- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിണറായി ഭരിക്കുന്നത് താടിയില്ലാ മോദി സ്റ്റൈലിൽ..! മന്ത്രിമാരൊക്കെ അദ്ദേഹത്തിന്റെ സാമന്തന്മാരോ, കുടിയന്മാരോ ആയി നിൽക്കുന്നു; വിലക്കയറ്റത്തിലും കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിലും ആശങ്ക; പ്രതിപക്ഷത്തിന്റെ ജോലി ചെയ്യുന്നത് ബിജെപി: പിണറായി സർക്കാറിന്റെ 100 ദിവസങ്ങൾ വിലയിരുത്തി അഡ്വ. ജയശങ്കർ
പിണറായി ഭരണം 100 ദിവസം തികച്ചു. 100 ദിവസം എന്നത് ഒരു പ്രധാനപെട്ട കാലയളവൊന്നുമല്ല, കാരണം അഞ്ചു വർഷമാണ് കാലാവധി. 100 ദിവസം എന്നത് ജനപ്രിയ സിനിമകൾക്കാണ് പ്രാധാന്യം. അതിനൊക്കെയാണ് എങ്കിൽ വലിയ പോസ്റ്ററുകൾ ഒട്ടിക്കാം സർക്കാർ ഭരണത്തെ സംബന്ധിച്ചു ഈ മൂന്ന് മാസത്തെ കാലാവധി വലിയ പ്രാധാന്യമില്ലെന്നു തന്നെ പറയാം. പക്ഷെ പുതിയ സർക്കാർ എത്തി 100 തികയ്ക്കുമ്പോൾ ഈ കാലയളവിലെ ഭരണം മൊത്തത്തിൽ നോക്കിയാൽ വലിയ കുഴപ്പമില്ലെന്ന് പറയാം എന്നാൽ വലിയ കേമം ആണെന്ന് പറയാന്നും പറ്റില്ല. ഉമ്മൻ ചാണ്ടി സർക്കാരിനെ സംബന്ധിച്ച് പിണറായി സർക്കാരിന്റെ ഒരു ഗുണം എന്തെന്ന് വച്ചാൽ മന്ത്രിമാർ നല്ല പ്രാപ്തി ഉള്ളവരാണ്, വി എസ് ശിവകുമാറിനെ പോലെയോ, അബ്ദുൾറബ്ബിനെ പോലെയോ, അനൂപ് ജേക്കബിനെ പോലെയോ, കെപി മോഹനനെ പോലയുള്ള വലിയ പ്രതിഭകൾ ഇവരുടെ ഇടയില്ലില്ല. പിന്നെ കുറച്ചെങ്കിലും ആ സ്ഥാനത്തോട് അടുത്ത് വരാവുന്ന ഒരാള് പിണറായിയുടെ മന്ത്രിമാരിൽ നമുടെ ഇ പി ജയരാജൻ മാത്രമാണ്. പക്ഷെ പുള്ളി അങ്ങോടു പലപ്പോഴും പറയുന്നതുപോലെ അങ്ങ് ഫോം ആകുന്നില്ല. മാത്യു ടി തോമസി
പിണറായി ഭരണം 100 ദിവസം തികച്ചു. 100 ദിവസം എന്നത് ഒരു പ്രധാനപെട്ട കാലയളവൊന്നുമല്ല, കാരണം അഞ്ചു വർഷമാണ് കാലാവധി. 100 ദിവസം എന്നത് ജനപ്രിയ സിനിമകൾക്കാണ് പ്രാധാന്യം. അതിനൊക്കെയാണ് എങ്കിൽ വലിയ പോസ്റ്ററുകൾ ഒട്ടിക്കാം സർക്കാർ ഭരണത്തെ സംബന്ധിച്ചു ഈ മൂന്ന് മാസത്തെ കാലാവധി വലിയ പ്രാധാന്യമില്ലെന്നു തന്നെ പറയാം. പക്ഷെ പുതിയ സർക്കാർ എത്തി 100 തികയ്ക്കുമ്പോൾ ഈ കാലയളവിലെ ഭരണം മൊത്തത്തിൽ നോക്കിയാൽ വലിയ കുഴപ്പമില്ലെന്ന് പറയാം എന്നാൽ വലിയ കേമം ആണെന്ന് പറയാന്നും പറ്റില്ല. ഉമ്മൻ ചാണ്ടി സർക്കാരിനെ സംബന്ധിച്ച് പിണറായി സർക്കാരിന്റെ ഒരു ഗുണം എന്തെന്ന് വച്ചാൽ മന്ത്രിമാർ നല്ല പ്രാപ്തി ഉള്ളവരാണ്, വി എസ് ശിവകുമാറിനെ പോലെയോ, അബ്ദുൾറബ്ബിനെ പോലെയോ, അനൂപ് ജേക്കബിനെ പോലെയോ, കെപി മോഹനനെ പോലയുള്ള വലിയ പ്രതിഭകൾ ഇവരുടെ ഇടയില്ലില്ല.
