- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുട്ടിനുതാഴെ മറയ്ക്കാത്ത പന്ത്രണ്ടുവയസുകാരിയെ കണ്ടപ്പോൾ മലേഷ്യയിലെ ചെസ് ടൂർണമെന്റ് അധികൃതർക്കു മാനസിക പ്രശ്നം; ലൈംഗിക ഉത്തേജനം സൃഷ്ടിക്കുമെന്നു പറഞ്ഞ് കുട്ടിയെ ടൂർണമെന്റിൽനിന്നു പുറത്താക്കി; പരിശീലകൻ പങ്കുവച്ച ദുരനുഭവത്തിൽ ശക്തമായ പ്രതികരണവുമായി സോഷ്യൽ മീഡിയ
ക്വാലാലംപൂർ: മുട്ടിനുതാഴോട്ടു മറയ്ക്കാത്ത വസ്ത്രം ധരിച്ചതിന്റെ പേരിൽ പന്ത്രണ്ടുവയസുകാരിയെ ചെസ് ടൂർണമെന്റിൽനിന്ന് പുറത്താക്കി. മലേഷ്യയിലാണു സംഭവം. രാജ്യതലസ്ഥാനമായ ക്വാലാലംപൂരിൽനിന്നുള്ള പെൺകുട്ടിക്കു നേരിടേണ്ടിവന്ന ദുരനുഭവം പരിശീലകനായ കൗശൽ ഖണ്ഡാർ സോഷ്യൽമീഡിയയിലൂടെ പുറംലോകത്തെ അറിയിക്കുകയായിരുന്നു. ഏപ്രിൽ മധ്യത്തിലായിരുന്നു സംഭവം. പുത്രജയ എന്ന സ്ഥലത്തു നടന്ന നാഷണൽ സ്‌കോളാസ്റ്റിക് ചെസ് ടൂർണമെന്റിൽനിന്നാണ് പെൺകുട്ടിയെ പുറത്താക്കിയത്. പെൺകുട്ടി മുട്ടിനു താഴെ ഇറക്കമില്ലാത്ത പാവാട ധരിച്ചത് മറ്റുള്ളവരിൽ ലൈംഗിക ഉത്തേജനം ഉണ്ടാക്കുമെന്നു പറഞ്ഞായിരുന്നു ടൂർണമെന്റ് അധികൃതരുടെ നടപടി. ടൂർണമെന്റ് ഡയറക്ടറാണ് പുറത്താക്കാനുള്ള നിർദ്ദേശം നല്കിയത്. പെൺകുട്ടി മത്സരദിനം അണിഞ്ഞിരുന്ന ഉടുപ്പിട്ടുനിൽക്കുന്ന ചിത്രം സഹിതമാണ് പരിശീലകൻ കൗശൽ ഇക്കാര്യം സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തത്. തീർത്തും മാന്യമായ വേഷം ധരിച്ചിരിക്കുന്ന പെൺകുട്ടിയിൽ അസഭ്യത ദർശിച്ച ടൂർണമെന്റ് അധികൃതർക്ക് മാനസിക പ്രശ്‌നമുണ്ടെന്നുവരെയുള്ള അഭിപ്രായങ്ങൾ
ക്വാലാലംപൂർ: മുട്ടിനുതാഴോട്ടു മറയ്ക്കാത്ത വസ്ത്രം ധരിച്ചതിന്റെ പേരിൽ പന്ത്രണ്ടുവയസുകാരിയെ ചെസ് ടൂർണമെന്റിൽനിന്ന് പുറത്താക്കി. മലേഷ്യയിലാണു സംഭവം. രാജ്യതലസ്ഥാനമായ ക്വാലാലംപൂരിൽനിന്നുള്ള പെൺകുട്ടിക്കു നേരിടേണ്ടിവന്ന ദുരനുഭവം പരിശീലകനായ കൗശൽ ഖണ്ഡാർ സോഷ്യൽമീഡിയയിലൂടെ പുറംലോകത്തെ അറിയിക്കുകയായിരുന്നു.
