- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചിറ്റഗോംഗ്: ബംഗ്ലാദേശിൽ മരണാനന്തര ഓർമ്മപുതുക്കൽ ചടങ്ങുകൾക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് പത്തു പേർ മരിച്ചു. നിരവധി പേർക്കു പരിക്കേറ്റു. ചിറ്റഗോംഗ് മേയർ മുഹയുദീൻ ചൗധധരിയുടെ ഓർമ പുതുക്കുന്നതുമായി ബന്ധപ്പെട്ടു നടന്ന ചടങ്ങുകൾക്കിടെയാണ് ദുരന്തമുണ്ടായത്. നഗരത്തിലെ പത്തിടങ്ങളിലായാണ് ചടങ്ങുകൾ നടന്നത്. ഇതിൽ റിമ കമ്മ്യൂണിറ്റി സെന്ററിലാണ് ദുരന്തമുണ്ടായത്. ക്രിസ്ത്യാനികൾക്കും ബുദ്ധമത വിശ്വാസികൾക്കും ഹിന്ദുക്കൾക്കുമായാണ് ഇവിടെ ചടങ്ങുകൾ സംഘടിപ്പിച്ചതെന്ന് ധാക്ക ട്രിബ്യൂൺ റിപ്പോർട്ട് ചെയ്യുന്നു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമായതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് പൊലീസ് അറിയിച്ചു.
ചിറ്റഗോംഗ്: ബംഗ്ലാദേശിൽ മരണാനന്തര ഓർമ്മപുതുക്കൽ ചടങ്ങുകൾക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് പത്തു പേർ മരിച്ചു. നിരവധി പേർക്കു പരിക്കേറ്റു.
ചിറ്റഗോംഗ് മേയർ മുഹയുദീൻ ചൗധധരിയുടെ ഓർമ പുതുക്കുന്നതുമായി ബന്ധപ്പെട്ടു നടന്ന ചടങ്ങുകൾക്കിടെയാണ് ദുരന്തമുണ്ടായത്. നഗരത്തിലെ പത്തിടങ്ങളിലായാണ് ചടങ്ങുകൾ നടന്നത്. ഇതിൽ റിമ കമ്മ്യൂണിറ്റി സെന്ററിലാണ് ദുരന്തമുണ്ടായത്.
ക്രിസ്ത്യാനികൾക്കും ബുദ്ധമത വിശ്വാസികൾക്കും ഹിന്ദുക്കൾക്കുമായാണ് ഇവിടെ ചടങ്ങുകൾ സംഘടിപ്പിച്ചതെന്ന് ധാക്ക ട്രിബ്യൂൺ റിപ്പോർട്ട് ചെയ്യുന്നു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമായതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് പൊലീസ് അറിയിച്ചു.
Next Story