- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാർക്കും എൻജിനീയർമാർക്കും നിക്ഷേപകർക്കും ഇനി പത്തു വർഷത്തിൽ ഒരിക്കൽ വിസ പുതുക്കിയാൽ മതി; ഇവരുടെ കുടുംബത്തിനും പത്തു വർഷത്തെ വിസ ലഭിക്കും: വിസ നിയമത്തിൽ പൊളിച്ചെഴുത്തുമായി യുഎഇ സർക്കാർ
ദുബായ്: ഖത്തറിന് പിന്നാലെ വിസാ നിയമത്തിൽ പൊളിച്ചെഴുത്തുമായി യുഎഇ സർക്കാർ പ്രൊഫഷണലുകളെയും ബിസിനസുകാരെയും ആകർഷിക്കാൻ വേണ്ടിയുള്ള ശ്രമങ്ങളാണ് നടത്തിയിരിക്കുന്നത്. കോർപറേറ്റ് നിക്ഷേപകർ, സ്‌പെഷ്യലിസ്റ്റ് ഡോക്റ്റർമാർ, എൻജിനീയർമാർ, അവരുടെ കുടുംബം എന്നിവർക്കാണ് 10 വർഷത്തെ വിസ നൽകുക. ഉന്നത വിജയം നേടുന്ന വിദ്യാർത്ഥികളും വിസക്ക് അർഹരാണ്. പുതിയ തീരുമാനത്തിന് യു.എ.ഇ മന്ത്രിസഭ അംഗീകാരം നൽകി. നിലവിൽ രണ്ടും, മൂന്നും വർഷമാണ് താമസവിസ കാലാവധി. അന്താരാഷ്ട്ര നിക്ഷേപകർക്ക് യു.എ.ഇയിൽ 100 ശതമാനം ഉടമസ്ഥതയിൽ സ്ഥാപനം തുടങ്ങാം. ഞായറാഴ്‌ച്ച ചേർന്ന് യു .എ..ഇ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വിറ്ററിലൂടെ ഇക്കാര്യം പ്രഖ്യാപിച്ചു. ഇവരോടൊപ്പം ഇവരുടെ കുടുംബത്തിനും പത്തു വർഷത്തേക്ക് വിസ അനുവദിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതനുസരിച്ച് റസിഡൻസി സംവിധാനത്തിൽ ഭേദഗതി വരുത്താനും മന്തിസഭായോഗത്തിൽ തീരുമാനമായി. ഇതിന് പുറമ
ദുബായ്: ഖത്തറിന് പിന്നാലെ വിസാ നിയമത്തിൽ പൊളിച്ചെഴുത്തുമായി യുഎഇ സർക്കാർ പ്രൊഫഷണലുകളെയും ബിസിനസുകാരെയും ആകർഷിക്കാൻ വേണ്ടിയുള്ള ശ്രമങ്ങളാണ് നടത്തിയിരിക്കുന്നത്. കോർപറേറ്റ് നിക്ഷേപകർ, സ്‌പെഷ്യലിസ്റ്റ് ഡോക്റ്റർമാർ, എൻജിനീയർമാർ, അവരുടെ കുടുംബം എന്നിവർക്കാണ് 10 വർഷത്തെ വിസ നൽകുക. ഉന്നത വിജയം നേടുന്ന വിദ്യാർത്ഥികളും വിസക്ക് അർഹരാണ്. പുതിയ തീരുമാനത്തിന് യു.എ.ഇ മന്ത്രിസഭ അംഗീകാരം നൽകി. നിലവിൽ രണ്ടും, മൂന്നും വർഷമാണ് താമസവിസ കാലാവധി. അന്താരാഷ്ട്ര നിക്ഷേപകർക്ക് യു.എ.ഇയിൽ 100 ശതമാനം ഉടമസ്ഥതയിൽ സ്ഥാപനം തുടങ്ങാം.
ഞായറാഴ്‌ച്ച ചേർന്ന് യു .എ..ഇ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വിറ്ററിലൂടെ ഇക്കാര്യം പ്രഖ്യാപിച്ചു. ഇവരോടൊപ്പം ഇവരുടെ കുടുംബത്തിനും പത്തു വർഷത്തേക്ക് വിസ അനുവദിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതനുസരിച്ച് റസിഡൻസി സംവിധാനത്തിൽ ഭേദഗതി വരുത്താനും മന്തിസഭായോഗത്തിൽ തീരുമാനമായി. ഇതിന് പുറമെ അന്താരാഷ്ട്ര നിക്ഷേപകർക്ക് ബിസിനസ്സിൽ 100 ശതമാനം ഉടമാവസ്ഥവകാശം നൽകാനും തീരുമാനമായിട്ടുണ്ട്.
ഈ വർഷാവസാനത്തിന് മുമ്പ് ഈ തീരുമാനങ്ങൾ പ്രാബല്യത്തിലാക്കാൻ വിവിധ വകുപ്പുകളോട് നിർദ്ദേശിച്ചിട്ടുണ്ട്.യു .എ.ഇ.യുടെ തുറന്ന അന്തരീക്ഷം ,സഹിഷ്ണുത, മൂല്യങ്ങൾ, നിയമനിർമ്മാണം തുടങ്ങി നിരവധി ഘടകങ്ങളാണ് ആഗോളതലത്തിൽ നിക്ഷേപമാകർഷിക്കാൻ സഹായമാകുന്നത് . അതുകൊണ്ട് തന്നെ സ്വപ്നങ്ങൾ സാക്ഷത്കരിക്കാനുള്ള അവസരങ്ങളുടെ നാടായി യു .എ.ഇ. തുടരുമെന്നും ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു.
നിക്ഷേപകരുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമാക്കുകയും , പ്രതിഭകളുടെ ക്രിയാത്മകമായ കഴിവുകൾക്ക് വേദിയൊരുക്കുകയുമായാണ് ലക്ഷ്യമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു . യൂണിവേഴ്‌സിറ്റി പഠനം പൂർത്തിയാക്കിയ ശേഷം മാതാപിതാക്കളുടെ സ്‌പോണ്‌സർ്ഷിപ്പിൽ നിൽക്കുന്നവർക്ക് താമസ വിസ നൽകുന്നത് സംബന്ധിച്ച് അവലോകനം നടത്താനും മന്ത്രിസഭായോഗം നിർദ്ദേശിച്ചു.