ഓസ്റ്റിൻ : അമേരിക്കയിൽ ഇപ്പോൾ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായംകൂടിയ വിമുക്ത ഭടൻ റിച്ചാർഡ് ഓവർ ടണിന് സ്വകാര്യ ജെറ്റിൽ ആദ്യയാത്ര. 111 വയസ്സ് ആണു പ്രായം. ഓസ്റ്റിൻ നിന്നുള്ള റിച്ചാർഡിന്റെജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം വാഷിങ്ടൻ ഡിസിയിലുള്ള ആഫ്രിക്കൻഅമേരിക്കൻ ഹിസ്റ്ററി ആൻഡ് കൾച്ചറൽ നാഷണൽ മ്യൂസിയം സന്ദർശിക്കണമെന്നതാണ്.

ഈ ആഗ്രഹം നിവർത്തിക്കുന്നതിന് മുമ്പോട്ടു വന്നത് ഓസ്റ്റിനിലെബില്യനിയർ ബിസിനസ്മാൻ റോബർട്ട് സ്മിത്താണ്. മ്യൂസിയ നിർമ്മാണത്തിന്റോബർട്ട് സ്മിത്ത് 20 മില്യൺ ഡോളറാണ് സംഭാവന നൽകിയിരുന്നത്.

ഏപ്രിൽ 7 ശനിയാഴ്ചയായിരുന്നു ഓവർ ടണിനേയും കൂട്ടുകാരേയും വഹിച്ചുകൊണ്ടുള്ള ്രൈപവറ്റ് ജെറ്റ് വിമാനം വാഷിങ്ടൻ ഡിസിയിലേക്ക്പറന്നുയർന്നത്. മുൻ സ്റ്റേറ്റ് സെക്രട്ടറി കോളിൻ പൗളാണ് ഈ സംഘത്തെസ്വീകരിക്കാൻ മ്യൂസിയത്തിൽ എത്തിയിരുന്നത്.

1906 ലാണ് ഓവർടണിന്റെ ജനനം. രണ്ടാം ലോകമഹായുദ്ധത്തിൽപങ്കെടുത്തിരുന്നു. പേൾ ഹാർബറിൽ ജപ്പാൻ ബേംബ് വർഷിച്ചു.അന്തരീക്ഷം മുഴുവൻ പുകപടലങ്ങൾ നിറഞ്ഞിരിക്കുന്ന അവസരത്തിലാണ്കപ്പലിൽ ഓവർടൺ അവിടെ എത്തിയത്. മെയ്‌ 11 ന് 112 വയസ്സു തികയുന്ന
ഓവർ ടൺ ഇപ്പോഴും പൂർണ്ണ ആരോഗ്യവാനാണ്