ അദ്ദേഹം തേങ്ങ ഉടയ്ക്കുകയും ചെയ്തു. പൊതുവെ ഇന്ത്യയിൽ വാഹനം വാങ്ങുമ്പോൾ ചെയ്യാറുള്ള ആചാരമാണ് ജർമൻ അംബാസഡറും പിന്തുടർന്നത്. ഇതോടെ സംഭവം സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്. തന്റെ പുതിയ ബിഎംഡബ്ല്യു ഐ7 ഇലക്ട്രിക് കാറിൽ തേങ്ങ ഉടച്ച് വരവേറ്റ് ഇന്ത്യയിലെ ജര്‍മ്മന്‍ അംബാസഡര്‍. കാറിനുള്ളില്‍ നാരങ്ങയും പച്ചമുളകും കെട്ടിത്തൂക്കിയ ശേഷമായിരുന്നു ജര്‍മ്മന്‍ അംബാസഡര്‍ തേങ്ങയുടച്ചത്.

ബോണറ്റിന് മുന്നില്‍ ഔദ്യോഗിക ജര്‍മന്‍ പതാക തൂക്കിയതിന് പിന്നാലെയാണ് അദ്ദേഹം പരമ്പരാഗത ഇന്ത്യന്‍ ആചാരം പ്രകാരം കാറിനെ സ്വീകരിച്ചത്. സംഭവം വൈറലായതോടെ ജര്‍മ്മന്‍ അംബാസഡറെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

ശൈത്യകാലം അടുക്കുമ്പോൾ വായു മലിനീകരണം രൂക്ഷമാകുമെന്നും മലിനീകരണം കുറയ്ക്കുന്നതിന് നമ്മൾ സംഭാവന നൽകണമെന്ന് തോന്നിയതിനാലാണ് ഇലക്ട്രിക് കാർ വാങ്ങിയതെന്നും അംബാസഡർ വ്യക്തമാക്കി. ഒരു ഇലക്ട്രോണിക് വെഹിക്കിൾ വേണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തന്‍റെ ഓഫീസിൽ നിന്ന് അനുമതി ലഭിച്ചതോടെയാണ് ഇ-കാർ വാങ്ങിയതെന്ന് ജർമൻ അംബാസഡർ പറഞ്ഞു. ഇന്ത്യയിൽ ഏകദേശം 1.95 കോടി രൂപ വിലയുള്ള ബിഎംഡബ്ല്യു ഐ7 എന്ന ആഡംബര കാറിലാണ് അംബാസഡർ ഇനി സഞ്ചരിക്കുക. സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.