- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ ചരക്കു കപ്പൽ ഒമാൻ തീരത്ത് മുങ്ങി; 11 നാവികരെ ഒമാൻ നാവിക സേനയും മത്സ്യത്തൊഴിലാളികളും ചേർന്ന് രക്ഷപ്പെടുത്തി
മസ്‌ക്കറ്റ്: ഒമാൻ തീരത്ത് ഇന്ത്യൻ ചരക്കു കപ്പൽ മുങ്ങി. കപ്പലിലെ 11 ജീവനക്കാരെ ഒമാൻ നാവികസേനയും മത്സ്യത്തൊഴിലാളികളും ചേർന്ന് രക്ഷപ്പെടുത്തി. യുഎഇയിലെ ഷാർജയിൽനിന്നു യെമനിലെ അൽ മുകല്ല തുറമുഖത്തേക്കു പോകുകയായിരുന്ന ഇന്ത്യൻ ചരക്കുകപ്പലാണ് ഒമാൻ തീരത്ത് മുങ്ങിയത്. വാഹനങ്ങൾ, ഭക്ഷ്യോൽപന്നങ്ങൾ, ടയറുകൾ, എൻജിൻ ഓയിൽ എന്നിവയുമായി വെള്ളിയാഴ്ച രാത്രി ഷാർജയിൽനിന്നു പുറപ്പെട്ട കപ്പൽ ഒമാനിലെ സൂറിൽനിന്നു 100 മൈൽ അകലെ സൂയയ്ക്കു സമീപമാണ് അപകടത്തിൽപ്പെട്ടത്. ജീവനക്കാർ എല്ലാവരും സുരക്ഷിതരാണെന്നു കപ്പലിലെ ക്യാപ്റ്റൻ അബ്ദുല്ല പറഞ്ഞു. രാവിലെ എട്ടോടെ മത്സ്യത്തൊഴിലാളികളാണ് പകുതി മുങ്ങിയ കപ്പലിൽനിന്ന് ഇവരെ രക്ഷിച്ചത്. കരയിലത്തെിച്ചശേഷം ഇവരെ റോയൽ ഒമാൻ പൊലീസിന് കൈമാറുകയായിരുന്നു. രക്ഷപ്പെടുത്തിയ നാവികരെ ഒമാൻ പൊലീസ് ജഅലാൻ ബനീ ബൂഅലിയിൽ എത്തിച്ച് ഇന്ത്യൻ എംബസി ഓണററി കോൺസുലാർ ഫക്രുദ്ദീന്റെ നേതൃത്വത്തിലെ സാമൂഹിക പ്രവർത്തകർക്ക് കൈമാറി. കപ്പലിന്റെ അടിത്തട്ട് തകർന്ന് വെള്ളം കയറുകയായിരുന്നെന്ന് രക്ഷപ്പെട്ടവർ വെളിപ്പെടുത്തി. ഗു
മസ്‌ക്കറ്റ്: ഒമാൻ തീരത്ത് ഇന്ത്യൻ ചരക്കു കപ്പൽ മുങ്ങി. കപ്പലിലെ 11 ജീവനക്കാരെ ഒമാൻ നാവികസേനയും മത്സ്യത്തൊഴിലാളികളും ചേർന്ന് രക്ഷപ്പെടുത്തി. യുഎഇയിലെ ഷാർജയിൽനിന്നു യെമനിലെ അൽ മുകല്ല തുറമുഖത്തേക്കു പോകുകയായിരുന്ന ഇന്ത്യൻ ചരക്കുകപ്പലാണ് ഒമാൻ തീരത്ത് മുങ്ങിയത്.
വാഹനങ്ങൾ, ഭക്ഷ്യോൽപന്നങ്ങൾ, ടയറുകൾ, എൻജിൻ ഓയിൽ എന്നിവയുമായി വെള്ളിയാഴ്ച രാത്രി ഷാർജയിൽനിന്നു പുറപ്പെട്ട കപ്പൽ ഒമാനിലെ സൂറിൽനിന്നു 100 മൈൽ അകലെ സൂയയ്ക്കു സമീപമാണ് അപകടത്തിൽപ്പെട്ടത്. ജീവനക്കാർ എല്ലാവരും സുരക്ഷിതരാണെന്നു കപ്പലിലെ ക്യാപ്റ്റൻ അബ്ദുല്ല പറഞ്ഞു.
രാവിലെ എട്ടോടെ മത്സ്യത്തൊഴിലാളികളാണ് പകുതി മുങ്ങിയ കപ്പലിൽനിന്ന് ഇവരെ രക്ഷിച്ചത്. കരയിലത്തെിച്ചശേഷം ഇവരെ റോയൽ ഒമാൻ പൊലീസിന് കൈമാറുകയായിരുന്നു. രക്ഷപ്പെടുത്തിയ നാവികരെ ഒമാൻ പൊലീസ് ജഅലാൻ ബനീ ബൂഅലിയിൽ എത്തിച്ച് ഇന്ത്യൻ എംബസി ഓണററി കോൺസുലാർ ഫക്രുദ്ദീന്റെ നേതൃത്വത്തിലെ സാമൂഹിക പ്രവർത്തകർക്ക് കൈമാറി. കപ്പലിന്റെ അടിത്തട്ട് തകർന്ന് വെള്ളം കയറുകയായിരുന്നെന്ന് രക്ഷപ്പെട്ടവർ വെളിപ്പെടുത്തി.
ഗുജറാത്ത് സ്വദേശിയുടേതാണ് കപ്പൽ. അമിതഭാരമാണ് അപകട കാരണമെന്നാണ് റിപ്പോർട്ട്. കപ്പൽ ഉടമയുമായും ഇന്ത്യൻ എംബസിയുമായും ബന്ധപ്പെട്ടതായും വൈകാതെ ഇവരെ നാട്ടിലേക്ക് കയറ്റിവിടാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഫക്രുദ്ദീൻ പറഞ്ഞു.