- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മീറ്റർ താരിഫ് പുതുക്കാത്തതിന്റെ പേരിൽ ടാക്‌സി ഡ്രൈവർമാരുടെ മേൽ ചുമത്തിയ പിഴ റദ്ദാക്കി; കുവൈത്തിൽ ടാക്‌സി കാബുകളുടെ മീറ്റർ പുതുക്കാൻ ഒരു മാസം സമയം അനുവദിച്ച് മന്ത്രാലയം
പുതുക്കിയ ടാക്‌സി നിരക്കനുസരിച്ച് മീറ്റർ സംവിധാനം പുതുക്കാൻ ആഭ്യന്തരമന്ത്രാലയം ഒരുമാസം സമയം അനുവദിച്ചു. ഇക്കാലയളവിൽ മീറ്റർ പുതുക്കാത്തതിന് പിഴ ഈടാക്കില്ല. ചുമത്തിയ പിഴ റദ്ദാക്കുമെന്നും ആഭ്യന്തര മന്ത്രാലയം വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ മീറ്ററിൽ താരിഫ് പുതുക്കാത്തതി ന്റെ പേരിൽ ടാക്‌സി ഡ്രൈവർമാരുടെ മേൽ ചുമത്തിയിരുന്നു.ടാക്‌സി നിരക്ക് വർധിപ്പിച്ചതിനു പിന്നാലെ ആഭ്യന്തര മന്ത്രാലയം വാഹന പരിശോധന ശക്തമാക്കിയിരുന്നു . മീറ്റർ അപ്ഡേറ്റിങ് ഏജൻസികളിലെ തിരക്ക് കാരണം നിരക്ക് പുതുക്കാൻ പലർക്കും സാധിച്ചിരുന്നില്ല. അതുകൊണ്ട് താരിഫ് പുതുക്കാൻ സമയം നീട്ടിനൽകണമെന്നാവശ്യപ്പെട്ട് ടാക്‌സി കമ്പനി പ്രതിനിധികൾകഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രിയെ കണ്ടിരുന്നു. ഇതേ തുടർന്നാണ് അധികൃതർ ഇളവ് അനുവദിച്ചത് . നിലവിൽ മൂന്ന് ഏജൻസികൾക്ക് മാത്രമാണ് ടാക്‌സികളുടെ മീറ്റർ അപ്‌ഡേറ്റ് ചെയ്യാൻ ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയുള്ളത് വിദേശ നിർമ്മിത മീറ്ററുകളിൽ പുതിയ നിരക്കുകൾ ചേർക്കാൻ കൂടുതൽജീവനക്കാരില്ലാത്തതാണ് പല ഏജൻസികളുടെയും പ്
പുതുക്കിയ ടാക്‌സി നിരക്കനുസരിച്ച് മീറ്റർ സംവിധാനം പുതുക്കാൻ ആഭ്യന്തരമന്ത്രാലയം ഒരുമാസം സമയം അനുവദിച്ചു. ഇക്കാലയളവിൽ മീറ്റർ പുതുക്കാത്തതിന് പിഴ ഈടാക്കില്ല. ചുമത്തിയ പിഴ റദ്ദാക്കുമെന്നും ആഭ്യന്തര മന്ത്രാലയം വൃത്തങ്ങൾ അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ മീറ്ററിൽ താരിഫ് പുതുക്കാത്തതി ന്റെ പേരിൽ ടാക്‌സി ഡ്രൈവർമാരുടെ മേൽ ചുമത്തിയിരുന്നു.ടാക്‌സി നിരക്ക് വർധിപ്പിച്ചതിനു പിന്നാലെ ആഭ്യന്തര മന്ത്രാലയം വാഹന പരിശോധന ശക്തമാക്കിയിരുന്നു . മീറ്റർ അപ്ഡേറ്റിങ് ഏജൻസികളിലെ തിരക്ക് കാരണം നിരക്ക് പുതുക്കാൻ പലർക്കും സാധിച്ചിരുന്നില്ല. അതുകൊണ്ട് താരിഫ് പുതുക്കാൻ സമയം നീട്ടിനൽകണമെന്നാവശ്യപ്പെട്ട് ടാക്‌സി കമ്പനി പ്രതിനിധികൾകഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രിയെ കണ്ടിരുന്നു. ഇതേ തുടർന്നാണ് അധികൃതർ ഇളവ് അനുവദിച്ചത് .
നിലവിൽ മൂന്ന് ഏജൻസികൾക്ക് മാത്രമാണ് ടാക്‌സികളുടെ മീറ്റർ അപ്‌ഡേറ്റ് ചെയ്യാൻ ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയുള്ളത് വിദേശ നിർമ്മിത മീറ്ററുകളിൽ പുതിയ നിരക്കുകൾ ചേർക്കാൻ കൂടുതൽജീവനക്കാരില്ലാത്തതാണ് പല ഏജൻസികളുടെയും പ്രശ്‌നം . 18,000 ടാക്‌സികളാണ് രാജ്യത്തുള്ളത്. ഇതിൽ രണ്ടായിരത്തോളം മലയാളി ടാക്‌സി ഡ്രൈവർമാർ ജോലി ചെയ്യുന്നു.