പിന്നെ കുറച്ചെങ്കിലും ആ സ്ഥാനത്തോട് അടുത്ത് വരാവുന്ന ഒരാള് പിണറായിയുടെ മന്ത്രിമാരിൽ നമുടെ ഇ പി ജയരാജൻ മാത്രമാണ്. പക്ഷെ പുള്ളി അങ്ങോടു പലപ്പോഴും പറയുന്നതുപോലെ അങ്ങ് ഫോം ആകുന്നില്ല. മാത്യു ടി തോമസിനെ പോലെ, തോമസ് ഐസക്കിനെ പോലെ നല്ല ഭരിണിതപ്രജ്ഞരായ മന്ത്രിമാർ ഇവിടെ ഉണ്ട് താനും. മന്ത്രിമാരിൽ അഴിമതികൾ എന്ന് പറയത്തക്ക ആരും തന്നെയില്ല എന്ന് പറയാം. പക്ഷെ ആദ്യം തന്നെ മന്ത്രിമാരുടെ പല പ്രസ്താവനകളും വിവാദമായി മാറുന്നു. ഉദാഹരണത്തിന് അതിരപ്പളി പദ്ധതി നടപ്പാകുന്നതിനെ കുറിച്ച് നമ്മുടെ കടകംപള്ളി ആദ്യം പ്രഖ്യാപിച്ചു, പിന്നെ ആ പ്രഖ്യാപനം അദ്ദേഹം വിഴുങ്ങി. പിന്നെ നമ്മുടെ തച്ചങ്കരിയും മന്ത്രി ശശീന്ദ്രനും തമ്മിലുള്ള ഉന്തും തള്ളും അങ്ങനെയൊക്കെയുള്ള ചെറിയ പ്രശ്‌നങ്ങൾ വന്നു എങ്കിലും അതൊന്നും വലിയ സീരിയസ് ആയി എടുകേണ്ട കാര്യമല്ല.
പിണറായി ഭരണത്തിലെ 100 ദിവസത്തിൽ പിന്നെ ഏറ്റവും കൂടുതൽ ഒരു പ്രയാസം തോന്നിയത് ക്രമsസമാധാനത്തെ കുറിച്ചുള്ള ഒരു ബുദ്ധിമുട്ടാണ്. കണ്ണൂരിൽ സിപിഐ(എം)-ബിജെപി സംഘർഷമുണ്ടായി. അത് സർക്കാരിനു ഫലപ്രദമായി നിയന്ത്രിക്കാൻ കഴിഞ്ഞില്ല. പിന്നെ ദളിത് പെൺകുട്ടിയെ പിടിച്ചു പൊലീസ് അകത്താക്കിയ സംഭവം അതിനു ശേഷം നാദാപുരത്തെ ലീഗുമയുള്ള സംഘർഷം അതിനെ കുറിച്ച് കോടിയേരിയുടെ പ്രസ്താവന ഇതൊക്കെ സർക്കാരിനു ആദ്യം തന്നെ ജനങ്ങങ്ങൾക്കടിയിൽ വലിയ ശോഭകേട് ഉണ്ടാക്കിയ സംഭവങ്ങളാണ്. എങ്ങനെയുള്ള പ്രസ്താവനകളും ഭീഷണികളും നിർത്തി പോകുകയാണ് എങ്കിൽ ഈ സർക്കാരിനു ജനങ്ങൾക്ക് ഉപകാരകരമായ രീതിയിൽ കാര്യങ്ങൾ ചെയ്തു മുന്നോട്ടു പോവാൻ കഴിയും.
