- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്പതു വയസു കഴിഞ്ഞവരിൽ പത്തിൽ ഒരാൾക്കു വീതം പ്രമേഹം; 120,000 പേരും പ്രമേഹത്തെക്കുറിച്ച് ബോധവാന്മാരല്ലെന്ന് റിപ്പോർട്ട്
ഡബ്ലിൻ: രാജ്യത്ത് അമ്പതു വയസുകഴിഞ്ഞവരിൽ പത്തിൽ ഒരാൾ വീതം പ്രമേഹത്തിന് അടിമയാണെന്ന് റിപ്പോർട്ട്. അതേസമയം 120,000 പേരും തങ്ങൾ പ്രമേഹത്തിന് അടിമയാണെന്നുള്ളതിനെക്കുറിച്ച് ബോധവാന്മാരല്ലെന്നും ഇത് ആരോഗ്യവിദഗ്ധരിൽ ആശങ്ക ജനിപ്പിക്കുന്നുവെന്നുമാണ് വെളിവായിരിക്കുന്നത്. ഹൃദ്രോഗം, കാഴ്ചക്കുറവ്, അന്ധത, വൃക്കരോഗങ്ങൾ തുടങ്ങിയവയിലേക്ക് നയി
ഡബ്ലിൻ: രാജ്യത്ത് അമ്പതു വയസുകഴിഞ്ഞവരിൽ പത്തിൽ ഒരാൾ വീതം പ്രമേഹത്തിന് അടിമയാണെന്ന് റിപ്പോർട്ട്. അതേസമയം 120,000 പേരും തങ്ങൾ പ്രമേഹത്തിന് അടിമയാണെന്നുള്ളതിനെക്കുറിച്ച് ബോധവാന്മാരല്ലെന്നും ഇത് ആരോഗ്യവിദഗ്ധരിൽ ആശങ്ക ജനിപ്പിക്കുന്നുവെന്നുമാണ് വെളിവായിരിക്കുന്നത്. ഹൃദ്രോഗം, കാഴ്ചക്കുറവ്, അന്ധത, വൃക്കരോഗങ്ങൾ തുടങ്ങിയവയിലേക്ക് നയിക്കുന്ന പ്രമേഹം ഏറെ അപകടസാധ്യത ഉയർത്തുന്നുവെന്നും പഠനം തെളിയിക്കുന്നു.
എൺപതു വയസുകഴിഞ്ഞവരിൽ പ്രമേഹം ഇതിനെക്കാൾ അപകടകാരിയാണ്. ജനസംഖ്യയിൽ മറ്റൊരു 5.5 ശതമാനം വയോധികജനങ്ങളും പ്രീഡയബറ്റിക്കിന്റെ പിടിയിൽ അമർന്നിരിക്കുകയാണെന്നും ഗവേഷണം വ്യക്തമാക്കുന്നുണ്ട്. ശരീര ഭാരം വർധിക്കുന്നതാണ് ടൈപ്പ്-2 പ്രമേഹം പിടിപെടാനുള്ള കാരണമായി പറയുന്നത്. പ്രായം, പാരമ്പര്യം എന്നിവയുമായെല്ലാം ഇവ ബന്ധപ്പെട്ടു കിടക്കുന്നതാണെങ്കിലും സൗത്ത് ഏഷ്യയിൽ നിന്നും ചൈനയിൽ നിന്നുമുള്ളവരാണ് ഇതിന് ഏറെ അടിമപ്പെടുന്നതായി കണ്ടുവരുന്നത്.
12 ശതമാനം പുരുഷന്മാരിലും ഏഴു ശതമാനം സ്ത്രീകളിലും ടൈപ്പ്-2 പ്രമേഹം കണ്ടുവരുന്നു. പ്രായം കൂടുന്നതിന് അനുസരിച്ച് ഇതു വർധിച്ചുവരികയും ചെയ്യുന്നുണ്ട്. അമിത രക്തസമ്മർദം ഉള്ളവരിൽ പ്രമേഹം പെട്ടെന്ന് പിടിപെടുന്നതായും കണ്ടുവരുന്നുണ്ട്. അരക്കെട്ടിന് അമിത വണ്ണമുള്ളവർക്കും ഇത്തരത്തിൽ പ്രമേഹം പിടിപെടുന്നു.
ഡബ്ലിനിനു പുറത്തു ജീവിക്കുന്നവരിൽ മിക്കവർക്കും പ്രമേഹം ഉള്ളകാര്യം അറിവില്ലെന്നാണ് പഠനത്തിൽ തെളിഞ്ഞിരിക്കുന്നത്. നിലവിലുള്ള ജീവിത രീതിയും പ്രമേഹവുമായി അഭേദ്യമായ ബന്ധമാണുള്ളതെന്നാണ് ഗവേഷണത്തിന് നേതൃത്വം നൽകിയ ഡോ. സിയോബൻ ലീഹി വ്യക്തമാക്കുന്നത്. ജനങ്ങൾക്ക് ആരോഗ്യകരമായ ഒരു ജീവിത രീതിയെകുറിച്ച് പബ്ലിക് ഹെൽത്ത് കാമ്പയിനുകൾ നടത്തുന്നത് ഭാവിയിൽ പ്രമേഹം പിടിപെടുന്നതിന്റെ തോത് കുറച്ചുകൊണ്ടുവരാനും പ്രമേഹത്തെ തുടർന്നുണ്ടാകുന്ന പ്രശ്‌നങ്ങൾ ഒഴിവാക്കാനും സഹായിക്കുമെന്നും ഡോ. സിയോബൻ അഭിപ്രായപ്പെടുന്നു.
ദാഹം, അടിക്കടി മൂത്രശങ്ക, എല്ലായ്‌പ്പോഴും ക്ഷീണം എന്നിവയാണ് പ്രമേഹം ഉള്ളതിന്റെ ലക്ഷണങ്ങൾ. ഇവയിലേതെങ്കിലും ലക്ഷണം ഉള്ളവർ ജിപിയെ ഉടൻ തന്നെ സന്ദർശിക്കണമെന്നും പ്രമേഹം നിയന്ത്രണവിധേയമാക്കണമെന്നുമാണ് ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്.