തിരുവനന്തപുരം: ദേശീയ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിന് വേണ്ടി കോടികൾ ധൂർത്തടിച്ചു എന്നതിന്റെ തെളിവുകൾ പുറത്തുവന്നു. മോഹൻലാലിന്റെ ലാലിസത്തിന് വേണ്ടി ഒരു കോടി 80 ലക്ഷം ചെലവായെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എൽഇഡി ലൈറ്റുകൾക്കായി നാല് കോടി രൂപയും ചെലവായി. ഇത് സംബന്ധിച്ച വിവരാവകാശ രേഖകൾ പുറത്തുവന്നു.