കണ്ണൂർ: കഴിഞ്ഞ ദിവസം അയ്യപ്പ ജ്യോതിയിൽ പങ്കെടുക്കാനെത്തിയ വിശ്വാസികളെ അക്രമിക്കുകയും മർദ്ദിക്കുകയും ചെയ്ത സിപിഎം ഡിവൈഎഫ്‌ഐ പ്രവർത്തകർക്ക് എതിരെ പൊലീസ് കേസെടുത്തു. കണ്ടാലറിയുന്ന 40 ഡിവൈഎഫ്ഐ-സിപിഎം പ്രവർത്തകർക്കെതിരെയാണ് പയ്യന്നൂർ പൊലീസ് കേസ് എടുത്തത്.ഉച്ചയോടെ പത്ത് പേരെ അറസ്റ്റ് ചെയ്തുവെന്നാണ് വിവരം. എന്നാൽ ഇവർക്കെതിരെ ഏതൊക്കെ വകുപ്പുകൾ ാണ് ചുമത്തിയത് എന്ന് വ്യക്തമല്ല

പാടിയോട്ട് ടിഎം അഭിലേഷിന്റെ ബൈക്ക് കത്തിച്ചു. പിലാത്തറ അത്തിപ്പറമ്പിൽ കെ ദാമോദരന്റെ കാറിന്റെ ചില്ല് തകർത്തു. പെരിങ്ങോം, പരിയാരം പൊലീസ് സ്റ്റേഷൻ പരിധികളിലാണ് സംഭവം. ആശുപത്രിയിൽ പ്രവേശിച്ചവരിൽ 5 പേരെ ഒഴികെ ഡിസ്ചാർ്ജ്ജ ചെയ്തു. കണ്ണിന് പരിക്കേറ്റ ബസ് ഡ്രൈവറെ മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റി. കണ്ണിൽ ചില്ലിന്റെ തരി കയറിട്ടുണ്ട്. സഞ്ജീവിനി ആശുപത്രിയിൽ ഇനി മൂന്നു പേർ. രണ്ട് സ്ത്രീകൾ ഒരു വിദ്യാർത്ഥി. ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് അടിയേറ്റു. ഗീതയ്ക്ക് തലയ്ക്ക് പരിക്ക് 45 വയസ്സ്, ശ്യാമ 16 വയസ്സ് കൈയിന്റെ എല്ല് പൊട്ടി, നവനീത് 22 വയസ്സ് കല്ല് കൊണ്ട് അടിയേറ്റു. തലയ്ക്ക്

12 സ്ത്രീകൾ ഉൾപ്പെടെ 40 ഓളം പേർക്ക് നിസാരമായ പരിക്കുകൾ ഏറ്റു.കണ്ടോത്തറയിൽ 5.മണി ഓടെ അനൗൺസ്‌മെന്റ് വാഹനങ്ങൾ ആക്രമിച്ചുകൊണ്ടായിരുന്നു തുടക്കം. വെള്ളൂർ സഹകരണ ബാങ്കിന് മുന്നിൽ വിശ്വാസികൾ എത്തുന്നതിന് മുമ്പ് റോഡിൽ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തുടർന്ന് വിശ്വാസികൾ വരുന്ന ബസുകൾ കരിവെള്ളൂരിൽ 6 ബസുകളും പെരുമ്പയിലും കോത്തായി മുക്കിലും 3 ബസുകൾ തകർത്തു. മുമ്പിലെ ചില്ലുകൾ തകർന്നു. പരിക്കേറ്റവരെ തളിപ്പറമ്പ് ലൂർദ് ആശുപത്രി, ചെറുപുഴ ആശുപത്രി, കാഞ്ഞങ്ങാട് സഞ്ജിവിനി ആശുപത്രി എന്നിവടങ്ങളിൽ പ്രവേശിപ്പിച്ചു.

കണ്ണൂർ കാസർഗോഡ് അതിർത്തിയായ കരിവള്ളൂരിലാണ് ആക്രമണം ഉണ്ടായത്. ആക്രമത്തിൽ അമ്മാമാരും കുട്ടികളും ഉൾപ്പെടെ നിരവധിപേർക്ക് പരിക്കേറ്റു.അയ്യപ്പജ്യോതിയിൽ പങ്കെടുക്കാനെത്തിയ ഭക്തർക്കുനേരെ ആക്രമി സംഘം കല്ലെറിയുകയായിരുന്നു. ആചാര സംരക്ഷണത്തിനായി ബിജെപി അദ്ധ്യക്ഷൻ പിഎസ് ശ്രീധരൻപിള്ളയുടെ നേതൃത്വത്തിൽ നടന്ന രഥയാത്രയ്ക്കു നേരെയും കരിവെള്ളൂരിൽ ആക്രമണം ഉണ്ടായിരുന്നു.

കണ്ടോത്തറയിൽ 5.30 ഓടെ അനൗൺസ്‌മെന്റ് വാഹനങ്ങൾ ആക്രമിച്ചുകൊണ്ടായിരുന്നു തുടക്കം. തുടർന്ന് വിശ്വാസികൽ വരുന്ന ബസുകൾ കരിവെള്ളൂരിൽ 6 ബസുകൾ തല്ലിപ്പൊളിച്ചു. മുമ്പിലെ ചില്ലുകൾ പൊളിച്ച്. പെരുമ്പയിലും കോത്തായി മുക്കിലും 3 ബസുകൾ തകർത്തു. വെള്ളൂർ സഹകരണ ബാങ്കിന് മുന്നിൽ വിശ്വാസികൾ എത്തുന്നതിന് മുമ്പ് റോഡിൽ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. 2 പേർക്ക് ഗുരുതര പരിക്ക് അവരെ തളിപ്പറമ്പ് ലൂർദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 9 പേർക്ക് പരിക്കേറ്റു എന്നാണ് വിവരം. കാഞ്ഞങ്ങാടും പ്രശ്‌നങ്ങൾ ഉണ്ടായി. പരിക്കേറ്റ രണ്ട് സ്ത്രീകളുടെ നില ഗുരുതരമാണ് എന്നാണ് വിവരം.