- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റ് പൊലീസ് കസ്റ്റഡിയിൽ എടുത്ത 11 ഇന്ത്യാക്കാരും തടവിൽ തന്നെ; അറസ്റ്റിലായത് പാതിരാത്രിയിൽ പൂജ നടത്തിയതിന്; പരാതിയായത് മന്ത്രോച്ചാരണ ശബ്ദം
കുവൈറ്റ്: സത്യനാരായണ പൂജ നടത്തിയതിന് അറസ്റ്റിലായ ഇന്ത്യാക്കാർ കുവൈറ്റ് പൊലീസിന്റെ കസ്റ്റഡിയിൽ തന്നെ. കുവൈറ്റിലെ പൊതു ഹാളിൽ നവചേതന വെൽഫയർ അസോസിയേഷനാണ് പൂജ സംഘടിപ്പിച്ചത്. വർഷങ്ങളായി ഇത് സംഘടിപ്പിക്കാറുമുണ്ട്. എന്നാൽ ഇത്തവണ അനുമതി കൂടാതെ പൂജ സംഘടിപ്പിച്ചതിന് സംഘാടകരെ കുവൈറ്റ് പൊലീസ് കസ്റ്റഡിയിൽ എടുക്കകുയായിരുന്നു. മന്ത്രോചാ
കുവൈറ്റ്: സത്യനാരായണ പൂജ നടത്തിയതിന് അറസ്റ്റിലായ ഇന്ത്യാക്കാർ കുവൈറ്റ് പൊലീസിന്റെ കസ്റ്റഡിയിൽ തന്നെ. കുവൈറ്റിലെ പൊതു ഹാളിൽ നവചേതന വെൽഫയർ അസോസിയേഷനാണ് പൂജ സംഘടിപ്പിച്ചത്. വർഷങ്ങളായി ഇത് സംഘടിപ്പിക്കാറുമുണ്ട്. എന്നാൽ ഇത്തവണ അനുമതി കൂടാതെ പൂജ സംഘടിപ്പിച്ചതിന് സംഘാടകരെ കുവൈറ്റ് പൊലീസ് കസ്റ്റഡിയിൽ എടുക്കകുയായിരുന്നു. മന്ത്രോചാരണമാണ് വിനയായത്. ഇതിനെതിരെയാണ് പരാതിക്കാർ പൊലീസിനെ സമീപിച്ചത്.
പതിനൊന്ന് പേരാണ് അറസ്റ്റിലായതെന്ന് കുവൈറ്റിലെ ഇന്ത്യൻ അംബാസിഡർ സുനിൽ ജെയിൻ വ്യക്തമാക്കി. അയൽക്കാരുടെ പരാതിയിലാണ് അറസ്റ്റെന്നും വ്യക്തമാക്കി. മംഗലുരു സ്വദേശികളാണ് പൊലീസ് പിടികൂടിയവരിൽ ബഹുഭൂരിഭാഗവും. എന്നാൽ അറസ്റ്റിലായവരുടെ പേരുവിവരം പുറത്തുവിടാൻ കുവൈറ്റ് തയ്യാറാകുന്നില്ലെന്ന പരാതിയും വ്യാപകമാണ്. അറസ്റ്റ് വിവരം ഇന്ത്യൻ എംബസിയിൽ നിന്ന് മറച്ചുവച്ചുവെന്നാണ് ആക്ഷേപം. അനുമതിയില്ലാതെ മതചടങ്ങ് നടത്തിയതിനാണ് അറസ്റ്റ് എന്ന് മാത്രമാണ് അവർ നൽകുന്ന വിശദീകരണം.
കുവൈറ്റി നിയമം അനുസിരിച്ച് ഒരാളെ അറസ്റ്റ് ചെയ്താൽ പത്ത് ദിവസത്തിനകം കോടതിയിൽ ഹാജരാക്കണം. എന്നാൽ ഇവിടെ രണ്ടാഴ്ചയായി അറസ്റ്റുണ്ടായിട്ട്. എന്നിട്ടും കോടതിയിൽ ഇന്ത്യാക്കാരെ ഹാജരാക്കാത്തതാണ് ദുരൂഹത. വിദേശ കാര്യമന്ത്രാലയും സ്ഥിതി ഗതികൾ വിലയിരുത്തുന്നുണ്ട്. അശോക് കുമാർ. യാദവ് പൂജാരി, അനിൽകുമാർ എന്നിർ അറസ്റ്റിലായവരിൽ പെടുന്നു. അതിനിടെ വിഷയം വിദേശ കാര്യമന്ത്രി സുഷമ്മാ സ്വരാജിന്റെ ശ്രദ്ധയിൽ മംഗലാപുരത്ത് നിന്നുള്ള എംപി കൊണ്ടുവന്നിട്ടുണ്ട്.
എത്രയും വേഗം ഇന്ത്യാക്കാരെ മോചിപ്പിക്കാനുള്ള നടപടിയെടുക്കുമെന്ന് സുഷമ അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി. പാതിരാത്രിയിലാണ് പൂജ നടന്നത്. ഇതിനിടെയിൽ ഉയർന്ന മന്ത്രോചാരണം കേട്ട് സഹികെട്ടാണ് അയൽവാസികൾ പരാതിയുമായി പൊലീസിനെ സമീപിച്ചത്.