- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറത്ത് തിയറ്ററിനുള്ളിൽ ബാലികയ്ക്ക് രണ്ടര മണിക്കൂറോളം പീഡനം; അമ്മയെന്ന് തോന്നിക്കുന്ന സ്ത്രീയൊടൊപ്പം എത്തിയ പെൺകുട്ടിയെ പീഡിപ്പിച്ചത് മധ്യവയസ്കൻ: ബാലികയെ പീഡിപ്പിക്കുന്നതിന് മൗനാനുവാദം നൽകി ഒപ്പം വന്ന സ്ത്രീയും: തൃത്താല സ്വദേശി മൊയ്തീനെതിരെ കേസ് എടുത്ത് പൊലീസ്: ഏപ്രിൽ 26ന് തെളിവുകൾ സഹിതം തിയറ്റർ ഉടമകൾ പരാതി നൽകിയിട്ടും പൊലീസ് കേസ് എടുക്കാതിരുന്നത് പ്രതിയെ രക്ഷിക്കാൻ വേണ്ടിയോ?
മലപ്പുറം: മലപ്പുറത്ത് തിയറ്ററിനുള്ളിൽ ബാലികയ്ക്ക് ലൈംഗിക പീഡനം. മധ്യവയസ്‌ക്കനായ ആളാണ് കേവലം പത്ത് വയസ് മാത്രം തോന്നിക്കുന്ന പെൺകുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ചത്. കഴിഞ്ഞ ഏപ്രിൽ 18നാണ് കേരളത്തെ തന്നെ നാണം കെടുത്തുന്ന സംഭവം നടന്നത്. തിയേറ്ററിൽ നിന്നുള്ള ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതോടെ സംഭവത്തിൽ ചങ്ങരംകുളം പൊലീസ് തൃത്താല സ്വദേശി മൊയ്തീനെതിരെ കേസെടുത്തു. ധനികനെന്ന് തോന്നിക്കുന്ന ഇയാൾ ബെൻസ് കാറിലാണ് തീയറ്ററിൽ എത്തിയതും കുട്ടിയെ പീഡിപ്പിച്ചതും. ഇയാൾക്ക് അമ്പത് വയസ്സിന് മുകളിൽ പ്രായം തോന്നിക്കും. ഏപ്രിൽ18ന് നടന്ന സംഭവം തെളിവുകൾ സഹിതം തിയറ്റർ ഉടമകൾ ഏപ്രിൽ 26ന് തന്നെ പൊലീസിൽ വിവരമറിയിച്ചിരുന്നെങ്കിലും പൊലീസ് കേസെടുത്തിരുന്നില്ല. പ്രതിയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളാണ് പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. എന്നാൽ ഇതിനിടെ മാതൃഭൂമി ന്യൂസ് ദൃശ്യങ്ങൾ പുറത്ത് വിട്ടതോടെയാണ് പൊലീസ് കേസ് എടുക്കാൻ തയ്യാറായത്. അതേസമയം ഇയാൾ പൊലീസ് കസ്റ്റഡിയിലായെന്നാണ് സൂചന. പോക്‌സോ നിയമപ്രകാരം ചങ്ങരംകുള
മലപ്പുറം: മലപ്പുറത്ത് തിയറ്ററിനുള്ളിൽ ബാലികയ്ക്ക് ലൈംഗിക പീഡനം. മധ്യവയസ്‌ക്കനായ ആളാണ് കേവലം പത്ത് വയസ് മാത്രം തോന്നിക്കുന്ന പെൺകുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ചത്. കഴിഞ്ഞ ഏപ്രിൽ 18നാണ് കേരളത്തെ തന്നെ നാണം കെടുത്തുന്ന സംഭവം നടന്നത്. തിയേറ്ററിൽ നിന്നുള്ള ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതോടെ സംഭവത്തിൽ ചങ്ങരംകുളം പൊലീസ് തൃത്താല സ്വദേശി മൊയ്തീനെതിരെ കേസെടുത്തു.
