പുതിയ അധ്യയന വർഷത്തിൽ ഫീസ് വർദ്ധനവ് വേണവുമെന്ന ആവശ്യവുമായി സ്വകാര്യ സ്‌കൂളുകൾ സ്‌കൂളുകൾ മന്ത്രാലയത്തിന് മുമ്പിലെത്തിക്കഴിഞ്ഞു. ഏകദേശം 120 ഓളം സ്‌കൂൾ അധികൃതർ ഫീസ് വർധനവാവശ്യപ്പെട്ടു തങ്ങളെ സമീപിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യ വികസനം,വിദ്യാഭ്യാസ നിലവാരം എന്നീ കാര്യങ്ങളിൽ മന്ത്രാലയത്തിന്റെ കർശന വ്യവസ്ഥകൾ നിലവിലിരിക്കെയാണ് സ്‌കൂളുകൾ ആവശ്യവുമായി എത്തിയിരിക്കുന്നത്്. വർധിച്ചു വരുന്ന സാമ്പത്തിക ബാധ്യതകൾ ചൂണ്ടിക്കാട്ടിയാണ് സ്വകാര്യ സ്‌കൂളുകൾ ഫീസ് വർദ്ധനവ് ആവശ്യപ്പെടുന്നത്.

എന്നാൽ എല്ലാ സ്‌കൂളുകളെയും ഒരേ മാനദണ്ഡം വച്ചു പരിഗണിക്കാൻ കഴിയില്ലെന്ന നിലപാടാണ് മന്ത്രാലയത്തിനുള്ളത്. സ്‌കൂളുകളിലെ വിദ്യാഭ്യാസ നിലവാരത്തെ അടിസ്ഥാ നമാക്കി രാജ്യത്തെ സ്വകാര്യ സ്‌കൂളുകളെ മൂന്നോളം വിഭാഗങ്ങളാക്കി തിരിക്കുന്ന കാര്യം മന്ത്രാലയം പരിഗണിച്ചു വരികയാണ്. വിദ്യാഭ്യാസ നിലവാരം ഉയർത്തണമെങ്കിൽ ഫീസ് വർധിപ്പിക്കാതെ കഴിയില്ലെന്ന നിലപാടാണ് മാനേജ്‌മെന്റുകൾ ആവർത്തിച്ച് ഉന്നയിക്കുന്ന തെങ്കിലും ഇക്കാര്യത്തിൽ രക്ഷിതാക്കളുടെ വരുമാനം ഉൾപെടെയുള്ള നിരവധി കാര്യങ്ങൾ പരിഗണിച്ച് മാത്രമേ ഫീസ് വർധിപ്പിക്കാൻ കഴിയൂ എന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

മന്ത്രാലയത്തിന്റെ അനുമതി കൂടാതെ യാതൊരു വിധത്തിലുള്ള ഫീസ് വർധനവും നടപ്പാക്കരുതെന്നും മാനേജ്മെന്റുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. രക്ഷിതാക്കൾക്ക് വ്യക്തമാകുന്ന തരത്തിൽ ഫീസ് സംബന്ധമായ വിവരങ്ങൾ കൃത്യമായി വിശദീകരിക്കണ മെന്നും നിർദേശമുണ്ട്. വിദ്യാർത്ഥികളുടെ മുഴുവൻ വിവരങ്ങളും അടങ്ങിയ ഡാറ്റ ബേസ് മന്ത്രാലയത്തിന് സമർപ്പിക്കണമെന്നും. പാഠ്യ പഠ്യേതര വിഷയങ്ങളിലുള്ള കുട്ടികളുടെ പ്രകടനത്തെ സംബന്ധിച്ച് അദ്ധ്യാപകർ തയ്യാറാക്കുന്ന വിവരങ്ങളും ഇതിൽ ഉൾപെടുത്തിയിരിക്കണമെന്നും നിർദേശമുണ്ട്. ഒറ്റയടിക്ക് ഫീസ് വർധിപ്പിക്കുന്നതിന് പകരം
മാനേജ്മെന്റിന്റെ ആവശ്യം കൂടി കണക്കിലെടുത്ത് നേരിയ തോതിൽ വിവിധ ഘട്ടങ്ങളിലായി വർധനവ് നടപ്പിലാക്കുന്ന കാര്യമാണ് മന്ത്രാലയത്തിന്റെ പരിഗണനയിലുള്ളതെന്നാണ് സൂചന,
ഉയർന്ന ഫീസ് വാങ്ങുന്നതോടൊപ്പം ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസം വിദ്യാർത്ഥികൾക്ക് ഉറപ്പു വരുത്തണമെന്നും മന്ത്രാലയം നിർദേശിക്കുന്നു.

കഴിഞ്ഞ ഡിസംബറിലാണ് സ്വകാര്യ സ്‌കൂളുകളിൽനിന്നു ഫീസ് വർധനവിനു അധികൃതർ അപേക്ഷ ക്ഷണിച്ചത്.സ്‌കൂളിന്റെ പ്രോഗ്രസ് കാർഡ്, സ്‌കൂൾ ലാഭത്തിലോ നഷ്ടത്തിലോ, അധിക സൗകര്യങ്ങൾ ഏർപ്പെടുത്തിയിരുന്നോ, മുൻവർഷം ഫീസ് വർധിപ്പിച്ചിരുന്നോ, അദ്ധ്യാപകരടക്കം ജീവനക്കാരുടെ ശമ്പളം വർധിപ്പിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ചാണ് അന്തിമതീരുമാനം എടുക്കുക.

കിന്റർഗാർടനുകൾ ഉൾപ്പെടെ 55 സ്വകാര്യ സ്‌കൂളുകൾക്കാണ് കഴിഞ്ഞവർഷം ഫീസ് വർധിപ്പിക്കാൻ അനുമതി ലഭിച്ചത്. രണ്ടു മുതൽ ഏഴു ശതമാനം വരെ ഫീസ് വർധിപ്പിക്കാ നായിരുന്നു അനുമതി. പോയ വർഷം 162 സ്‌കൂളുകളായിരുന്നു അപേക്ഷിച്ചത്. എന്നാൽ ഇതിൽ 107 അപേക്ഷകളും നിരസിച്ചിരുന്നു.