- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഭഗവത്ഗീത നിർബന്ധമായും പഠിപ്പിക്കണം; പൊതുസ്ഥലങ്ങളിലും തുപ്പുന്നതും മൂത്രമൊഴിക്കുന്നതും നിരോധിക്കണം; കല്യാണങ്ങൾ ലളിതമായി നടത്തുന്നത് നിർബന്ധമാക്കണം; ലോക്‌സഭയിൽ പരിഗണനയ്ക്ക് എത്തിയത് 103 സ്വകാര്യ ബില്ലുകൾ
ന്യൂഡൽഹി : രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഭഗവത്ഗീത നിർബന്ധമായും അഭ്യസിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു ലോക്‌സഭയിൽ സ്വകാര്യ ബിൽ. ഇതുൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ന് 103 സ്വകാര്യ ബില്ലുകൾ പരിഗണനയ്‌ക്കെത്തി.. ഈ ബില്ലുകളിൽ ഒന്നായാണ് ബിജെപി അംഗമായ രമേശ് ബിധുരി ഇത് അവതരിപ്പിച്ചത്. ധാർമിക വിദ്യാഭ്യാസ വിഷയം എന്ന രീതിയിൽ ഭഗവത് ഗീത അവതരിപ്പിക്കണമെന്നാണ് ആവശ്യം. രാജ്യത്ത് പൊതുശുചിത്വത്തിന് നടപടി സ്വീകരിക്കുക, വിവാഹങ്ങൾ ലളിതമാകണമെന്ന് നിഷ്‌കർഷിക്കുക, യുവാക്കളുടെ വികസനത്തിന് അവസരമൊരുക്കുക തുടങ്ങി വിവിധ ആവശ്യങ്ങളാണ് സ്വകാര്യ ബില്ലുകളായി പരിഗണനയ്ക്ക് വന്നത്. പൊതുസ്ഥലങ്ങളിൽ തുപ്പുക, മൂത്രമൊഴിക്കുക, ചവറിടുക തുടങ്ങിയവ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി അംഗം മഹേഷ് ഗിരി മെയ്ന്റനൻസ് ഓഫ് ക്ലെൻലിനസ് ബിൽ കൊണ്ടുവന്നിട്ടുണ്ട്. പൊതു സ്ഥലങ്ങളിൽ ആരോഗ്യകരമായ അന്തരീക്ഷവും ശുചിത്വവും വൃത്തിയും നിലനിൽക്കുന്നതിനു വേണ്ടിയാണ് ഈ ബില്ലെന്ന് മഹേഷ് ഗിരി അറിയിച്ചു. ആഡംബര വിവാഹങ്ങളും അനാവശ്യ ചെലവുകളും ഒഴിവാക്ക
ന്യൂഡൽഹി : രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഭഗവത്ഗീത നിർബന്ധമായും അഭ്യസിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു ലോക്‌സഭയിൽ സ്വകാര്യ ബിൽ. ഇതുൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ന് 103 സ്വകാര്യ ബില്ലുകൾ പരിഗണനയ്‌ക്കെത്തി.. ഈ ബില്ലുകളിൽ ഒന്നായാണ് ബിജെപി അംഗമായ രമേശ് ബിധുരി ഇത് അവതരിപ്പിച്ചത്.
ധാർമിക വിദ്യാഭ്യാസ വിഷയം എന്ന രീതിയിൽ ഭഗവത് ഗീത അവതരിപ്പിക്കണമെന്നാണ് ആവശ്യം. രാജ്യത്ത് പൊതുശുചിത്വത്തിന് നടപടി സ്വീകരിക്കുക, വിവാഹങ്ങൾ ലളിതമാകണമെന്ന് നിഷ്‌കർഷിക്കുക, യുവാക്കളുടെ വികസനത്തിന് അവസരമൊരുക്കുക തുടങ്ങി വിവിധ ആവശ്യങ്ങളാണ് സ്വകാര്യ ബില്ലുകളായി പരിഗണനയ്ക്ക് വന്നത്.
പൊതുസ്ഥലങ്ങളിൽ തുപ്പുക, മൂത്രമൊഴിക്കുക, ചവറിടുക തുടങ്ങിയവ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി അംഗം മഹേഷ് ഗിരി മെയ്ന്റനൻസ് ഓഫ് ക്ലെൻലിനസ് ബിൽ കൊണ്ടുവന്നിട്ടുണ്ട്. പൊതു സ്ഥലങ്ങളിൽ ആരോഗ്യകരമായ അന്തരീക്ഷവും ശുചിത്വവും വൃത്തിയും നിലനിൽക്കുന്നതിനു വേണ്ടിയാണ് ഈ ബില്ലെന്ന് മഹേഷ് ഗിരി അറിയിച്ചു.
ആഡംബര വിവാഹങ്ങളും അനാവശ്യ ചെലവുകളും ഒഴിവാക്കുന്നതിനും ലളിതമായ കല്യാണം നടത്തുന്നതു നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട കോൺഗ്രസിന്റെ രഞ്ജിത് രഞ്ജനും സ്വകാര്യ ബിൽ കൊണ്ടുവന്നിട്ടുണ്ട്.
രാജ്യത്തെ യുവാക്കളുടെ ആകമാനമായ വികസനത്തിനുവേണ്ടിയുള്ള ബില്ലാണ് ബിജെപിയുടെ നിഷികാന്ത് ദുബെ കൊണ്ടുവന്നത്. വനിതകൾക്കെതിരായ അതിക്രമക്കേസുകളുടെ വിചാരണയ്ക്കു പ്രത്യേക കോടതികൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എൻസിപിയുടെ സുപ്രീയ സുലെയും ബിൽ കൊണ്ടുവന്നു. കേസുകൾ വേഗം തീർപ്പാക്കുന്നതിനു വേണ്ടിയാണിത്.