- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷാർജയിൽ ഇന്ത്യൻ വിദ്യാർത്ഥിനി കെട്ടിടത്തിനുള്ളിൽ മരിച്ച നിലയിൽ; മരിച്ചത് പഞ്ചാബ് സ്വദേശിയായ എട്ടാം ക്ലാസ് വിദ്യാർത്ഥിനി; ആശങ്കയോടെ രക്ഷിതാക്കൾ
ഷാർജ: ഉയരമേറിയ കെട്ടിടങ്ങളിൽനിന്ന് വീണ് കുട്ടികൾ മരിക്കുന്ന വാർത്തകളിൽ ആശങ്കയിലായിരിക്കുന്ന രക്ഷിതാക്കൾക്ക് വീണ്ടും ഞെട്ടലുണ്ടായി മറ്റൊരു മരണം കൂടി.ഷാർജയിൽ ഇന്ത്യൻ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയതാണ് വീണ്ടും രക്ഷിതാക്കളെ ആശങ്കയിലാഴ്‌ത്തിയിരിക്കുന്നത്. പഞ്ചാബ് സ്വദേശിനിയും എട്ടാം ക്ലാസ് വിദ്യാർത്ഥിനിയുമായ ഹർജബ്
ഷാർജ: ഉയരമേറിയ കെട്ടിടങ്ങളിൽനിന്ന് വീണ് കുട്ടികൾ മരിക്കുന്ന വാർത്തകളിൽ ആശങ്കയിലായിരിക്കുന്ന രക്ഷിതാക്കൾക്ക് വീണ്ടും ഞെട്ടലുണ്ടായി മറ്റൊരു മരണം കൂടി.ഷാർജയിൽ ഇന്ത്യൻ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയതാണ് വീണ്ടും രക്ഷിതാക്കളെ ആശങ്കയിലാഴ്‌ത്തിയിരിക്കുന്നത്.
പഞ്ചാബ് സ്വദേശിനിയും എട്ടാം ക്ലാസ് വിദ്യാർത്ഥിനിയുമായ ഹർജബ് കൗറി(14)നെയാണ് ഖാസിമിയ്യിലെ ഒരു കെട്ടിടത്തിന്റെ ഒന്നാം നിലയിൽ , കണ്ടെത്തിയത്. ഒന്നാം നിലയിലെ ബാൽക്കണിയുടെ അടുത്താണ് മൃതദേഹം കണ്ടെത്തിയത്. ഷാർജ ഇന്ത്യൻ സ്‌കൂളിലെ വിദ്യാർത്ഥിനിയാണ്. അജ്മനിലാണ് ഹർജബ് താമസിക്കുന്നത്.
ഉച്ചയ്ക്ക് ഒന്നരയോടെ വീട്ടിന് മുന്നിൽ കുട്ടി ബസിറങ്ങുന്നത്സി സിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നാൽ പിന്നീട് കുട്ടി ഷാർജ മെഗാമാളിലെത്തിയതായും തിരിച്ചറിഞ്ഞു. ഷാർജ മെഗാ മാളിലേയ്ക്ക് ടാക്‌സിയിലാണ് കുട്ടി യാത്ര ചെയ്തത്. ടാക്‌സി കൂലി കൊടുക്കാൻ പണമില്ലാത്തിനാൽ ഒരു സ്വർണ കമ്മൽ ഊരി ഡ്രൈവർക്ക് നൽകി. വൈകിട്ട് നാല് മണിക്ക് തന്റെ അമ്മയെ വിളിച്ച് കമ്മൽ നൽകിയാൽ ടാക്‌സി കൂലി കിട്ടുമെന്നും ഡ്രൈവറോട് കുട്ടി പറഞ്ഞിരുന്നതായി റിപ്പോർട്ടുണ്ട്.
മെഗാമാളിൽ നിന്ന് കുറഞ്ഞത് 500 മീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയ കെട്ടിടം. ഈ കെട്ടിടത്തിൽ കുട്ടിയുടെ സ്‌കൂളിലെ ഒരു അദ്ധ്യാപിക താമസിക്കുന്നുണ്ട്. ഇവരുടെ ഫ്‌ളാറ്റിലെ ബാൽക്കണിക്കരികിൽ കുരുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.പൊലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം അൽഖ്വാസിമി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പൊലീസ് അന്വേഷണം ആരംഭിച്ചു.വീട്ടിൽ കയറാതെയും രക്ഷിതാക്കളെ വിവരമറിയിക്കാതെയും കുട്ടി തിരികെഷാർജയിലേക്കുതന്നെ പോയത് എന്തിനെന്ന് വ്യക്തമല്ല.