- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- INVESTMENTS
യാത്ര സുഖകരമാക്കാനും കുഴപ്പത്തിൽ ചാടാതി രിക്കാനും വഴിയുണ്ട്; വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട പത്ത് കാര്യങ്ങൾ
റോഡിലാണെങ്കിൽ കുണ്ടും കുഴിയും ഒടുക്കത്തെ ബ്ലോക്കും... ട്രയിൻയാത്രയാണെങ്കിൽ മഹാബോറും... മേഘങ്ങളെ തൊട്ടുരുമ്മിക്കൊണ്ട് മനോഹരകാഴ്ചകൾ കണ്ടു കൊണ്ടുള്ള വിമാനയാത്രകളിൽ ഇതൊന്നുമുണ്ടാവില്ല.. ഒരു സ്വപ്നത്തിലെ പോലെ ഒഴുകിയൊഴുകി യങ്ങനെ...ഇതാണ് വിമാനയാത്രയെക്കുറിച്ചുള്ള പലരുടെയും സങ്കൽപം. എന്നാൽ മറ്റുള്ള യാത്രകളേക്കാൾ പ്രശ്‌നങ്ങളും ദുരിത
റോഡിലാണെങ്കിൽ കുണ്ടും കുഴിയും ഒടുക്കത്തെ ബ്ലോക്കും... ട്രയിൻയാത്രയാണെങ്കിൽ മഹാബോറും... മേഘങ്ങളെ തൊട്ടുരുമ്മിക്കൊണ്ട് മനോഹരകാഴ്ചകൾ കണ്ടു കൊണ്ടുള്ള വിമാനയാത്രകളിൽ ഇതൊന്നുമുണ്ടാവില്ല.. ഒരു സ്വപ്നത്തിലെ പോലെ ഒഴുകിയൊഴുകി യങ്ങനെ...ഇതാണ് വിമാനയാത്രയെക്കുറിച്ചുള്ള പലരുടെയും സങ്കൽപം. എന്നാൽ മറ്റുള്ള യാത്രകളേക്കാൾ പ്രശ്‌നങ്ങളും ദുരിതങ്ങളും വിമാനയാത്രക്കാർ പലപ്പോഴും നേരിടേണ്ടി വരാറുണ്ടെന്ന് പതിവായി വിമാനയാത്ര നടത്തുന്നവരോട് മറ്റാരും പറഞ്ഞ് കൊടുക്കേണ്ടതില്ല. ഓരോരുത്തരും അൽപം ശ്രദ്ധ പുലർത്തിയാൽ അത്തരം ബുദ്ധുമുട്ടുകൾ ഒരു പരിധി വരെ ഒഴിവാക്കാനാകുമെന്നുറപ്പാണ്. വിമാനയാത്രയിൽ ശ്രദ്ധിക്കേണ്ട പത്ത് കാര്യങ്ങളെക്കുറിച്ചാണിവിടെ പ്രതിപാദിക്കുന്നത്.
1. നീ ഡിഫെൻഡർ ആവശ്യത്തിന് മാത്രം
ലെഗ് സ്‌പേസ് ഒരു പ്രശ്‌നമായതിനാലാണ് നീ ഡിഫെൻഡർ കണ്ടുപിടിക്കപ്പെട്ടത്. അതിനാൽ അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രം ഇത് ഉപയോഗിക്കുക. അതിലൂടെ യാത്രയിലെ പ്രശ്‌നങ്ങൾ ഒഴിവാക്കി യാത്ര ആസ്വദിക്കാം.
2. സീറ്റ് റീക്ലെയിൻ ചെയ്യുമ്പോൾ ശ്രദ്ധിക്കുക
വിമാനത്തിൽ യാത്ര ചെയ്യുന്ന വേളയിൽ നിങ്ങളുടെ സീറ്റ് പുറകിലേക്ക് തള്ളുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ സീറ്റിന് പുറകിലിരിക്കുന്നയാൾ നീളമുള്ളയാളാണെങ്കിൽ അയാളുടെ കാലുകളിൽ നിങ്ങളുടെ സീറ്റ് ചെന്നിടിക്കാൻ സാധ്യതയുണ്ട്
3. പുറകിലിരുന്ന് ഭക്ഷണം കഴിക്കുന്നയാൾ മറിഞ്ഞ് വീഴാതിരിക്കാൻ കരുതുക
മേല്പറഞ്ഞ വിധത്തിൽ സീറ്റ് പുറകിലേക്ക് തള്ളുമ്പോൾ നിങ്ങളുടെ സീറ്റിന് പുറകിലിരിക്കുന്നയാൾ ഭക്ഷണം കഴിക്കുകയാണെങ്കിൽ സ്ഥിതി വഷളാകും. നിങ്ങളുടെ സീറ്റ് ചെന്നിടിക്കുന്നതിനെ തുടർന്ന് ഭക്ഷണ ട്രേ അയാളുടെ നെഞ്ചെത്തേക്കായിരിക്കും മറിഞ്ഞു വീഴുക. അതിനാൽ ഇത്തരത്തിലുള്ള സ്വാർത്ഥ പ്രവൃത്തികളിൽ നിന്ന് വിമാനയാത്രക്കിടയെങ്കിലും പിന്മാറിയാൽ യാത്രയിലെ അസ്വാരസ്യങ്ങൾ ഒഴിവാക്കാനാകും.
