- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
വിജയിച്ച് രണ്ട് വർഷമായിട്ടും സ്വത്ത് വെളിപ്പെടുത്താൻ 105 എംപിമാർക്ക് മടി; 14 കോൺഗ്രസ് എംപിമാരും മുഴവൻ ആപ്പ് എംപിമാരും മൗനം തുടരുന്നു; മാതൃക കാട്ടിയത് ബിജെപി എംപിമാർ തന്നെ
ന്യൂഡൽഹി: ലോക്‌സഭാ അംഗമായി തെരഞ്ഞെടുത്താൽ മൂന്ന് മാസത്തിനകം സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തണമെന്നാണ് നിയമം. എന്നാൽ നിലവിലെ എംപിമാരിൽ 19 ശതമാനം പേരും ഇത് ചെയ്തിട്ടില്ല. ലോക്‌സഭയിലെത്തി രണ്ട് വർഷമായിട്ടും സ്വത്തിന് പറ്റി ഇവർക്ക് മിണ്ടാട്ടമില്ല. 105 എംപിമാരാണ് സ്വത്ത് വിവരം രഹസ്യമാക്കി വച്ചിരിക്കുന്നത്. 280 അംഗങ്ങളാണ് ബിജെപിക്ക് ലോക്‌സഭയിലുള്ളത്. ഇതിൽ രണ്ട് പേരൊഴികെ ബാക്കിയെല്ലാവരും കണക്ക് നൽകി. അഴിമതിക്ക് എതിരെയുള്ള മുദ്രാവാക്യവുമായി ജയിച്ചെത്തിയ ആം ആദ്മി നേതാക്കൾ പോലും ഇതിൽ വീഴ്ച വരുത്തുന്നു. ലോക്‌സഭയിലെ നാല് ആപ്പ് അംഗങ്ങളും സ്വത്ത് വെളിപ്പെടുത്തുന്നില്ല. സമാജ് വാദി പാർട്ടിയുടെ അഞ്ചു പേരും കണക്ക് നൽകിയില്ല. 14 കോൺഗ്രസ് അംഗങ്ങളാണ് ഇക്കാര്യത്തിൽ മൗനം തുടരുന്നത്. പഞ്ചാബിലെ മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗാണ് പട്ടികയിലെ പ്രധാനി. 34 അംഗങ്ങളുള്ള തൃണമൂൽ കോൺഗ്രസിലെ 8 പേരും 18 പേരുള്ള ശിവസേനയുടെ 9 പേരും സ്വത്തിന് കുറിച്ച് പറയാൻ ആഗ്രഹിക്കാത്തവരാണ്. വിവാരാവകാശത്തിന്റ കുരത്തിലാണ് ഈ വിവരങ്ങൾ ലോക്‌സഭാ സെക
ന്യൂഡൽഹി: ലോക്‌സഭാ അംഗമായി തെരഞ്ഞെടുത്താൽ മൂന്ന് മാസത്തിനകം സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തണമെന്നാണ് നിയമം. എന്നാൽ നിലവിലെ എംപിമാരിൽ 19 ശതമാനം പേരും ഇത് ചെയ്തിട്ടില്ല. ലോക്‌സഭയിലെത്തി രണ്ട് വർഷമായിട്ടും സ്വത്തിന് പറ്റി ഇവർക്ക് മിണ്ടാട്ടമില്ല. 105 എംപിമാരാണ് സ്വത്ത് വിവരം രഹസ്യമാക്കി വച്ചിരിക്കുന്നത്.
280 അംഗങ്ങളാണ് ബിജെപിക്ക് ലോക്‌സഭയിലുള്ളത്. ഇതിൽ രണ്ട് പേരൊഴികെ ബാക്കിയെല്ലാവരും കണക്ക് നൽകി. അഴിമതിക്ക് എതിരെയുള്ള മുദ്രാവാക്യവുമായി ജയിച്ചെത്തിയ ആം ആദ്മി നേതാക്കൾ പോലും ഇതിൽ വീഴ്ച വരുത്തുന്നു. ലോക്‌സഭയിലെ നാല് ആപ്പ് അംഗങ്ങളും സ്വത്ത് വെളിപ്പെടുത്തുന്നില്ല. സമാജ് വാദി പാർട്ടിയുടെ അഞ്ചു പേരും കണക്ക് നൽകിയില്ല. 14 കോൺഗ്രസ് അംഗങ്ങളാണ് ഇക്കാര്യത്തിൽ മൗനം തുടരുന്നത്. പഞ്ചാബിലെ മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗാണ് പട്ടികയിലെ പ്രധാനി. 34 അംഗങ്ങളുള്ള തൃണമൂൽ കോൺഗ്രസിലെ 8 പേരും 18 പേരുള്ള ശിവസേനയുടെ 9 പേരും സ്വത്തിന് കുറിച്ച് പറയാൻ ആഗ്രഹിക്കാത്തവരാണ്.
വിവാരാവകാശത്തിന്റ കുരത്തിലാണ് ഈ വിവരങ്ങൾ ലോക്‌സഭാ സെക്രട്ടറിയേറ്റിൽ നിന്ന് ലഭിച്ചത്. എന്നാൽ എംപിമാരുടെ സ്വത്ത് വിവരം വെബ്‌സൈറ്റിലോ മറ്റും ഇട്ടിട്ടില്ലെന്നതാണ് വസ്തു. എംപിമാരുടെ സ്വത്ത് വിവരമെന്നത് തീർത്തും വ്യക്തിപരമാണ്. അതുകൊണ്ട് തന്നെ ഇവ സാധാരണക്കാർക്ക് ലഭ്യമാക്കേണ്ടതില്ലെന്നാണ് ലോക്‌സഭാ സെക്രട്ടറിയേറ്റിന്റെ നിലപാട്.