- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
പത്താം തരം തുല്യതാ കോഴ്‌സ് ആറാം ബാച്ച് രജിസ്‌ട്രേഷൻ ദുബൈ കെ.എം.സി.സി.യിൽ തുടരുന്നു; സൗജന്യ സമ്പർക്ക പഠന ക്ലാസ്സുകൾ ഒക്ടോബറിൽ
ദുബൈ: കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ്, സംസ്ഥാന സാക്ഷരതാ മിഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ ഗൾഫ് മലയാളികൾക്കായി നടത്തുന്ന പത്താം തരം തുല്യതാ കോഴ്‌സ് ആറാം ബാച്ച് രജിസ്‌ട്രേഷൻ ദുബൈ കെ.എം.സി.സി.യിൽ തുടരുന്നു. വിവിധ കാരണങ്ങളാൽ പഠനം പൂർത്തിയാക്കാനാവാതെ ഗൾഫ് രാജ്യങ്ങളിലെത്തിജോലി ചെയ്യുന്നവർക്ക് ഇതുവഴി കൂടുതൽ ഉയർന്ന അവസരങ്ങൾ ലഭിക്കും. പത്താം തരം തുല്യതാ പരീക്ഷ 2018 സെപ്റ്റംബറിലാണ് നടക്കുക. പരീക്ഷാ കേന്ദ്രം ദുബൈയിൽ ആയിരിക്കും. പഠിതാക്കൾക്കുവേണ്ടി ദുബൈ കെ.എം.സി.സി. നടത്തുന്ന സൗജന്യ സമ്പർക്ക പഠന ക്ലാസ്സുകൾ ഒക്ടോബറിൽ അൽ ബറാഹ കെ.എം.സി.സി. ഓഡിറ്റോറിയത്തിൽ ആരംഭിക്കും. വെള്ളിയാഴ്ചകളിൽ രാവിലെ 8 മണി മുതൽ 12 മണിവരെയാണ് ക്ലാസ്സ് നടക്കുക. ഏഴാം തരം പാസ്സാവുകയും പത്താം തരത്തിന് മുമ്പ് പഠനം നിർത്തുകയും ചെയ്തവർ, 2011 ലോ മുമ്പോ എസ്.എസ്.എൽ.സി. പരീക്ഷയെഴുതി പരാജയപ്പെട്ടവർ, കേരള സാക്ഷരതാ മിഷൻ നടത്തുന്ന ഏഴാം തരം തുല്യതാ പരീക്ഷ പാസ്സായവർ എന്നിവർക്കെല്ലാം ഈ കോഴ്‌സിൽ ചെരാവുന്നതാണ്. അപേഷകൻ 2017 ജൂൺ ഒന്നിന് 17 വയസ്സ് പൂർത
ദുബൈ: കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ്, സംസ്ഥാന സാക്ഷരതാ മിഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ ഗൾഫ് മലയാളികൾക്കായി നടത്തുന്ന പത്താം തരം തുല്യതാ കോഴ്‌സ് ആറാം ബാച്ച് രജിസ്‌ട്രേഷൻ ദുബൈ കെ.എം.സി.സി.യിൽ തുടരുന്നു. വിവിധ കാരണങ്ങളാൽ പഠനം പൂർത്തിയാക്കാനാവാതെ ഗൾഫ് രാജ്യങ്ങളിലെത്തിജോലി ചെയ്യുന്നവർക്ക് ഇതുവഴി കൂടുതൽ ഉയർന്ന അവസരങ്ങൾ ലഭിക്കും.
