- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഋഷി കപൂറിന്റെ അച്ഛനായി അമിതാഭ് ബച്ചൻ; ഏറ്റവും പ്രായംകൂടിയ മനുഷ്യനെന്ന ഗിന്നസ് റെക്കോർഡ് സ്വന്തമാക്കാൻ ശ്രമിക്കുന്ന അച്ഛനായി ബിഗ് ബി; ബോളിവുഡിനെ ഞെട്ടിക്കാൻ 27 വർഷങ്ങൾക്ക് ശേഷം പഴയ സൂപ്പർ സ്റ്റാർസ് വീണ്ടുമെത്തുന്നു
മുംബൈ: 27 വർഷങ്ങൾക്ക് ശേഷം അമിതാഭ് ബച്ചനും ഋഷികപൂറും ഒരുമിക്കുന്ന 102 നോട്ട് ഔട്ടിന്റെ ട്രെയിലർ പുറത്തിറങ്ങി. ഏറ്റവും പ്രായംകൂടിയ മനുഷ്യനെന്ന ഗിന്നസ് റെക്കോർഡ് സ്വന്തമാക്കാൻ ശ്രമിക്കുന്ന അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന ചിത്രം ഇരുവരുടേയും ഒത്ത് ചേരൽ എന്ന നിലയിൽ തന്നെ വാർത്താ പ്രധാന്യം നേടിയിരുന്നു. ഗുജറാത്തിലെ പ്രശസ്തമായ നാടകത്തെ അവലംബിച്ച് ഒരുക്കിയ ചിത്രത്തിൽ അച്ഛനും മകനുമായിട്ടാണ് അമിതാഭ് ബച്ചനും ഋഷികപൂറും വേഷമിടുന്നത്. 102 വയസ്സുള്ള കഥാപാത്രമായാണ് ബച്ചനെത്തുന്നത്. 75 കാരനായി ഋഷി കപൂറും വേഷമിടുന്നു.ഇരുവരും ഒന്നിച്ച കൂലി, കഭി കഭി, അജൂബ, അമർ അക്‌ബർ അന്തോണി എന്നീ ചിത്രങ്ങളൊക്കെ സൂപ്പർഹിറ്റുകളായിരുന്നു. ഹാസ്യത്തിന് പ്രാധാന്യം നൽകി നിർമ്മിക്കുന്ന ചിത്രം ഉമേഷ് ശുക്ലയാണ് സംവിധാനം ചെയ്യുന്നത്.സോണി പിക്ചേഴ്സാണ് '102 നോട്ട് ഔട്ട്' തിയേറ്റേറുകളിലെത്തിക്കുന്നത് സലിം സുലൈമാൻ, എആർ റഹ്മാൻ, എന്നിവർ ചേർന്നാണ് 102 നോട്ട് ഔട്ടിനായി സംഗീതം നിർവ്വഹിക്കുന്നത്. മെയ് നാലിന് ചിത്രം തിയേറ്ററുകളി
മുംബൈ: 27 വർഷങ്ങൾക്ക് ശേഷം അമിതാഭ് ബച്ചനും ഋഷികപൂറും ഒരുമിക്കുന്ന 102 നോട്ട് ഔട്ടിന്റെ ട്രെയിലർ പുറത്തിറങ്ങി. ഏറ്റവും പ്രായംകൂടിയ മനുഷ്യനെന്ന ഗിന്നസ് റെക്കോർഡ് സ്വന്തമാക്കാൻ ശ്രമിക്കുന്ന അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന ചിത്രം ഇരുവരുടേയും ഒത്ത് ചേരൽ എന്ന നിലയിൽ തന്നെ വാർത്താ പ്രധാന്യം നേടിയിരുന്നു.
ഗുജറാത്തിലെ പ്രശസ്തമായ നാടകത്തെ അവലംബിച്ച് ഒരുക്കിയ ചിത്രത്തിൽ അച്ഛനും മകനുമായിട്ടാണ് അമിതാഭ് ബച്ചനും ഋഷികപൂറും വേഷമിടുന്നത്. 102 വയസ്സുള്ള കഥാപാത്രമായാണ് ബച്ചനെത്തുന്നത്. 75 കാരനായി ഋഷി കപൂറും വേഷമിടുന്നു.ഇരുവരും ഒന്നിച്ച കൂലി, കഭി കഭി, അജൂബ, അമർ അക്‌ബർ അന്തോണി എന്നീ ചിത്രങ്ങളൊക്കെ സൂപ്പർഹിറ്റുകളായിരുന്നു.
ഹാസ്യത്തിന് പ്രാധാന്യം നൽകി നിർമ്മിക്കുന്ന ചിത്രം ഉമേഷ് ശുക്ലയാണ് സംവിധാനം ചെയ്യുന്നത്.സോണി പിക്ചേഴ്സാണ് '102 നോട്ട് ഔട്ട്' തിയേറ്റേറുകളിലെത്തിക്കുന്നത് സലിം സുലൈമാൻ, എആർ റഹ്മാൻ, എന്നിവർ ചേർന്നാണ് 102 നോട്ട് ഔട്ടിനായി സംഗീതം നിർവ്വഹിക്കുന്നത്. മെയ് നാലിന് ചിത്രം തിയേറ്ററുകളിൽ എത്തും.