4. ആം റെസ്റ്റുകളുടെ പേരിലുള്ള കലഹമൊഴിവാക്കുക
ആം റെസ്റ്റുകളിൽ ആര് കൈവയ്ക്കുമെന്നതിനെച്ചൊല്ലി വിമാനയാത്രക്കിടയിൽ കലഹങ്ങൾ സർവസാധാരണമാണ്. അത്തരം സന്ദർഭങ്ങളിൽ സഹയാത്രക്കാർ തമ്മിൽ പരസ്പരധാരണയിലെത്തി ആം റെസ്‌ററിനെച്ചൊല്ലിയുള്ള കലഹങ്ങൾ ഒഴിവാക്കണം.
5. ക്യൂ മറികടക്കരുത്
ക്യൂ മറികടക്കുന്നത് എവിടെയും കണ്ടു വരുന്ന കലഹകാരണമാണ്. വിമാനത്താവളങ്ങളിൽ ക്ലിയറൻസുകൾക്കായി മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ടി വരുന്ന സന്ദർഭങ്ങളുണ്ടാകാറുണ്ട്. അത്തരം സന്ദർഭങ്ങളിൽ ക്യൂ മറി കടക്കാനുള്ള ശ്രമങ്ങൾ ധാരാളമായി ഉണ്ടാവാറുണ്ട്. തന്റെ സമയം പോലെത്തന്നെ വിലപ്പെട്ടതാണ് മറ്റെയാത്രക്കാരന്റെ സമയവുമെന്ന ബോധമുണ്ടാക്കിയെടുത്താൽ വിമാനത്താവളങ്ങളിലെ ക്യൂ തെറ്റിക്കലും അതിന്റെ പേരിലുള്ള കശപിശകളും ഒഴിവാക്കാനും യാത്ര സുഖകരമാക്കാനും സാധിക്കുന്നു.
6. ഹാൻഡ് ലഗേജ് നിയമങ്ങൾ അനുസരിക്കുക
മറ്റേത് യാത്രയിലുമെന്നത് പോലെ വിമാനയാത്രയിലും പരമാവധി ലഗേജുകൾ ഒഴിവാക്കുന്നത് യാത്രയെ രസകരവും സൗകര്യപ്രദവുമാക്കുമെന്നുറപ്പാണ്. വിമാനത്തിനുള്ളിലെ പരിമിതമായ സ്ഥലം ലഗേജുകൾ കവരുന്നതൊഴിവാക്കാനും ഇതിലൂടെ സാധിക്കുന്നു.
7. ലഗേജുകൾ യഥാസ്ഥാനത്ത് സൂക്ഷിക്കുക
വിമാനത്തിൽ ലഗേജുകൾ ശരിയായ വിധത്തിൽ വയ്ക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. മറ്റുള്ളവരുടെ സ്ഥാനത്ത് അവ തിരുകി വയ്ക്കുന്ന പ്രവണത ഒഴിവാക്കണം. വിമാനത്താവളത്തിൽ ലഗേജുകൾ പെട്ടെന്ന് കാണാതായാൽ പരിഭ്രമിക്കാതിരിക്കുക.ചിലപ്പോൾ റീ അറേഞ്ചിനായി അധികൃതർ അത് മറ്റെവിടേക്കെങ്കിലും മാറ്റിയതായിരിക്കാം.
8. നിങ്ങളുടെ ശരീരത്തെ മനസ്സിലാക്കുക
നിങ്ങളുടെ ശാരീരികമായ പ്രശ്‌നങ്ങൾക്കനുസൃതമായ സീറ്റുകൾ പ്രിഫർ ചെയ്താൽ യാത്ര സുഖകരമായിരിക്കും
9.ടോയ്‌ലറ്റിൽ അധികനേരം ചെലവഴിക്കരുത്
ഒരു എക്കണോമി ക്ലാസ് കാബിനിൽ ഏകദേശം 200 ഓളം യാത്രക്കാരുണ്ടായിരിക്കും. അവർക്കായി എട്ട് ടോയ്‌ലറ്റുകൾ മാത്രമെയ ഉണ്ടാകൂ. അതിനാൽ വിമാനത്തിൽ വച്ച് ടോയ്‌ലറ്റിൽ പോകുന്നവർ എത്രയും കുറച്ച് സമയം ഉപയോഗിക്കാൻ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ മറ്റുള്ളവർ ടോയ്‌ലറ്റിന് മുന്നിൽ കുറെസമയം കാത്തിരിക്കേണ്ട ദുരവസ്ഥയുണ്ടാകും.
10. എപ്പോഴും വിൻഡോ കവർ ചെയ്തിടരുത്
വിമാനത്തിൽ വച്ച് നിങ്ങൾ ഉറങ്ങുകയാണെങ്കിൽ വിൻഡോ കവർ ചെയ്തിടുന്നത് കുഴപ്പമില്ല. എന്നാൽ അല്ലാത്ത നേരങ്ങളിൽ അത് കവർ ചെയ്യാതിരിക്കുന്നതായിരിക്കുന്നതായിരിക്കും യാത്രയെ സുഖകരവും ഉല്ലാസപ്രദവുമാക്കുക. ഇതിലൂടെ കവർ ചെയ്യാത്ത വിൻഡോയിലൂടെ ഭൂമിയിലെയും ആകാശത്തെയും മനോഹരങ്ങളായ കാഴ്ചകൾ കണ്ടാസ്വദിച്ച് നമുക്ക് വിമാനയാത്രകളെ ഉല്ലാസപ്രദമാക്കാം.