- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പർദ ധരിച്ചെത്തി പ്രകൃതി വിരുദ്ധ പീഡനം; ഇതിന് ശേഷം 11 വയസ്സുകാരനെ തൂക്കിക്കൊന്നു; കേസിൽ നിന്ന് രക്ഷപ്പെടാൻ പുതിയ വെളിപ്പെടുത്തലുകളുമായി പ്രതിഭാഗം
അബുദാബി : പർദ ധരിച്ചെത്തി ബാലനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസിലെ വിചാരണ അബുദാബി ക്രിമിനൽ കോടതിയിൽ പുനരാരംഭിച്ചു. പ്രോസിക്യൂഷൻ ചുമത്തിയ കുറ്റങ്ങളെല്ലാം പ്രതിയായ പാക്കിസ്ഥാനി യുവാവ് കോടതി മുമ്പാകെ നിഷേധിച്ച് താൻ ആ സമയത്ത് അവിടെ ഉണ്ടായിരുന്നില്ല എന്നും ജോലി സ്ഥലമായ അബുദാബി അതിർത്തി പ്രദേശമായ മുസാഫയിൽ ആയിരുന്നുവെന്നാണ് പ്രതിയുടെ പുതിയ വാദം. കഴിഞ്ഞ ജൂൺ ഒന്നിനാണ് പള്ളിയിൽ പ്രാർത്ഥന കഴിഞ്ഞ് മുറൂർ റോഡിലെ ഫ്ലാറ്റിലേക്കു തിരിച്ചു വരികയായിരുന്ന അസാൻ മജീദ് എന്ന പതിനൊന്നുകാരനെ പർദ ധരിച്ച് മുഖം മറച്ചെത്തിയ പ്രതി തന്ത്രപൂർവം കെട്ടിടത്തിന്റെ ടെറസിലേക്കു കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയത്. റമസാൻ വ്രതത്തിന്റെ ഭാഗമായി പള്ളിയിലേക്കു പോയ അസാൻ മജീദിന്റെ മൃതദേഹമാണു പിറ്റേന്ന് സ്വന്തം വീടിന്റെ ടെറസിൽ കണ്ടെത്തിയത്. തുടർന്നു നടന്ന അന്വേഷണത്തിന് ഒടുവിലാണ് പ്രതിയായ പാക് പൗരനെ അറസ്റ്റ് ചെയ്തത്. പാക്ക് പൗരനായ പിതാവ് ഡോ. മജീദിനൊപ്പമാണ് അസാൻ അബുദാബിയിൽ കഴിഞ്ഞിരുന്നത്. ക
അബുദാബി : പർദ ധരിച്ചെത്തി ബാലനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസിലെ വിചാരണ അബുദാബി ക്രിമിനൽ കോടതിയിൽ പുനരാരംഭിച്ചു. പ്രോസിക്യൂഷൻ ചുമത്തിയ കുറ്റങ്ങളെല്ലാം പ്രതിയായ പാക്കിസ്ഥാനി യുവാവ് കോടതി മുമ്പാകെ നിഷേധിച്ച് താൻ ആ സമയത്ത് അവിടെ ഉണ്ടായിരുന്നില്ല എന്നും ജോലി സ്ഥലമായ അബുദാബി അതിർത്തി പ്രദേശമായ മുസാഫയിൽ ആയിരുന്നുവെന്നാണ് പ്രതിയുടെ പുതിയ വാദം.
കഴിഞ്ഞ ജൂൺ ഒന്നിനാണ് പള്ളിയിൽ പ്രാർത്ഥന കഴിഞ്ഞ് മുറൂർ റോഡിലെ ഫ്ലാറ്റിലേക്കു തിരിച്ചു വരികയായിരുന്ന അസാൻ മജീദ് എന്ന പതിനൊന്നുകാരനെ പർദ ധരിച്ച് മുഖം മറച്ചെത്തിയ പ്രതി തന്ത്രപൂർവം കെട്ടിടത്തിന്റെ ടെറസിലേക്കു കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയത്. റമസാൻ വ്രതത്തിന്റെ ഭാഗമായി പള്ളിയിലേക്കു പോയ അസാൻ മജീദിന്റെ മൃതദേഹമാണു പിറ്റേന്ന് സ്വന്തം വീടിന്റെ ടെറസിൽ കണ്ടെത്തിയത്. തുടർന്നു നടന്ന അന്വേഷണത്തിന് ഒടുവിലാണ് പ്രതിയായ പാക് പൗരനെ അറസ്റ്റ് ചെയ്തത്. പാക്ക് പൗരനായ പിതാവ് ഡോ. മജീദിനൊപ്പമാണ് അസാൻ അബുദാബിയിൽ കഴിഞ്ഞിരുന്നത്. കുട്ടിയുടെ അമ്മ റഷ്യക്കാരിയാണ്. പള്ളിയിൽ പോയ അസാൻ അവിടെനിന്നു മടങ്ങുന്നത് അയൽക്കാർ കണ്ടിരുന്നു. എന്നാൽ അസാൻ വീട്ടിലെത്തിയില്ല. എല്ലായിടത്തും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. പിറ്റേന്ന് രാവിലെ പത്തു മണിയോടെ എ.സിയുടെ തകരാറ് പരിശോധിക്കാൻ വീടിന്റെ ടെറസിൽ കയറിയ തൊഴിലാളികളാണ് അസാന്റെ അർധനഗ്‌നമായ മൃതദേഹം കണ്ടെത്തിയത്. അസാന്റെ ഖുറാനും സമീപത്തുണ്ടായിരുന്നു.
താനൊരു കുറ്റവും ചെയ്തിട്ടില്ലെന്നും പൊലീസും പ്രോസിക്യൂഷനും തന്നെ മർദിച്ച് കുറ്റങ്ങൾ സമ്മതിപ്പിക്കുകയായിരുന്നുവെന്നും 33 കാരനായ പ്രതി ആരോപിച്ചു. നിരക്ഷരനായ താൻ രേഖകളിൽ ഒപ്പിട്ടുകൊടുത്തു എന്ന് ആരോപിക്കുന്നതിനെയും പ്രതി എതിർത്തു.
പ്രതിക്കെതിരെ ക്രോസ് ഡ്രസിങ്, നമ്പർ പ്ലേയ്റ്റ് ഇല്ലാതെ വാഹനമോടിക്കൽ, കൊലപാതകം, പീഡനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി. കുറ്റങ്ങളെല്ലാം പ്രതി നിഷേധിച്ചിരുന്നു.കുറ്റസമ്മതമെല്ലാം റെക്കോർഡ് ചെയ്തിട്ടുണ്ടെന്ന് ജഡ്ജി പറഞ്ഞപ്പോഴും താൻ കുറ്റം ചെയ്തിട്ടില്ലെന്നു തന്നെയായിരുന്നു പ്രതിയുടെ വാദം. കുട്ടിയുടെ പിതാവിന്റെ ബന്ധുവാണ് പ്രതി.