- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വല്ല്യമ്മയും പയ്യനും അടുത്തത് മൊബൈലിലൂടെ; അപ്പൂപ്പന്റെ മരണം ബന്ധം ഈട്ടിയുറപ്പിച്ചു; ചേർത്തലയിലെ പത്താം ക്ലാസുകാരനെയും കൊണ്ട് ഒളിച്ചോടിയത് വല്ല്യച്ഛന്റെ രണ്ടാം ഭാര്യ: സിസിടിവിയിൽ കുടുങ്ങിയിട്ടും തുമ്പു കിട്ടാതെ വലഞ്ഞ് പൊലീസ്: ശോഭിതയെ കണ്ടെത്താൻ തമിഴ്‌നാട് പൊലീസിന്റെ സഹായം തേടും
ചേർത്തല: ചേർത്തലയിൽ നിന്നും പത്താം ക്ലാസുകാരൻ ഒളിച്ചോടി പോയത് വല്ല്യച്ഛന്റെ രണ്ടാം ഭാര്യയുമൊത്ത്. എന്നാൽ ഇരുവരും തമ്മിൽ അടുപ്പമുണ്ടായത് എങ്ങിനെ എന്ന് വീട്ടുകാർക്ക് പോലും അറിവില്ല. മകനെ കാണാതായതായി രണ്ട് ദിവസം മുമ്പാണ് ചെറുക്കന്റെ വീട്ടുകാർ പൊലീസിൽ പറഞ്ഞത്. അപ്പോഴും ഇവർക്ക് അറിയില്ലായിരുന്നു കുട്ടി പോയത് വല്ല്യമ്മയ്ക്കൊപ്പമാണെന്ന്. പിന്നീട് വീട്ടുകാർ തമ്മിൽ സംസാരിച്ചപ്പോഴാണ് കുട്ടിയുടെ വല്ല്യമ്മയായ ശോഭിതയേയും എറണാകുളത്ത് നിന്നും കാണാതായതായി വിവരം ലഭിക്കുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും ഒരുമിച്ച് തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിക്കുന്നത്. അതേസമയം മൊബൈലിൽ കൂടിയാണ് ശോഭിതയും പയ്യനും തമ്മിൽ അടുപ്പത്തിലായതെന്നാണ് സൂചന. ഏതാനും നാളുകൾക്ക് മുമ്പ് കാണാതായ കുട്ടിയുടെ അച്ഛന്റെ അച്ഛൻ മരിച്ചിരുന്നു. ആ സമയത്ത് കുടുംബത്തിലുള്ള എല്ലാവരും ഒത്തുകൂടുകയും ഒരുമിച്ച് ഒരുവീട്ടിൽ ഒരു മാസത്തോളം താമസിക്കുകയും ചെയ്തിരുന്നു. ഈ പരിചയം പിന്നീട് മൊബൈൽ സൗഹൃദത്തിലേക്ക് വഴി
ചേർത്തല: ചേർത്തലയിൽ നിന്നും പത്താം ക്ലാസുകാരൻ ഒളിച്ചോടി പോയത് വല്ല്യച്ഛന്റെ രണ്ടാം ഭാര്യയുമൊത്ത്. എന്നാൽ ഇരുവരും തമ്മിൽ അടുപ്പമുണ്ടായത് എങ്ങിനെ എന്ന് വീട്ടുകാർക്ക് പോലും അറിവില്ല. മകനെ കാണാതായതായി രണ്ട് ദിവസം മുമ്പാണ് ചെറുക്കന്റെ വീട്ടുകാർ പൊലീസിൽ പറഞ്ഞത്. അപ്പോഴും ഇവർക്ക് അറിയില്ലായിരുന്നു കുട്ടി പോയത് വല്ല്യമ്മയ്ക്കൊപ്പമാണെന്ന്. പിന്നീട് വീട്ടുകാർ തമ്മിൽ സംസാരിച്ചപ്പോഴാണ് കുട്ടിയുടെ വല്ല്യമ്മയായ ശോഭിതയേയും എറണാകുളത്ത് നിന്നും കാണാതായതായി വിവരം ലഭിക്കുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും ഒരുമിച്ച് തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിക്കുന്നത്.