ഏപ്രിൽ മധ്യത്തിലായിരുന്നു സംഭവം. പുത്രജയ എന്ന സ്ഥലത്തു നടന്ന നാഷണൽ സ്‌കോളാസ്റ്റിക് ചെസ് ടൂർണമെന്റിൽനിന്നാണ് പെൺകുട്ടിയെ പുറത്താക്കിയത്. പെൺകുട്ടി മുട്ടിനു താഴെ ഇറക്കമില്ലാത്ത പാവാട ധരിച്ചത് മറ്റുള്ളവരിൽ ലൈംഗിക ഉത്തേജനം ഉണ്ടാക്കുമെന്നു പറഞ്ഞായിരുന്നു ടൂർണമെന്റ് അധികൃതരുടെ നടപടി. ടൂർണമെന്റ് ഡയറക്ടറാണ് പുറത്താക്കാനുള്ള നിർദ്ദേശം നല്കിയത്.
പെൺകുട്ടി മത്സരദിനം അണിഞ്ഞിരുന്ന ഉടുപ്പിട്ടുനിൽക്കുന്ന ചിത്രം സഹിതമാണ് പരിശീലകൻ കൗശൽ ഇക്കാര്യം സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തത്. തീർത്തും മാന്യമായ വേഷം ധരിച്ചിരിക്കുന്ന പെൺകുട്ടിയിൽ അസഭ്യത ദർശിച്ച ടൂർണമെന്റ് അധികൃതർക്ക് മാനസിക പ്രശ്‌നമുണ്ടെന്നുവരെയുള്ള അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിൽ ഉയർന്നിട്ടുണ്ട്.
പെൺകുട്ടിയെ മത്സരത്തിന്റെ ആദ്യ റൗണ്ട് കളിക്കാൻ സംഘാടകർ അനുവദിച്ചിരുന്നു. രണ്ടാം റൗണ്ടിലേക്ക് പ്രവേശനം ലഭിച്ചതിനു ശേഷമാണ് വസ്ത്രം മാറാതെ കളിക്കാൻ സാധിക്കില്ല എന്ന് സംഘാടകർ പറഞ്ഞത്. അപ്പോഴേക്കും സമയം രാത്രി പത്തുമണി ആയിരുന്നു. പുറത്ത് കടകൾ അടച്ചിരുന്നതിനാൽ പുതിയ വസ്ത്രം വാങ്ങാൻ സാധിച്ചില്ല. മറ്റൊരു മാർഗവും ഇല്ലാത്തതിനാൽ മത്സരത്തിൽനിന്ന് പിന്മാറേണ്ടിവന്നുവെന്ന് കൗശൽ അറിയിച്ചു.
പേരു വെളിപ്പെടുത്താത്ത പെൺകുട്ടി ക്വാലാലംപൂർ ജില്ലയിലെ ചെസ് ചാമ്പ്യനാണ്. പെൺകുട്ടിയെ മനപ്പൂർവം അപമാനിച്ചിരിക്കുകയാണെന്നും ടൂർണമെന്റ് അധികൃതർ മാപ്പു പറയണമെന്നും പരിശീലകൻ കൗശൽ ആവശ്യപ്പെട്ടു. സോഷ്യൽ മീഡിയയിൽ പരിശീലകന്റെ അഭിപ്രായത്തിനു ശക്തമായ പിന്തുണ ലഭിക്കുന്നുണ്ട്. ആയിരത്തോളം കമന്റുകളാണ് കൗശലിന്റെ പോസ്റ്റിനു താഴെ ലഭിച്ചത്.
സാധാരണ ചെസ് മത്സരത്തിൽ ഡ്രസ് കോഡ് സംഘാടകർ നിശ്ചയിക്കാറുണ്ട്. ചില മുസ്ലിം രാജ്യങ്ങളിൽ മതപരമായ വസ്ത്രധാരണ രീതിയിൽ തന്നെ മത്സരത്തിനെത്താൻ നിർദ്ദേശം നൽകാറുണ്ട്. ഇവിടെ സംഘാടകർ നേരത്തെ വസ്ത്ര ധാരണവുമായി ബന്ധപ്പെട്ട് നിർദ്ദേശങ്ങൾ നൽകിയിരുന്നില്ല.