- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
26 കുട്ടികൾക്ക് ഒപ്പം ഹാളിൽ കിടന്നുറങ്ങിയ കുട്ടി പുലർച്ചെ തൂങ്ങി മരിച്ച നിലയിൽ; തിരുനാവായിലെ പള്ളിദർസിൽ 11 വയസുകാരന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ; പൊലീസ് അന്വേഷണം തുടങ്ങി
മലപ്പുറം: മലപ്പുറം തിരുന്നാവായയിൽ 11 വയസ്സുകാരൻ ഇന്നു പള്ളിദർസിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്ത്. ഇന്നു പുലർച്ചെയാണ് 26 കുട്ടികൾ കിടന്നുറങ്ങുന്ന ഹാളിൽ കുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കൊണ്ടോട്ടി പെരുവള്ളൂർ കാടപ്പടി സ്വദേശി ഒറുവിൽ ജംഷീറിന്റെ മകൻ മൊയ്തീൻ സ്വാലിഹ് (11) ആണ് മരിച്ചത്.
ഇരട്ടസഹോദരനോടൊപ്പം മാതാവ് സൈറബാനുവിന്റെ നാടായ തിരുനാവായ പട്ടർനടക്കാവിലെ കൈതക്കര ജുമാമസ്ജിദിനോടനുബന്ധിച്ചുള്ള ഹിഫ്‌ളുൽ ഖുർആൻ ദർസിൽ പഠിക്കുകയായിരുന്നു കുട്ടി. പനി ബാധിച്ചതിനാൽ ഇരട്ടസഹോദരനായ ഹുസൈൻ സ്വാദിഖിനെ മാതൃവീട്ടിൽ നിർത്തി മൊയ്തീൻ സ്വാലിഹിനെ മാത്രം ദർസിൽ കൊണ്ടു വിടുകയായിരുന്നു.
26 വിദ്യാർത്ഥികൾക്കൊപ്പം ഒരു ഹാളിലാണ് കുട്ടി കിടന്നുറങ്ങിയത്. രാവിലെ സുബ്ഹി നമസ്‌ക്കാരത്തിന് എഴുന്നേറ്റപ്പോൾ സഹപാഠികളാണ് മൊയ്തീൻ സാലിഹ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഓടിട്ട കെട്ടിടത്തിൽ മേൽക്കൂരയിലെ കമ്പിയിൽ കയർ ഉപയോഗിച്ച് തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം.
തുടർന്ന് കൽപകഞ്ചേരി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷമാണു മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിലേക്ക് പോസ്റ്റ് മോർട്ടത്തിന് മാറ്റിയത്. മരണ കാരണം അന്വേഷിച്ചു വരികയാണെന്ന് പൊലീസ് ഇൻസ്‌പെക്ടർ എ. എം.യാസിർ പറഞ്ഞു
കല്പകഞ്ചേരി എസ് ഐ എ എം യാസിർ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളെജിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. ഹുസ്‌ന നസ്‌റിൻ ആണ് മരിച്ച മൊയ്തീൻ സ്വാലിഹിന്റെ സഹോദരി.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്