ഫ്ലോറിഡാ: വാൾട്ട് ഡിസ്നി കമ്പനി ജീവനക്കാർക്ക് 1000 ഡോളർ വീതംകാഷ് ബോണസ് നൽകുമെന്ന് ജനുവരി 23 ചൊവ്വാഴ്ച കമ്പനി പുറത്തിറക്കിയപ്രസ്താവനയിൽ പറയുന്നു. 125,000 പേർക്കാണ് ഇതിന്റെ ആനുകൂല്യംലഭിക്കുന്നത്. ഇതിനു പുറമെ ജീവനക്കാരിൽ പഠനം നടത്തുന്നവർക്ക് 50മില്യൺ ഡോളറിന്റെ കോളേജ് ട്യൂഷൻ ഫീസും നൽകുമെന്നും കമ്പനിഅധികൃതർ വെളിപ്പെടുത്തി.

അമേരിക്കൻ പ്രസിഡന്റ് പുതിയ ടാക്സ് റൂൾ ഒപ്പിട്ടു നിയമമാക്കിയതോടെവാൾമാർട്ട് കമ്പനിയും ജീവനക്കാർക്ക് 1000 ഡോളർ വീതം ബോണസ്നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യൻ വംശജരിൽ മലയാളികൾഉൾപ്പെടെ നിരവധി പേരാണ് ഡിസ്നി വേൾഡിലും വാൾമാർട്ടിലും ജോലി
ചെയ്യുന്നത്. അവരെ സംബന്ധിച്ചു ബോണസ് ലഭിക്കുന്നത് വളരെ ആശ്വാസകരമാണ്.

വൻകിട കമ്പനികൾക്ക് ലഭിക്കുന്ന ടാക്സ് ആനുകൂല്യമാണ് ജീവനക്കാർക്ക്
ബോണസ് നൽകുന്നതിന് ഇവരെ പ്രേരിപ്പിക്കുന്നത്