പത്താം തരം തുല്യതാ പരീക്ഷ 2018 സെപ്റ്റംബറിലാണ് നടക്കുക. പരീക്ഷാ കേന്ദ്രം ദുബൈയിൽ ആയിരിക്കും. പഠിതാക്കൾക്കുവേണ്ടി ദുബൈ കെ.എം.സി.സി. നടത്തുന്ന സൗജന്യ സമ്പർക്ക പഠന ക്ലാസ്സുകൾ ഒക്ടോബറിൽ അൽ ബറാഹ കെ.എം.സി.സി. ഓഡിറ്റോറിയത്തിൽ ആരംഭിക്കും. വെള്ളിയാഴ്ചകളിൽ രാവിലെ 8 മണി മുതൽ 12 മണിവരെയാണ് ക്ലാസ്സ് നടക്കുക. ഏഴാം തരം പാസ്സാവുകയും പത്താം തരത്തിന് മുമ്പ് പഠനം നിർത്തുകയും ചെയ്തവർ, 2011 ലോ മുമ്പോ എസ്.എസ്.എൽ.സി. പരീക്ഷയെഴുതി പരാജയപ്പെട്ടവർ, കേരള സാക്ഷരതാ മിഷൻ നടത്തുന്ന ഏഴാം തരം തുല്യതാ പരീക്ഷ പാസ്സായവർ എന്നിവർക്കെല്ലാം ഈ കോഴ്‌സിൽ ചെരാവുന്നതാണ്.
അപേഷകൻ 2017 ജൂൺ ഒന്നിന് 17 വയസ്സ് പൂർത്തിയായിരിക്കണം. 2017 സപ്തംബർ 30 വരെയാണ് രജിസ്‌ട്രേഷൻ കാലാവധി. രജിസ്‌ട്രേഷൻ ഫോറം പൂരിപ്പിക്കുന്നതിനും ഫീ അടക്കുന്നതിനുമുള്ള സൗകര്യം ദുബൈ കെ.എം.സി.സി. അൽ ബാറാഹ ഓഫീസിൽ ഒരുക്കിയിട്ടുണ്ട്. അപേക്ഷാ ഫോറം www.literacymissionkerala.orgഎന്ന വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. കോഴ്‌സ് ഫീ 650 ദിർഹം രണ്ട് ഗഡുക്കളായി അടക്കാനും സൗകര്യമുണ്ട്.
അപേക്ഷകർ വിസ പേജ് അടക്കമുള്ള പാസ്സ്‌പോർട്ട് കോപ്പി, രണ്ട് പാസ്സ്‌പോർട്ട് സൈസ് ഫോട്ടോകൾ എന്നിവയും ഏഴാം തരം പാസ്സായ സർട്ടിഫിക്കറ്റ്, ടി.സി., പഠിച്ച സ്‌കൂളിൽ നിന്നുള്ള ബോണഫൈഡ് സർട്ടിഫിക്കറ്റ് ഇവയിൽ ഏതെങ്കിലും ഒന്ന് എന്നിവ സമർപ്പിക്കേണ്ടതാണ്. എസ്.എസ്.എൽ.സി. പാസ്സാകാൻ കഴിയാതെ പോയ മുഴുവൻ പ്രവാസി സഹോദരീസഹോദരന്മാരും ഈ സുവർണ്ണാവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും പത്താം തരം സർട്ടിഫിക്കറ്റ് സ്വന്തമാക്കുന്നതിന് എത്രയും വേഗം രജിസ്റ്റർ ചെയ്യണമെന്നും ദുബൈ കെ.എം.സി.സി. പ്രസിഡന്റ് പി.കെ.അൻവർ നഹ, ജനറൽസെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, ട്രഷറർ എ.സി. ഇസ്മായിൽ എന്നിവർ അറിയിച്ചു.
കോഴ്‌സിനെക്കുറിച്ച് കൂടുതൽ അറിയുന്നതിന് ദുബൈ കെ.എം.സി.സി. ''മൈ ഫ്യൂച്ചർ'' ചെയർമാൻ അഡ്വ: സാജിദ് അബൂബക്കർ (050 5780225) സാക്ഷരതാ മിഷൻ കോ-ഓർഡിനേറ്റർ ഷഹീർ എം. (050 7152021) ദുബൈ കെ.എം.സി.സി. ഓഫീസ് (04 2727773) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.