അതേസമയം മൊബൈലിൽ കൂടിയാണ് ശോഭിതയും പയ്യനും തമ്മിൽ അടുപ്പത്തിലായതെന്നാണ് സൂചന. ഏതാനും നാളുകൾക്ക് മുമ്പ് കാണാതായ കുട്ടിയുടെ അച്ഛന്റെ അച്ഛൻ മരിച്ചിരുന്നു. ആ സമയത്ത് കുടുംബത്തിലുള്ള എല്ലാവരും ഒത്തുകൂടുകയും ഒരുമിച്ച് ഒരുവീട്ടിൽ ഒരു മാസത്തോളം താമസിക്കുകയും ചെയ്തിരുന്നു. ഈ പരിചയം പിന്നീട് മൊബൈൽ സൗഹൃദത്തിലേക്ക് വഴിമാറുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ഇരുവരും തിരുവനന്തപുരത്തെത്തിയിതിന്റെ സിസിടിവി ദൃശ്യങ്ങളിൽ കുടുങ്ങിയിട്ടും ഇതുവരെ ഇവരെ കുറിച്ച് തുമ്പുണ്ടാക്കാൻ പൊലീസിന് ആയിട്ടില്ല. ഇതോടെ ശോഭിതയേയും കുട്ടിയേയും കണ്ടെത്താൻ കേരളാ പൊലീസ് തമിഴ്‌നാട് പൊലീസിന്റെ സഹായം തേടിയേക്കും.
തിരുവനന്തപുരം സ്വദേശികളാണ് കുട്ടിയും കുടുംബവും. ഈ കുട്ടിയുടെ അമ്മ ഡോക്ടറാണ്. അമ്മയുടെ ജോലി സംബന്ധമായി ഇവർ മായിത്തറയിൽ വന്ന് താമസമാക്കുക ആയിരുന്നു. ഇവിടുത്തെ ഒരു സ്‌കൂളിലെ മിടുക്കനായ വിദ്യാർത്ഥിയെ ആണ് കാണാതായത്. അതെ സമയം തിരുവനന്തപുരത്തു നിന്നും മധുരയ്ക്ക് പോയെന്ന സംശയത്തിൽ പൊലീസ് അവിടെ അന്വേഷണം നടത്തി എങ്കിലും കണ്ടെത്താൻ ആയില്ല. അതിനാൽ പൊലീസ് സംഘം മധുരയിൽ നിന്നും തിരിച്ചു പോരുകയും ചെയ്തു. ഇവർ മൊബൈൽ ഉപയോഗിക്കാത്തതിനാലും മറ്റാരുമായി ബന്ധപ്പെടാത്തതിനാലും ഇതുവരെ ഇവരെ കുറിച്ച് യാതൊരു തുമ്പം ഉണ്ടാക്കാൻ പൊലീസിനായിട്ടില്ല. ഇതോടെ ഇവരെ കണ്ടെത്താൻ കേരളാ പൊലീസ് തമിഴ്‌നാട് പൊലീസിന്റെ സഹായം തേടിയേക്കും.
മായിത്തറ സ്വദേശിയായ വിദ്യാർത്ഥിയേയും പിതാവിന്റെ ജ്യേഷ്ഠന്റെ ഭാര്യ കടവന്ത്രയിൽ താമസിക്കുന്ന ഇരുപത്തിയെട്ടുകാരിയേയുമാണ് കഴിഞ്ഞ ദിവസം മുതൽ കാണാതായത്. വിദ്യാർത്ഥിയെ കാണാതായത് സംബന്ധിച്ച് മാരാരിക്കുളം പൊലീസും യുവതിയുടെ തിരോധാനം സംബന്ധിച്ച് കടവന്ത്ര പൊലീസും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവർ തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇവിടെ നിന്ന് ഇവർ മധുരയിലേക്ക് ട്രെയിനിൽ പോയയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം തമിഴ് നാട്ടിലേക്ക് വ്യാപിപ്പിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് വീട്ടിൽ നിന്ന് പുറപ്പെട്ട വിദ്യാർത്ഥി കടവന്ത്രയിൽ എത്തിയ ശേഷം ഇരുവരും ഒന്നിച്ച് യാത്ര പുറപ്പെട്ടതാണെന്നാണ് സൂചന.