- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചൈനയിൽ ഗ്യാസ് ലൈൻ പൊട്ടിത്തെറിച്ച് 12 മരണം, നൂറോളം പേർക്ക് പരിക്ക്; നിരവധിപേർ അവശിഷ്ടങ്ങളിൽ കുടുങ്ങി കിടക്കുന്നു
ബീ്ജിങ്: മദ്ധ്യ ചൈനയിലെ ഒരു റെസിഡൻഷ്യൽ കോമ്പൗണ്ടിൽ ഞാറാഴ്ച ഗ്യാസ് ലൈൻ പൊട്ടിത്തെറിച്ച് 12 പേർ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹുബെ, ഷിയാൻ നഗരത്തിലെ ഷാങ്വാൻ ജില്ലയിൽ രാവിലെ ആറരയോടെയാണ് സ്ഫോടനം നടന്നത്. നിരവധിപേർ സംഭവസ്ഥലത്ത് കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുകൾ ഉണ്ട്.
ഗുരുതരമായി പരിക്കേറ്റ 39 പേരെ അടക്കം നൂറ്റി അൻപതോളം പേരെ പ്രദേശത്തുനിന്നും രക്ഷപ്പെടുത്തി. ഇവരെ ആശുപത്രിയിൽ എത്തിച്ചതായും സർക്കാർ നിയന്ത്രിത വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ വെയ്ബോ ഷോയിൽ പ്രചരിക്കുന്ന വീഡിയോയിൽ തകർന്ന വീടുകളുടെ അവശിഷ്ടങ്ങൾക്കിടയിലൂടെ രക്ഷാപ്രവർത്തനം നടക്കുന്നതായി കാണുന്നു.
അപകടത്തിൽ പെട്ടവർക്കായുള്ള തിരച്ചിലും രക്ഷാപ്രവർത്തനവും തുടരുകയാണ്. അപകടത്തിൽ പെട്ടവരുടെ എണ്ണം ഇപ്പോഴും പരിശോധിച്ചു കൊണ്ടിരിക്കുകയാണ്.