ലയാളത്തിൽ തംരംഗം തീർത്ത മോഹൻലാൽ ചിത്രം പുലിമുരുകൻ തെലുങ്കിൽ റിലീസിനൊരുങ്ങുന്നു.മന്യംപുലി എന്നാണ് തെലുങ്കിൽ ചിത്രത്തിന്റെ പേര്.മൊഴിമാറ്റിയാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.മലയാളത്തിൽ ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ട്രെയിലറിന്റെ അതേഭാഗങ്ങൾ തന്നെ തെലുങ്ക് ട്രെയിലറിലും ഉൾപ്പെടുത്തിയിരിക്കുന്നു.

വില്ലൻ വേഷം അവതരിപ്പിക്കുന്ന ജഗപതി ബാബുവിനും ട്രെയിലറിൽ പ്രാധാന്യമുണ്ട്.പ്രശസ്ത നിർമ്മാതാവ് കൃഷ്ണറെഡ്ഢിയാണ് സിനിമയുടെ തെലുങ്ക് അവകാശം സ്വന്തമാക്കിയത്

പ്രശസ്ത നിർമ്മാതാവ് കൃഷ്ണറെഡ്ഢിയാണ് സിനിമയുടെ തെലുങ്ക് അവകാശം സ്വന്തമാക്കിയത്. മോഹൻലാൽ പ്രധാനവേഷത്തിലെത്തിയ തെലുങ്ക് ചിത്രങ്ങളായ മനമന്ത, ജനതാ ഗാരേജ് എന്നീ ചിത്രങ്ങൾ അവിടെ മികച്ച വിജയമായിരുന്നു.