- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐ.പി.എല്ലിന്റെ ക്രിസോസ്റ്റം ജന്മദിനാഘോഷം 100 പേർക്ക് കണ്ണിന് വെളിച്ചം നൽകി
ഹ്യൂസ്റ്റൺ: മാർത്തോമാ വലിയ മെത്രാപൊലീത്താ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനിയുടെ ജന്മശതാബ്ദി ലോകമെങ്ങും സ്വീകരണ സമ്മേളനങ്ങൾ നടത്തി ആഘോഷിച്ചപ്പോൾ അതിൽ നിന്നും വ്യത്യസ്ഥമായി തിമിര രോഗം കൊണ്ട് കാഴ്ച ശക്തി നഷ്ടപ്പെട്ട 100 പേർക്ക് സൗജന്യ നേത്ര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ച് കണ്ണിന് വെളിച്ചം നൽകി ഹ്യൂസ്റ്റൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റർ നാഷണൽ പ്രയർ ലൈൻ സംഘാടകർ ജന്മദിനം ആഘോഷിച്ചത്, ക്രിസോസ്റ്റം തിരുമേനിയുടെ പ്രത്യേക പ്രശംസക്ക് പാത്രമായി. ക്രിസോസ്റ്റം തിരുമേനിയുടെ ദീർഘായുസ്സിനും, ആരോഗ്യത്തിനും വേണ്ടി ജന്മദിന നാളിൽ ഐ.പി.എൽ സംഘടിപ്പിച്ച സമ്മേളനത്തിൽ മുഖ്യപ്രസംഗം നടത്തുന്നതിനിടെ തിരുമേനിയുടെ സെക്രട്ടറിയും, മാർത്തോമാ സഭയുടെ ബിഷപ്പ് സ്ഥാനാർത്ഥിയുമായ റവ. സജു പാപ്പച്ചൻ ഐ.പി.എൽ കോർഡിനേറ്റർമാരെ പ്രത്യേകം അഭിനന്ദിക്കുകയും, നന്ദി അറിയിക്കുകയും ചെയ്തു. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ ഏപ്രിൽ 27 ന് നടന്ന പ്രെയർ ലൈനിൽ പങ്കെടുത്തു. മാർത്തോമാ സഭയിലെ എപ്പിസ്‌ക്കോപ്പാമാരായ യൂയാക്കീം മാർ പൗലോസ്, ഏബ്രഹാം മാ
ഹ്യൂസ്റ്റൺ: മാർത്തോമാ വലിയ മെത്രാപൊലീത്താ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനിയുടെ ജന്മശതാബ്ദി ലോകമെങ്ങും സ്വീകരണ സമ്മേളനങ്ങൾ നടത്തി ആഘോഷിച്ചപ്പോൾ അതിൽ നിന്നും വ്യത്യസ്ഥമായി തിമിര രോഗം കൊണ്ട് കാഴ്ച ശക്തി നഷ്ടപ്പെട്ട 100 പേർക്ക് സൗജന്യ നേത്ര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ച് കണ്ണിന് വെളിച്ചം നൽകി ഹ്യൂസ്റ്റൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റർ നാഷണൽ പ്രയർ ലൈൻ സംഘാടകർ ജന്മദിനം ആഘോഷിച്ചത്, ക്രിസോസ്റ്റം തിരുമേനിയുടെ പ്രത്യേക പ്രശംസക്ക് പാത്രമായി.
ക്രിസോസ്റ്റം തിരുമേനിയുടെ ദീർഘായുസ്സിനും, ആരോഗ്യത്തിനും വേണ്ടി ജന്മദിന നാളിൽ ഐ.പി.എൽ സംഘടിപ്പിച്ച സമ്മേളനത്തിൽ മുഖ്യപ്രസംഗം നടത്തുന്നതിനിടെ തിരുമേനിയുടെ സെക്രട്ടറിയും, മാർത്തോമാ സഭയുടെ ബിഷപ്പ് സ്ഥാനാർത്ഥിയുമായ റവ. സജു പാപ്പച്ചൻ ഐ.പി.എൽ കോർഡിനേറ്റർമാരെ പ്രത്യേകം അഭിനന്ദിക്കുകയും, നന്ദി അറിയിക്കുകയും ചെയ്തു.
വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ ഏപ്രിൽ 27 ന് നടന്ന പ്രെയർ ലൈനിൽ പങ്കെടുത്തു. മാർത്തോമാ സഭയിലെ എപ്പിസ്‌ക്കോപ്പാമാരായ യൂയാക്കീം മാർ പൗലോസ്, ഏബ്രഹാം മാർ പൗലോസ്, ഐസക്ക് മാർ ഫിലിക്സിനോസ്,റവ പോൾ, റവ ഷിബു സാമുവേൽ, റവ. ജോജി ഉമ്മൻ, തമ്പി മത്തായി (ഫ്ളോറിഡ), റവ ജയിംസ് ജേക്കബ്, റവ ഹാപ്പി അബ്രഹാം, പി. പി. ചെറിയാൻ (ഡാളസ്), ലില്ലികുട്ടി(ന്യൂയോർക്ക്), സാമുവേൽ തോമസ്(ബാൾട്ടിമോർ), ജോൺ മാത്യു(ഹൂസ്റ്റൺ), ഈപ്പൻ ഡാനിയേൽ, ജോസഫ് ജോർജ്ജ് (ഹൂസ്റ്റൺ), റവ കെ ആർ കുരിയാക്കോസ്, ഷിജു ജോർജ് തച്ചനാലിൽ തുടങ്ങിയവർ ജന്മദിനാശംസകൾ അർപ്പിച്ചു.
ഐ പി എൽ കോർഡിനേറ്റർ സി വി സാമുവേൽ,റ്റി എ മാത്യു തുടങ്ങിയവർ പ്രാർത്ഥന നേതൃത്വം നൽകി. വൽസ മാത്യു (ഹൂസ്റ്റൺ) പാഠം വായിച്ചു. റവ എം പി യോഹന്നാൻ പ്രാരംഭ പ്രാർത്ഥന നടത്തി. റവ ഫിലിപ്പ് ബേബിയുടെ പ്രാർത്ഥനക്കും ആശിർവാദത്തിനും ശേഷം പ്രാർത്ഥനായോഗം സമാപിച്ചു