- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
12 മിനുട്ട് ഫേസ്‌ബുക്ക് നിശ്ചലമായപ്പോൾ പലർക്കും പ്രാണവായു നഷ്ടമായതു പോലെ ; നിരാശ തീർക്കാൻ പലരും ഓടിയെത്തിയത് ട്വിറ്ററിൽ
12 മിനുട്ട് നേരം ഫേസ്‌ബുക്ക് പ്രവർത്തനം നിലച്ചപ്പോൾ ലോകം തന്നെ നിശ്ചലമായ പ്രതീതിയായിരുന്നു ഉപഭോക്താക്കൾക്ക്. രാത്ര 10 :30 ഓടെയാണ് ഉപയോക്താക്കളെ പരിഭ്രാന്തിയിലാക്കി ലോകത്തിലെ ഏറ്റവും വലിയ സോഷ്യൽ നെറ്റ്‌വർക്കിങ്ങ് ശൃംഘലയായ ഫേസ്‌ബുക്ക് പണിമുടക്കിയത്. കുറച്ചു നേരം കാത്തിരുന്നതിനു ശേഷം വിഷമം തീർക്കാൻ പലരം ട്വിറ്ററിൽ അഭയം പ്രാപിച്ചു.

ഫേസ്‌ബുക്ക് അക്കൗണ്ടിൽ ലോഗ് ഇൻ ചെയ്യുമ്പോൾ പേജിൽ ചെറിയ പ്രശ്‌നം ഉണ്ട് , ഉടൻ തന്നെ ഇത് പരിഹരിക്കപ്പെടും എന്ന മുന്നറിയിപ്പ് പ്രത്യക്ഷപ്പെടുകയായിരുന്നു. അൽപ്പ സമയത്തിനകം തന്നെ ഫേസ്‌ബുക്ക് ഡൗൺ എന്ന ഹാഷ് ടാഗ് ട്വിറ്ററിലൂടെ പ്രചരിച്ചു തുടങ്ങി. സൈറ്റിൽ പ്രശ്‌നങ്ങൾ ഉണ്ടാവുമ്പോൾ സാധാരണയായി ഉപയോഗിച്ചു വരുന്ന പ്ലാറ്റ്‌ഫോം സ്റ്റാറ്റസ് പേജും ഈ സമയം പ്രവർത്തനം നിർത്തി.
നോർത്ത് അമേരിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിലെ പ്രവർത്തനമാണ് നിലച്ചതെന്ന് ഡൗൺഡിറ്റക്ടർ ഡോട് കോമിന്റെ ഫേസ്‌ബുക്ക് മാപ്പിൽ നിന്നു വ്യക്തമായി.
ജനുവരിയിലാണ് ഹാക്കിങ്ങിനെ തുടർന്ന് അവസാനമായി ഫേസ്‌ബുക്ക് പണിമുടക്കിയത്. ഫേസ്‌ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റഗ്രാമും ഹാക്ക് ചെയ്യപ്പെട്ടതിനെ തുടർന്ന് പ്രവർത്തനം നിർത്തി വച്ചിരുന്നു. 1.25 ബില്ല്യൺ ഉപഭോക്താക്കളാണ് ഫേസ്‌ബുക്കിന് ലോകത്താകമാനമായി ഉള്ളത്.
എന്റെ ഫോട്ടോ നിങ്ങൾ ലൈക്ക് ചെയ്‌തോ എന്ന ചോദ്യവുമായി ഫേസ്‌ബുക്ക് ഉപയോക്താക്കൾ തെരുവിൽ അലയുകയാണെന്നു തുടങ്ങി രസകരമായ നിരവധി കമന്റുകൾ സംഭവത്തെ അടിസ്ഥാനമാക്കി സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചു.