- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഎഇയിൽ വാർഷിക മെഡിക്കൽ പരിശോധനയിൽ പരാജയപ്പെട്ട ഡ്രൈവർമാർ തൊഴിൽ നഷ്ട ഭീതിയിൽ; പെർമിറ്റ് നഷ്ടപ്പെട്ടത് ആയിരത്തോളം പേരുടെ; ഡ്രൈവർമാർക്ക് മെഡിക്കൽ പരിശോധന നിർബന്ധമാക്കി അധികൃതരും
ദുബായ്: യുഎഇയിൽ ഡ്രൈവർമാർക്കുള്ള വാർഷിക മെഡിക്കൽ പരിശോധനയിൽ പരാജയപ്പെട്ടവരുടെ ജോലി നഷ്ടമാകും. നിർബന്ധിത മെഡിക്കൽ പരിശോധനയിൽ പരാജയപ്പെട്ട ഡ്രൈവർമാർക്ക് 2015 അവസാനത്തോടെ ജോലി നഷ്ടപ്പെടുമെന്ന് റിപ്പോർട്ട്. സ്വകാര്യ വാഹനങ്ങൾ ഓടിക്കുന്നവരും, വലിയ വാഹനങ്ങൾ ഓടിക്കുന്നവരും വ്യാവസായി വാഹനങ്ങളും ടാക്‌സികളും ഓടിക്കുന്നവരും നിർബന്ധിതമ
ദുബായ്: യുഎഇയിൽ ഡ്രൈവർമാർക്കുള്ള വാർഷിക മെഡിക്കൽ പരിശോധനയിൽ പരാജയപ്പെട്ടവരുടെ ജോലി നഷ്ടമാകും. നിർബന്ധിത മെഡിക്കൽ പരിശോധനയിൽ പരാജയപ്പെട്ട ഡ്രൈവർമാർക്ക് 2015 അവസാനത്തോടെ ജോലി നഷ്ടപ്പെടുമെന്ന് റിപ്പോർട്ട്.
സ്വകാര്യ വാഹനങ്ങൾ ഓടിക്കുന്നവരും, വലിയ വാഹനങ്ങൾ ഓടിക്കുന്നവരും വ്യാവസായി വാഹനങ്ങളും ടാക്‌സികളും ഓടിക്കുന്നവരും നിർബന്ധിതമായി വാർഷിക മെഡിക്കൽ പരിശോധനം നടത്തേണ്ടതാണ്. ഇതിൽ പരാജയപ്പെടുന്നവർക്കായിരിക്കും ജോലി നഷ്ടപ്പെടുക.
റോഡുകളിൽ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. കഴിഞ്ഞ സെപ്റ്റംബർ വരെ ഏകദേശം 71000 ഡ്രൈവർമാർ മെഡിക്കൽ പരിശോധനയ്ക്ക് വിധേയരായതായാണ് വിവരം. ഇതിൽ 1000പേർ പരിശോധനയിൽ പരാജയപ്പെട്ടിരുന്നു. ഇവരുടെ പെർമിറ്റ് നഷ്ടമായി.
രക്തസമ്മർദ്ദം, പ്രമേഹം, കാഴ്ചശക്തി, ഹൃദയാരോഗ്യം, എപ്പിലപ്‌സി, മാനസികാരോഗ്യം തുടങ്ങിയ രോഗങ്ങളിലാണ് പരിശോന നടത്തുന്നത്. പെർമിറ്റ് നഷ്ടമായവരിൽ 600പേര് ടാക്‌സി ഡ്രൈവർമാരും 400 പേർ വലിയ വാഹനങ്ങളുടെ ഡ്രൈവർമാരുമാണ്.