കുവൈറ്റിലെ ആയിരത്തോളം വിദേശികളിൽ എച്ച്‌ഐവി ബാധ കണ്ടെത്തിയതായി ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്.25-നും 50-നും മധ്യേപ്രായമുള്ളവരിലാണ് രോഗബാധ കണ്ടെത്തിയിട്ടുള്ളതെന്ന് ആരോഗ്യവിഭാഗത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. രക്തദാനത്തിനായി പരിശോധിച്ചപ്പോഴും മറ്റുമാണ് അണുബാധ കണ്ടെത്തിയത്. ചികിത്സകളുടെ ഭാഗമായി നടത്തിയ പരിശോധനകളിലും രോഗം കണ്ടെത്തിയിട്ടുണ്ട്.

വിദേശികളെ കൂടാതെ മുന്നൂറിലേറെ സ്വദേശികൾക്കും രോഗം കണ്ടെത്തി.എച്ച്ഐവി -എയ്ഡ്സ് രോഗബാധ കണ്ടെത്തിയ വിദേശികൾക്ക് എല്ലാ വിധ ചികിത്സയും നൽകിയതിന് ശേഷമാണ് അവരുടെ രാജ്യങ്ങളിലേക്ക് നാടുകടത്തിയതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.

അതേസമയം നവജാത ശിശുകളിലെ എച്ച്ഐവി ബാധ കുറവുള്ള രാജ്യമാണ് കുവൈത്ത്. എച്ച്ഐവി ബാധിതരായ അമ്മമാർ അടുത്തിടെ പ്രസവിച്ച 46 കുട്ടികൾ രോഗബാധിതരല്ലെന്നും കണക്കുകൾ പറയുന്നു.