തൊടുപുഴ: ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് പത്തരവർഷം തടവ് ശിക്ഷ വിധിച്ച് കോടതി. 5000 രൂപ പിഴയടക്കുന്നതിനും ശിക്ഷ വിധിച്ചു. തൊടുപുഴ വെള്ളിയാമറ്റം സ്വദേശി പായിപ്പാട്ട് വീട്ടിൽ ശശികുമാറിനെയാണ്(42) ബാലലൈംഗിക പീഡന നിരോധന നിയമ (പോക്സോ) പ്രകാരം ജില്ലാ സ്പെഷ്യൽ സെഷൻസ് കോടതി ശിക്ഷിച്ചത്.

2012 സെപ്റ്റംബർ ഒന്നിനാണ് സംഭവം. പ്രതിയുടെ അടുത്ത ബന്ധുവാണ് പീഡനത്തിനിരയായ കുട്ടി. വിവാഹിതനായ പ്രതി കുട്ടിയുടെ വീടിനടുത്താണ് കുടുംബമായി താമസിച്ചിരുന്നത്.

സംഭവദിവസം പ്രതി കുട്ടിക്ക് പുതിയ ഉടുപ്പ് വാങ്ങിക്കൊടുക്കാമെന്ന് മാതാപിതാക്കളോടുപറഞ്ഞ് കൂടെ കൂട്ടി. തൊടുപുഴയിലുള്ള സ്വകാര്യ ലോഡ്ജിൽ എത്തി മുറിയെടുത്തശേഷം മാനഭംഗപ്പെടുത്തുകയായിരുന്നു. തുടർന്ന് പലദിവസവും പെൺകുട്ടി ക്ലാസിൽ ഹാജരാകാത്തതിനെ തുടർന്ന് അദ്ധ്യാപകർ

ചോദ്യംചെയ്തു. ഇതേ തുടർന്നാണ് പീഡനവിവരം പുറത്തായത്. തൊടുപുഴ േപാലീസ് രജിസ്റ്റർ ചെയ്ത കേസിൽ സർക്കിൾ ഇൻസ്പെക്ടർ സജി മർക്കോസ്, എസ്.ഐ.മാരായ ബേബി ജോൺ, എം.റ്റി.തോമസ് എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം ഹാജരാക്കിയത്.