- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയിൽ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ എല്ലാം ഐഐടികൾ തന്നെ; യൂണിവേഴ്സിറ്റികളിൽ കേമന്മാർ പഞ്ചാബും ജെഎൻയുവും അലിഗഢും
ലോകത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 11 എണ്ണം ഇന്ത്യയിൽനിന്ന്. ടൈംസ് ഹയർ എജ്യുക്കേഷൻ ബ്രിക്‌സ് ആൻഡ് എമേർജിങ് എക്കണോമീസ് വാർഷിക പട്ടികയിലാണ് ഇന്ത്യയിൽനിന്ന് 11 സ്ഥാപനങ്ങൾ ഇടം നേടിയത്. കഴിഞ്ഞവർഷത്തെ പട്ടികയിൽ പത്ത് സ്ഥാപനങ്ങളായിരുന്നു ഇന്ത്യയിൽനിന്നുണ്ടായിരുന്നത്. ഐഐടികളാണ് ഇന്ത്യയിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളി
ലോകത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 11 എണ്ണം ഇന്ത്യയിൽനിന്ന്. ടൈംസ് ഹയർ എജ്യുക്കേഷൻ ബ്രിക്‌സ് ആൻഡ് എമേർജിങ് എക്കണോമീസ് വാർഷിക പട്ടികയിലാണ് ഇന്ത്യയിൽനിന്ന് 11 സ്ഥാപനങ്ങൾ ഇടം നേടിയത്. കഴിഞ്ഞവർഷത്തെ പട്ടികയിൽ പത്ത് സ്ഥാപനങ്ങളായിരുന്നു ഇന്ത്യയിൽനിന്നുണ്ടായിരുന്നത്.
ഐഐടികളാണ് ഇന്ത്യയിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇക്കുറിയും ഇടം നേടിയിട്ടുള്ളവയിൽ ഏറെയും. ഐഐടി ബോംബെ, ഐഐടി റൂർക്കി, ഐഐടി ഖരഗ്പുർ, ഐഐടി മദ്രാസ്, ഐഐടി ഡൽഹി, ഐഐടി കാൺപുർ, ഐഐടി ഗുവാഹാട്ടി എന്നിവയാണ് പട്ടികയിൽ ഇടം നേടിയ ഐഐടികൾ. ഇവയ്ക്ക് പുറമെ, ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് സയൻസും പഞ്ചാബ് യൂണിവേഴ്‌സിറ്റി, ഡൽഹിയിലെ ജെ.എൻ.യു, അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റിയും പട്ടികയിലുണ്ട്.
18 രാജ്യങ്ങളിൽനിന്നുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് പട്ടികയിൽ ഇടം നേടിയിട്ടുള്ളത്. ചൈനയിലെ പെക്കിങ് യൂണിവേഴ്‌സിറ്റിയാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് ചൈനയിലെതന്നെ സിൻഹുവ യൂണിവേഴ്‌സിറ്റിയും. തുർക്കിയിലെ മിഡിൽ ഈസ്റ്റ് യൂണിവേഴ്‌സിറ്റി, സൗത്ത് ആഫ്രിക്കയിലെ കേപ് ടൗൺ യൂണിവേഴ്‌സിറ്റി, മോസ്‌കോയിലെ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി എന്നിവയാണ് ആദ്യ അഞ്ചുസ്ഥാനങ്ങളിലുള്ള മറ്റ് സ്ഥാപനങ്ങൾ. ആദ്യ പത്തുസ്ഥാനങ്ങളിൽ ഇന്ത്യൻ സ്ഥാപനങ്ങളൊന്നുമില്ല.
ചൈനയയിൽനിന്നുള്ള സ്ഥാപനങ്ങളാണ് ഇക്കുറിയും പട്ടികയിൽ മേധാവിത്തം പുലർത്തുന്നത്. കഴിഞ്ഞ തവണ 23 സ്ഥാപനങ്ങളാണ് ഉണ്ടായിരുന്നതെങ്കിൽ, ഇത്തവണ അത് 27 ആയി ഉയർന്നു. 19 സ്ഥാപനങ്ങളുമായി തായ്‌വാൻ രണ്ടാം സ്ഥാനത്തുനിൽക്കുന്നു. മൂന്നാം സ്ഥാനത്താണ് ഇന്ത്യ നിൽക്കുന്നത്. റഷ്യയും ശ്രദ്ധേയമായ മുന്നേറ്റം കൈവരിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം രണ്ട് സ്ഥാപനങ്ങളുണ്ടായിരുന്ന സ്ഥാനത്ത് ഇത്തവണ അത് ഏഴായി ഉയർന്നു. മോസ്‌കോ യൂണിവേഴ്‌സിറ്റി 10-ാം സ്ഥാനത്തുനിന്ന് അഞ്ചാം സ്ഥാനത്തേയ്ക്ക് ഉയരുകയും ചെയ്തു.
(ചിത്രത്തിന് കടപ്പാട് - ദ ടൈംസ് ഓഫ് ഇന്ത്യ)