ലയാളത്തിലെ മുൻനിര എഡിറ്റർ ഡോൺ മാക്സ് ആദ്യമായി സംവിധാനം ചെയ്യുന്ന 10 കൽപനകളുടെ ട്രെയ്ലർ പുറത്തെത്തി. ഒരിടവേളയ്ക്ക് ശേഷം മീര ജാസ്മിൻ സ്‌ക്രീനിലെത്തുന്ന ചിത്രം ക്രൈം ത്രില്ലർ സ്വഭാവത്തിലുള്ളതാണ്. അനൂപ് മേനോനും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഡോൺ മാക്സ് തന്നെ തിരക്കഥ രചിക്കുന്ന ചിത്രത്തിൽ കനിഹ, കവിത നായർ, പ്രശാന്ത് നാരായണൻ, ജോജു ജോർജ് എന്നിവരും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കിഷോർ മണി ഛായാഗ്രഹണം. സംഗീതം മിഥുൻ ഈശ്വർ. ഷട്ടർബഗ്സ് എന്റർടെയ്ന്മെന്റ്സ് നിർമ്മാണം.