പിന്നെ മുൻ സർക്കാരിന്റെ കാലത്തു തന്നെ ജനങ്ങൾ നേരിടുന്ന ഒരു കാര്യം വിലക്കയറ്റമാണ്. വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാരിന് ഇതുവരെ സാധിച്ചിട്ടില്ല. അത് ജനങ്ങളെ നന്നായി ബാധിക്കുന്ന കാര്യമാണ് അതിനു പരിഹാരമാണ് സർക്കാർ ആദ്യം തന്നെ കാണേണ്ടത്. പിന്നെ സ്വാശ്രയ രംഗത്ത് പുതിയ സർക്കാർ വാളെടുക്കുകയും ഊരിയ വാൾ ഉറയിലിടുകയും ചെയ്യുന്ന കാഴ്‌ച്ചയാണ് ഇപ്പോൾ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. പ്രഖ്യാപനങ്ങളും വെല്ലുവിളികളുമൊക്കെ നിർത്തി മാനവും മര്യാദക്കും സർക്കാർ ഓഫീസിൽ ഇരുന്ന് അവരുടെ ജോലി ചെയ്യാമെങ്കിൽ ആളുകൾ രക്ഷപെടും. എല്ലാ ഇടതുപക്ഷ സർക്കാരിനും ഏതു കാലത്തും ഉണ്ടായിട്ടുള്ള ഒരു വലിയ ആപത്താണ് ക്രമസമാധാന പ്രശ്‌നം. സിപിഎമ്മുകാർ പൊലീസ് സ്റ്റേഷൻ ഭരിക്കുന്ന സാഹചര്യം ഒഴിവാക്കണം. അതല്ലെങ്കിൽ അത് വലിയ പ്രശ്‌നങ്ങൾ ഉണ്ടാകും.[BLURB#1-H]
ആളുകളെ വെല്ലുവിളിക്കുക കൊലപ്പെടുത്തുക തുടങ്ങിയ പ്രതികാര കൊലപാതകം ഒഴിവാകുക. ഇത് നിലനിൽക്കുന്ന അവസ്ഥയാണ് എങ്കിൽ എന്ത് ചെയ്തിട്ടും ഒരു കാര്യവുമില. പിന്നെ സർക്കാരിന്റെ ശോഭ കെടുത്തിയ ഒരു സംഭവം എൻ കെ ദാമോദരനെ പോലെയുള്ളവരെ നിയമിക്കാൻ ഒരുങ്ങിയതാണ്. പിന്നെ മാദ്ധ്യമ പ്രവർത്തകരും അഭിഭാഷകരും തമ്മിൽ ഏറ്റുമുട്ടിയ സംഭവം ഒത്തുതീർപ്പാക്കാൻ ആവാത്തത് സർക്കാരിന്റെ വലിയ പരാജയം തന്നെയാണ്. ഒപ്പം വിവരാവകാശ നിയമം വഴി ക്യാബിനറ്റ് തിരുമാനം ജനങ്ങൾക്ക് കൊടുക്കില്ല എന്ന് പിണറായി പറഞ്ഞു. പത്രക്കാരെ കാണാൻ കൂട്ടാക്കാതെ അദ്ദേഹം പലപ്പോഴും ഒരു താടിയല്ല മോദിയായിയാണ് പെരുമാറുന്നത്. ഇപ്പോൾ നിലവിൽവന്ന തെരുവുനായ പ്രശ്‌നത്തിലും കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തുടങ്ങിയതാണ്, ഇതിനെ കുറിച്ച് സർക്കാർ പരസ്പ്പര വിരുദ്ധമായ കാര്യങ്ങൾ ആണ് ഒരോ മന്ത്രിമാരും പറഞ്ഞു കൊണ്ടിരിക്കുന്നത്. ഒരു മന്ത്രി കിഴേക്കോട്ടു ആണെങ്കിൽ മറ്റേ മന്ത്രി വടക്കോട്ടാണ് എന്ന രീതിയിലാണ് പ്രസ്താവനകൾ.[BLURB#2-VL]
ഇപ്പോഴുള്ള പ്രതിപക്ഷത്തിന്റെ കാര്യമെടുത്താൽ പ്രതിപക്ഷം ദുർബലമായിരിക്കുകയാണ്. ഇതിന് ഒരു കാരണം തലയെടുപ്പുള്ള പല നേതാക്കന്മാരും തോറ്റുപോയി. ഉമ്മൻ ചാണ്ടി പഴയപോലെ സജീവമല്ല. രമേശ് ചെന്നിത്തല അത്രകണ്ട് ഫലപ്രദവുമല്ല. അതോടൊപ്പം കെഎം മണി യുഡിഎഫിൽ നിന്ന് വിട്ടുപോയതിന്റെ ഒരു ക്ഷീണവും പ്രതിപക്ഷത്തിനുണ്ട്. പിന്നെ കുഞ്ഞാലിക്കുട്ടി ആൻഡ് കമ്പനി ആണെങ്കിൽ ഇവിടെ മറ എന്നും കുഴി അങ്ങുമായി നിൽക്കുകയാണ് അതുകൊണ്ട് തന്നെ പ്രതിപക്ഷത്തിന്റെ പല ജോലികളും ഏറ്റെടുത്തു ചെയ്യുന്നത് ഇപ്പോൾ ബിജെപിക്കാരാണ്. ഒപ്പം പിസി ജോർജുമുണ്ട്. ശരിക്കുള്ള പ്രതിപക്ഷം ആദ്യം പറഞ്ഞതുപോലെ തന്നെ വളരെ ദുർബലമാണ് മുസ്ലിം ലീഗ് ആവട്ടെ ഈ സർക്കാരിനോട് യാതൊരുവിധ എതിർപ്പും ഇല്ല എന്ന രീതിയിലാണ് പോക്ക്. അതുകൊണ്ടു തന്നെ ഇപ്പോൾ സർക്കാരിന് എതിരെ ഉയർന്നു വരുന്ന കാര്യങ്ങൾ എടുത്തു പെരുമാറുന്നത് പ്രതിപക്ഷത്തേക്കാൾ കൂടുതൽ ബിജെപി ആണെന്ന് പറയാം.