ധനികനെന്ന് തോന്നിക്കുന്ന ഇയാൾ ബെൻസ് കാറിലാണ് തീയറ്ററിൽ എത്തിയതും കുട്ടിയെ പീഡിപ്പിച്ചതും. ഇയാൾക്ക് അമ്പത് വയസ്സിന് മുകളിൽ പ്രായം തോന്നിക്കും. ഏപ്രിൽ18ന് നടന്ന സംഭവം തെളിവുകൾ സഹിതം തിയറ്റർ ഉടമകൾ ഏപ്രിൽ 26ന് തന്നെ പൊലീസിൽ വിവരമറിയിച്ചിരുന്നെങ്കിലും പൊലീസ് കേസെടുത്തിരുന്നില്ല. പ്രതിയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളാണ് പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. എന്നാൽ ഇതിനിടെ മാതൃഭൂമി ന്യൂസ് ദൃശ്യങ്ങൾ പുറത്ത് വിട്ടതോടെയാണ് പൊലീസ് കേസ് എടുക്കാൻ തയ്യാറായത്. അതേസമയം ഇയാൾ പൊലീസ് കസ്റ്റഡിയിലായെന്നാണ് സൂചന.
പോക്‌സോ നിയമപ്രകാരം ചങ്ങരംകുളം പൊലീസ് ഇയാൾക്കെതിരെ കേസ് എടുത്തത്. അതും സംഭവം നടന്ന് 16 ദിവസങ്ങൾ കഴിഞ്ഞാണ് കേസ് എടുത്തിരിക്കുന്നത് എന്നും പൊലീസിന്റെ അനാസ്ഥയെ സൂചിപ്പിക്കുന്നു. കുട്ടിയുടെ അപ്പൂപ്പനാകാൻ പ്രായമുള്ള ഒരാളാണ് കുട്ടിയെ ലൈംഗികമായി കയ്യേറ്റം ചെയ്യുന്നത്. എന്നിട്ടും പൊലീസ് കേസ് എടുക്കാനുള്ള യാതൊരു നീക്കങ്ങളും നടത്തിയില്ല. എന്നാൽ ദൃശ്യങ്ങൾ പുറത്തെത്തിയതോടെ ഗത്യന്തരമില്ലാതെ ഇന്നാണ് പൊലീസ് കേസ് എടുത്തത്.
തിയറ്ററിലെത്തിയ കുട്ടിക്കൊപ്പം 40 വയസ് തോന്നിക്കുന്ന ഒരു സ്ത്രീയും ദൃശ്യങ്ങളിലുണ്ട്. ഇവർ കുട്ടിയുടെ അമ്മയാണെന്നാണ് സൂചന. കുട്ടിക്ക് 10 വയസ്സിലധികം പ്രായം തോന്നിപ്പിക്കുന്നില്ല. തനിക്ക് ചുറ്റും നടന്നത് എന്താണെന്ന് മനസ്സിലാകാതെ ഞെട്ടിത്തരിച്ച് ഇരിക്കുകയാണ് കുട്ടി എന്നും വീഡിയോ ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. ചൈൽഡ് ലൈൻ പ്രവർത്തകരും പൊലീസിന് പരാതി നൽകി. രണ്ടര മണിക്കൂറിലേറെ നടന്ന പീഡനത്തിന്റെ ദൃശ്യങ്ങൾ മുഴുവനും തിയറ്ററിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
KL 46 G 240 എന്ന ബെൻസ് വാഹനത്തിലാണ് ഇയാൾ എത്തിയത്. എന്നാൽ ഈ വാഹനം ഇയാളുടെ സ്വന്തമാണോ അല്ലയോ എന്നത് വ്യക്തമല്ല. മൊയ്തീൻ കുട്ടി എന്നയാളുടെ പേരിലാണ് ഈ വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് മോട്ടോർ വാഹന വകുപ്പിന്റെ രേഖകളിൽ നിന്ന് വ്യക്തമാകുന്നു.
കുട്ടിയെ ഇയാൾ പീഡിപ്പിക്കുന്നത് ഒപ്പമുള്ള സ്ത്രീക്ക് മനസ്സിലായിട്ടുണ്ട് എന്നത് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. എന്നാൽ ഈ സ്ത്രീ പ്രതികരിക്കുന്നില്ല. തിയേറ്ററിലെ സിസിടിവിയിലാണ് സംഭവം പതിഞ്ഞത്. പൊലീസ് കേസ് എടുക്കാതായതോടെ തിയേറ്റർ അധികൃതർ ഈ ദൃശ്യം ചൈൽഡ് ലൈനിന്റെയും ചാനലിന്റെയും ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. സംഭവം പുറം ലോകത്ത് എത്തിയതോടെ പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈൻ പറഞ്ഞു.