- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദി വത്ക്കരണം ശക്തമാകുന്നു; വിദേശികളുടെ 1.27 മില്യൺ തൊഴിൽ സൗദി സ്വദേശികൾക്കു നൽകും; നിർമ്മാണ മേഖലകളിലും മറ്റും പ്രവാസികൾക്കു തൊഴിൽ നഷ്ടം
ജിദ്ദ: സൗദിവത്ക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി 1.27 മില്യൺ തൊഴിലുകൾ കൂടി സൗദി സ്വദേശികൾക്കു നൽകാൻ കൗൺസിൽ ഓഫ് സൗദി ചേംബേഴ്‌സ് (CSC)തീരുമാനം. ഇതോടെ മലയാളികളുൾപ്പെടുന്ന പ്രവാസി സമൂഹത്തിന് ഒട്ടേറെ തൊഴിൽ നഷ്ടമുണ്ടാകാൻ സാധ്യതയേറി. നിലവിൽ പ്രവാസികൾ കൈയടക്കി വച്ചിരിക്കുന്ന തൊഴിൽ മേഖലകളിൽ സന്നദ്ധരായ സ്വദേശികൾക്ക് തൊഴിൽ നൽകാനാണ് തീരുമാന
ജിദ്ദ: സൗദിവത്ക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി 1.27 മില്യൺ തൊഴിലുകൾ കൂടി സൗദി സ്വദേശികൾക്കു നൽകാൻ കൗൺസിൽ ഓഫ് സൗദി ചേംബേഴ്‌സ് (CSC)തീരുമാനം. ഇതോടെ മലയാളികളുൾപ്പെടുന്ന പ്രവാസി സമൂഹത്തിന് ഒട്ടേറെ തൊഴിൽ നഷ്ടമുണ്ടാകാൻ സാധ്യതയേറി.
നിലവിൽ പ്രവാസികൾ കൈയടക്കി വച്ചിരിക്കുന്ന തൊഴിൽ മേഖലകളിൽ സന്നദ്ധരായ സ്വദേശികൾക്ക് തൊഴിൽ നൽകാനാണ് തീരുമാനം. നിലവിൽ റോഡ്, ഇലക്ട്രിസിറ്റി പ്രൊജക്ടുകൾ, ആശുപത്രികളിലെ മെയിന്റനൻസ് വർക്കുകൾ തുടങ്ങിയ മേഖലകളിൽ പൂർണമായും വിദേശികളാണ് പണിയെടുക്കുന്നത്. ഇത്തരത്തിൽ കോടിക്കണക്കിന് റിയാൽ വിദേശികൾ സ്വദേശത്തേക്ക് അയയ്ക്കുന്നുവെന്നാണ് മക്കയിൽ നടത്തിയ സിഎസ് സിയുടെ സമ്മേളനത്തിൽ പ്രസിഡന്റ് അബ്ദുൾ റഹ്മാൻ വ്യക്തമാക്കിയത്.
സൗദിയിലെ പ്രധാന സിറ്റികളെ അപേക്ഷിച്ച് ടൗൺഷിപ്പുകളിലും ഉൾനാടൻ സിറ്റികളിലും തൊഴിലില്ലായ്മ താരതമ്യേന കൂടുതലായി അനുഭവപ്പെടുന്നത്. അതുകൊണ്ടു തന്നെ ഈ മേഖലകളിൽ കൂടുതൽ നിക്ഷേപത്തിന് സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കാൻ ഭരണാധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സി എസ് സി വ്യക്തമാക്കി.
നിലവിൽ കോൺട്രാക്ട് സെക്ടറിൽ സൗദി വത്ക്കരണം അഞ്ചു ശതമാനമാണെന്നാണ് നിശ്ചയിച്ചിരിക്കുന്നത്. അത് 20 ശതമാനത്തിലേക്ക് ഉയർത്തണമെന്നാണ് ചേംബർ ഓഫ് കൊമേഴ്‌സ് ആവശ്യപ്പെട്ടിരിക്കുന്നത്. ഹെൽത്ത് ഇൻഷ്വറൻസ്, ഹൗസിങ്, ട്രാൻസ്‌പോർട്ട് അലവൻസുകൾ എന്നിവ സംബന്ധിച്ചും കോൺട്രാക്ടിൽ പ്രത്യേകം പരാമർശിക്കണമെന്നും മറ്റു കമ്പനികളിലേക്ക് തൊഴിൽ മാറാൻ സ്വദേശികളെ അനുവദിക്കണമെന്നുമാണ് പുതിയ നിർദേശത്തിലുള്ളത്.
സ്വകാര്യ മേഖലകളിൽ ചെറുപ്പക്കാരായ സ്വദേശികളുടെ സാന്നിധ്യം കൂടുതൽ കൊണ്ടുവരണമെന്ന് പ്രത്യേകം നിർദേശിച്ചിട്ടുണ്ട്. സൗദിവത്ക്കരണം ഇത്തരത്തിൽ ശക്തമായ തോതിൽ മുന്നോട്ടു പോകുകയാണെങ്കിൽ പ്രവാസികളുടെ തൊഴിൽ സാധ്യതകൾക്കാണ് ഇത് മങ്ങലേൽപ്പിക്കുക എന്നാണ് വിലയിരുത്തപ്പെടുന്നത്.