- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'100 ഡെയ്‌സ് ഓഫ് ലൗ' മാർച്ച് 28, 29 തിയതികളിൽ വിയന്നയിൽ
വിയന്ന: പ്രശസ്ത സംവിധായകൻ കമലിന്റെ മകൻ ജനൂസ് മുഹമ്മദ് സ്വതന്ത്ര സംവിധായകനാകുന്ന ഹൺഡ്രഡ് ഡെയ്‌സ് ഓഫ് ലൗ വിയന്നയിൽ പ്രദർശനത്തിനെത്തുന്നു. ഒരു മുഴുനീള പ്രണയകഥയായ ഈ ചിത്രത്തിൽ യുവതാരനിരയിലെ ശ്രദ്ധേയ സാന്നിദ്ധ്യം ദുൽഖറും നിത്യമേനോനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പൂർണമായും ബാംഗ്ലൂരിന്റെ പശ്ചാത്തലത്തിൽ നടക്കുന്നൊരു മന
വിയന്ന: പ്രശസ്ത സംവിധായകൻ കമലിന്റെ മകൻ ജനൂസ് മുഹമ്മദ് സ്വതന്ത്ര സംവിധായകനാകുന്ന ഹൺഡ്രഡ് ഡെയ്‌സ് ഓഫ് ലൗ വിയന്നയിൽ പ്രദർശനത്തിനെത്തുന്നു. ഒരു മുഴുനീള പ്രണയകഥയായ ഈ ചിത്രത്തിൽ യുവതാരനിരയിലെ ശ്രദ്ധേയ സാന്നിദ്ധ്യം ദുൽഖറും നിത്യമേനോനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
പൂർണമായും ബാംഗ്ലൂരിന്റെ പശ്ചാത്തലത്തിൽ നടക്കുന്നൊരു മനോഹരമായ പ്രണയകഥയാണിത്. ശേഖർ മേനോൻ, പ്രവീണ, വിനീത്, രാഹുൽ മാധവ്, അജു വർഗീസ്, ജേക്കബ് ഗ്രിഗറി തുടങ്ങിയ പ്രമുഖതാരങ്ങളും അഭിനയിക്കുന്നുണ്ട്. തൈകൂടം ബ്രിഡ്ജിന്റെ താരം ഗോവിന്ദ് മേനോന്റേതാണ് ഈണങ്ങൾ.
മാർച്ച് 28ന് (ശനി) ഉച്ച കഴിഞ്ഞു 2 മണി്ക്കും, വൈകിട്ട് 6.30നും, 29ന് (ഞായർ) ഉച്ചകഴിഞ്ഞ് 2നും വൈകിട്ട് 7 മണിക്കുമായി നാല് പ്രദർശനങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. ടിക്കറ്റുകൾ ഓൺലൈനിൽ (http://www.megaplex.at/) ബുക്ക് ചെയ്യാവുന്നതാണ്. സിനിമയ്ക്ക് വരുന്നവർക്ക് 3 മണിക്കൂർ പാർക്കിങ് സൗകര്യം സൗജന്യമായിരിക്കും. വിശദവിവരങ്ങൾക്ക് ഘോഷ് അഞ്ചേരിൽ: 069911320561