മസ്‌ക്കറ്റ്: രാജ്യത്ത് അനധികൃതമായി കടന്ന 46 പേരെ കഴിഞ്ഞാഴ്ച അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പൊലീസ്. കൂടാതെ 114 പേരെ നാടുകടത്തുകയും ചെയ്തതായി ആർഒപി അറിയിച്ചു. ദോഹാറിൽ നിന്ന് 21 പേർ, ബുറൈമിയിൽ നിന്ന് 14 പേർ, നോർത്ത് ബാട്ടിനായിൽ നിന്ന് ആറും മസ്‌ക്കറ്റിൽ നിന്ന് അഞ്ചു പേരെയുമാണ് അറസ്റ്റ് ചെയ്തത്. ഇവർ വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരാണെന്നും ആർഒപി വ്യക്തമാക്കി.

വിവിധ അറബ്, ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള 114 പേരെയാണ് നാടുകടത്തിയത്. ഇതുകൂടാതെ മതിയായ രേഖകളില്ലാതെ രാജ്യത്ത് തങ്ങുന്ന 399 പേരെ കുറിച്ചുള്ള വിവരങ്ങൾ അന്വേഷിച്ചു വരികയാണെന്നും അന്വേഷണം പൂർത്തിയായാൽ മാത്രമേ ഇവർക്കെതിരേ നടപടികൾ സ്വീകരിക്കുകയുള്ളൂവെന്നും ആർഒപി വ്യക്തമാക്കി. ഇതിൽ 32 സ്ത്രീകളും ഉൾപ്പെട്ടിട്ടുണ്ട്.