- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിയന്നയിലെ 150 സൗജന്യ വൈ- ഫൈ ഹോട്ട് സ്പോട്ടുകൾ ഉപയോഗിക്കുന്നത് ആഴ്ചയിൽ 10,000 പേർ; വർഷാവസാനത്തോടെ മൊത്തം 400 ഹോട്ട് സ്പോട്ടുകൾ
വിയന്ന: വിയന്നയിലുള്ള 150 സൗജന്യ വൈ- ഫൈ ഹോട്ട് സ്‌പോട്ടുകളിൽ ആഴ്ചയിൽ 10,000 പേർ ഇതിന്റെ സേവനം പ്രയോജനപ്പെടുത്തുന്നതായി റിപ്പോർട്ട്. കൂടുതലും മൊബൈലിലാണ് ഇവർ വൈ ഫൈ സേവനം ലഭ്യമാക്കുന്നത്. അതേസമയം 150 എന്നുള്ളതിനു പകരം ഈ വർഷം അവസാനത്തോടെ 400 ഇടങ്ങളിൽ സൗജന്യ വൈ ഫൈ സൗകര്യം ഏർപ്പെടുത്തുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. WLAN എന്ന് അറിയപ്പെടുന്ന സൗ
വിയന്ന: വിയന്നയിലുള്ള 150 സൗജന്യ വൈ- ഫൈ ഹോട്ട് സ്‌പോട്ടുകളിൽ ആഴ്ചയിൽ 10,000 പേർ ഇതിന്റെ സേവനം പ്രയോജനപ്പെടുത്തുന്നതായി റിപ്പോർട്ട്. കൂടുതലും മൊബൈലിലാണ് ഇവർ വൈ ഫൈ സേവനം ലഭ്യമാക്കുന്നത്. അതേസമയം 150 എന്നുള്ളതിനു പകരം ഈ വർഷം അവസാനത്തോടെ 400 ഇടങ്ങളിൽ സൗജന്യ വൈ ഫൈ സൗകര്യം ഏർപ്പെടുത്തുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
WLAN എന്ന് അറിയപ്പെടുന്ന സൗജന്യ വൈ ഫൈയുടെ സേവനം കൂടുതലായും ഉപയോഗപ്പെടുത്തുന്നത ടൂറിസ്റ്റുകളാണ്. ടെക്സ്റ്റ് മെസേജ് അയയ്ക്കാനും ഫോട്ടോകൾ അപ്ലോഡ് ചെയ്യാനും ഓൺലൈൻ സ്ട്രീറ്റ് മാപ്പുകൾ നോക്കാനുമാണ് ഇവർ ഇന്റർനെറ്റ് സേവനം ഉപയോഗിക്കുന്നത്. അതേസമയം ഓരോ വൈ ഫൈ കേന്ദ്രങ്ങളിലും ഇതിന്റെ സേവനം ഉപയോഗപ്പെടുത്തുന്നവർക്ക് ആ സ്ഥലത്തെകുറിച്ചുള്ള മുഴുവൻ വിവരങ്ങളും ലഭ്യമാണ്. ഉദാഹരണത്തിന് Rathuasplatz-ൽ നിന്ന് വൈ ഫൈ ഉപയോഗിക്കുന്നയാൾക്ക് ഈ മേഖലയിൽ എന്തെല്ലാം സംഭവങ്ങൾ അരങ്ങേറുന്നു എന്നതിനെക്കുരിച്ച് വിശദമായി റിപ്പോർട്ട് ലഭിക്കും.
ടൂറിസ്റ്റുകളെ കൂടാതെ ചെറുപ്പക്കാരും ടെക്ക് സാവികളുമായ വിയന്നക്കാരാണ് ഇതിന്റെ സേവനം പ്രയോജനപ്പെടുത്തുന്നവർ. തങ്ങളുടെ മൊബൈൽ ഇന്റർനെറ്റ് കണക്ഷനേക്കാൾ സ്പീഡ് ഇതിനുള്ളതാണ് പ്രധാനകാരണം. വിയന്നയിൽ നിലവിൽ 220 ആക്‌സസ് പോയിന്റുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇതിൽ 150 പോയിന്റുകൾ പ്രവർത്തിക്കുന്നുമുണ്ട്. ഓരോ ആക്‌സസ് പോയിന്റും സ്ഥാപിക്കുന്നതിന് 2000 യൂറോയാണ് ചെലവു വന്നിട്ടുള്ളത്. Kärntnerstrasse shopping strete പോലെയുള്ള ടൂറിസ്റ്റ് ഹോട്ട് സ്‌പോട്ടുകളിലാണ് ആക്‌സസ് പോയിന്റുകൾ ഇപ്പോഴുള്ളത്.
മുമ്പ് വൈ ഫൈ ഉപയോഗിക്കുന്നവർക്ക് രജിസ്റ്റർ ചെയ്യണമെന്നുണ്ടായിരുന്നുവെങ്കിലും ഇപ്പോൾ നടപടിക്രമങ്ങൾ ലഘൂകരിച്ചിരിക്കുകയാണ്. wien.at Public WLAN എന്ന വെബ് അഡ്രസ് സെലക്ഷ്ട് ചെയ്താലുടൻ തന്നെ ഓൺലൈൻ ആകാൻ സാധിക്കും എന്നതാണ് മെച്ചം.