ലണ്ടൻ: വയസ് 10. ഇന്ത്യൻ വംശജൻ. താമസം ലണ്ടനിൽ. ഒരു പതിറ്റാണ്ടിനിടെ മെൻസ ഐക്യു ടെസ്റ്റിൽ ഉയർന്ന സ്‌കോർ നേടിയ ഏറ്റവു പ്രായം കുറഞ്ഞ ആൾ. അതും ആൽബർട്ട് ഐൻസ്റ്റീനെയും, സ്റ്റീഫൻ ഹോക്കിങ്ങിനെയും പിന്നാലാക്കി. ഇവനാണ് മെഹുൽ ഗാർഗ്. മഹി എന്ന ഓമനപ്പേര്.മഹിയുടെ ചേട്ടനും മോശക്കാരനല്ല. കഴിഞ്ഞ വർഷം ഐക്യു ടെസറ്റിൽ 162 പോയിന്റോടെ ഏറ്റവും ഉയർന്ന സകോർ നേടി 13 കാരനായ ധ്രുവ്.

ഒരുതരത്തിൽ ചേട്ടനോടുള്ള മൽസരം കൂടിയായിരുന്നു മഹിക്ക് ഈ പരീക്ഷ. ചേട്ടന്റെ അതേ സ്‌കോർ തന്നെ സ്വന്തമാക്കുകയും ചെയ്‌തെന്ന് അമ്മ ദിവ്യഗാർഗ് പറഞ്ഞു.തോടെ ഈ സഹോദരനും മെൻസയിലെ ഉയർന്ന ഐക്യു സമൂഹത്തിൽ അംഗമായി മാറി.

മഹിയുടെ സ്‌കോർ ഐൻസ്റ്റീനേക്കാളും ഹോക്കിങ്ങിനേക്കാളും രണ്ടുപോയിന്റ് മേലേയാണ്. ലോകത്ത് ഒരു ശതമാനം പേർക്ക് മാത്രമുള്ള എലൈറ്റ് പട്ടികയിൽ ഇതോടെ ഈ പയ്യൻസും. നല്ല ടെൻഷനുണ്ടായിരുന്നെങ്കിലും അച്ഛൻ ഗൗരവ് ഗാർഗ് ധൈര്യം പകർന്നതോടെ അടിപൊളിയായി സ്‌കോർ ചെയ്യാൻ കഴിഞ്ഞു.

ക്രിക്കറ്റും, ഐസ്‌കേറ്റിങ്ങുമാണ് ഇഷ്ടവിനോദങ്ങൾ. ഇഷ്ടവിഷയം കണക്ക്. ഗൂഗിൾ പോലെയൊരു പ്രമുഖ ടെക്‌നോളജി കമ്പനിയുടെ തലവനാകനം മഹിക്ക്. 100 സെക്കൻഡിൽ താഴ റൂബിക്‌സ് ക്യൂബ് സോൾവ് ചെയ്യുന്നത് വലിയ ഇഷ്ടം.ഡ്രംസിൽ ഉയർന്ന ഗ്രേഡ് സ്വന്തമാക്കാൻ പഠനം തുടരുന്നു.

വെറുതെ പഠിപ്പിസ്റ്റുകൾ മാത്രമല്ല ഈ സഹോദരന്മാർ എന്നുമനസ്സിലായല്ലോ. ഒറ്റപ്പെട്ടുകഴിയുന്നവരുമല്ല.അയൽക്കാരെ തമ്മിൽ ബന്ധിപ്പുന്ന ഒരു ആപ്പ് ഉണ്ടാക്കാൻ ഫണ്ട് ശേഖരിക്കുകയാണ് ഇരുവരും.ഓൺലൈനിൽ ഇതിനായി ഒരു ഫണ്ട് റെയ്‌സിങ് പേജും തുടങ്ങിക്കഴിഞ്ഞു. 1300 പൗണ്ട്ാണ് ഇതുവരെയുള്ള സമ്പാദ്യം.