- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉച്ചവിശ്രമം; 1225 തൊഴിലുടമകൾ നിർദ്ദേശം ലംഘിച്ചതായി റിപ്പോർട്ട്; കടുത്ത നടപടികൾ നേരിടേണ്ടി വരുമെന്ന് തൊഴിൽ മന്ത്രാലയം
ജിദ്ദ: കടുത്തവേനലിൽ തൊഴിലാളികൾക്ക് ഉച്ചവിശ്രമം അനുവദിക്കണമെന്നുള്ള തൊഴിൽ മന്ത്രാലയത്തിന്റെ നിർദ്ദേശം ലംഘിച്ച തൊഴിലുടമകളെ അധികൃതർ പിടികൂടി. ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെയുള്ള കാലയളവിൽ ഉച്ച മുതൽ മൂന്നു മണി വരെ തൊഴിലാളികൾക്ക് വിശ്രമം നൽകണമെന്നാണ് മന്ത്രാലയത്തിന്റെ ഉത്തരവ്. ഇതു സംബന്ധിച്ച് കൺസ്ട്രക്ഷൻ കമ്പനികളിൽ നടത്തിയ റെയ്ഡിലാണ
ജിദ്ദ: കടുത്തവേനലിൽ തൊഴിലാളികൾക്ക് ഉച്ചവിശ്രമം അനുവദിക്കണമെന്നുള്ള തൊഴിൽ മന്ത്രാലയത്തിന്റെ നിർദ്ദേശം ലംഘിച്ച തൊഴിലുടമകളെ അധികൃതർ പിടികൂടി. ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെയുള്ള കാലയളവിൽ ഉച്ച മുതൽ മൂന്നു മണി വരെ തൊഴിലാളികൾക്ക് വിശ്രമം നൽകണമെന്നാണ് മന്ത്രാലയത്തിന്റെ ഉത്തരവ്. ഇതു സംബന്ധിച്ച് കൺസ്ട്രക്ഷൻ കമ്പനികളിൽ നടത്തിയ റെയ്ഡിലാണ് നിയമലംഘകരെ പിടികൂടിയത്.
കൊടും വേനലിൽ ഉച്ചയ്ക്ക് പണിയെടുക്കുന്നത് തൊഴിലാളികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുമെന്നതിനാലാണ് മന്ത്രാലയം ഉച്ചവിശ്രമം അനുവദിച്ചിരിക്കുന്നത്. എന്നാൽ മന്ത്രാലയത്തിന്റെ ഈ നിർദ്ദേശം മറികടന്ന് ഉച്ചയ്ക്കും കൺസ്ട്രക്ഷൻ കമ്പനികൾ തൊഴിലാളികളെക്കൊണ്ട് പണിയെടുപ്പിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് അധികൃതർ റെയ്ഡ് നടത്തിയത്. ഉച്ചവിശ്രമം നിഷേധിക്കുന്ന തൊഴിലുടമകൾ ഉണ്ടെങ്കിൽ പൊതുജനങ്ങൾക്ക് 19911 എന്ന നമ്പരിൽ വിളിച്ച് പരാതിപ്പെടാവുന്നതാണ്.
ഉച്ചവിശ്രമം നിഷേധിക്കുന്ന തൊഴിലുടമയ്ക്ക് ലേബർ കോഡ് അനുസരിച്ച് 10,000 റിയാൽ വരെ പിഴ ശിക്ഷ നൽകുന്നതാണ്. അതേസമയം ചില കേസുകളിൽ നിയമം ലംഘിക്കുന്ന കമ്പനികൾക്ക് താത്ക്കാലികമായോ പെർമനന്റ് ആയോ ലൈസൻസ് റദ്ദാക്കാനും മന്ത്രാലയത്തിന് അധികാരമുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്.