താടിയില്ലാ മോദി സ്‌റ്റൈലിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇപ്പോൾ മുന്നോട്ടു പോകുന്നത്. കാരണം എല്ലാ അധികാരങ്ങളും മുഖ്യമന്ത്രിയിൽ കേന്ദ്രീകരിച്ചിരിക്കുന്നു. ബാക്കി മന്ത്രിമാരൊക്കെ ഇദ്ദേഹത്തിന്റെ സാമന്തന്മാരോ, കുടിയന്മാരോ ആയി നിൽക്കുന്നു. സർക്കാർ ഉദ്യോഗസ്ഥർ സമയത്തിന് വരണം എന്ന് പറയുന്നതിൽ തെറ്റൊന്നുമ്മില്ല. പക്ഷെ, അത് പറഞ്ഞാൽ പോരല്ലോ അവര് വരുന്നുണ്ടോ എന്ന് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ അന്വേഷിക്കണം. പൂക്കളം ഇടരുത് എന്നൊക്കെ ഭീഷണിപ്പെടുത്താൻ എളുപ്പമാണ് ഭീഷണി അല്ലലോ കാര്യങ്ങൾ നടക്കണ്ടേ ഞങ്ങൾ അവിടെ എത്തിച്ചത് ഉപദേശിക്കാനല്ല കാര്യങ്ങൾ നടത്താൻ ആണ് സർക്കാർ.
പിണറായി സർക്കാരിന്റെ പല മന്ത്രിമാരും തന്നെ പുതുമുഖങ്ങളാണ് അതുകൊണ്ടുതന്നെ പൊതുവേ മന്ത്രിമാരുടെ ചില പ്രസ്താവനകൾ വലിയ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നുണ്ട്. പക്ഷെ അതെല്ലാം ശരിയാകുമെന്നാണ് പ്രതീക്ഷ. അതുകൊണ്ട് നൂറു ദിവസത്തെ പ്രവർത്തനം കൊണ്ട് മന്ത്രിമാരെ വിധിക്കാറായിട്ടില്ല. പഴയ ആൾക്കാരെ സംബധിച്ച് ഭരിച്ചു പരിചയമുണ്ട്. പുതുമുഖങ്ങളെ സംബന്ധിച്ച് പരിചയക്കേട് സംഭവിക്കുന്ന കാര്യങ്ങൾ ആണ്. ഇ പി ജയരാജൻ മുഹമ്മദാലിയെ നാട്ടുകാരനായി ചിത്രീകരിച്ചതൊക്കെ സ്വഭാവികം മാത്രം.[BLURB#3-H]
മന്ത്രിമാർ എല്ലാ കാര്യങ്ങളും കാണാതെ പഠിച്ചിട്ടു ഇരിന്നുള്ള ആളുകൾ അല്ലല്ലോ? അതിനാൽ നൂറു ദിവസം കൊണ്ട് സർക്കാരിനു ഒരു മാർക്ക് ഇടാറായില്ല, ഇനിയും ഏറെ ദൂരം മുന്നോട്ടു പോവാനുണ്ട്. ആദ്യം പറഞ്ഞതുപോലെ ക്രമസമാധാന പ്രശ്‌നങ്ങളിൽ സർക്കാർ ഇടപെടലുകൾ മുൻ ഇടതുപക്ഷ സർക്കാരുകളെ പോലെ തന്നെ മുന്നോട്ടു പോയാൽ എന്തൊക്കെ വികസന അജണ്ടകളും മുന്നോട്ടു നീക്കിയാലും ഒരു കാര്യവുമില്ല.
(മാദ്ധ്യമ നിരീക്ഷകനും അഭിഭാഷകനുമായ അഡ്വ. ജയശങ്കറിന്റെ വ്യക്തിപരമായ വിലയിരുത്തലാണിത്. ഇത് മറുനാടൻ മലയാളിയുടെ അഭിപ്രായമല്ല)
കവർ ചിത്രത്തിന് കടപ്പാട്: ദി വീക്ക്