- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നന്മയുള്ള കാഴ്ച മലയാളിക്ക് സമ്മാനിച്ച 'കാഴ്ച' ഇറങ്ങിയിട്ട് 12 വർഷം; ബ്ലെസിയെ മലയാളത്തിനു തന്ന മമ്മൂട്ടിയെ മാധവനാക്കിയ അപൂർവ്വ സിനിമയെ ഓർക്കുമ്പോൾ...
ദീർഘകാലം പത്മരാജൻ, ഭരതൻ തുടങ്ങിയവരുടെ സംവിധാന സഹായിയും കമൽ, ലോഹിത ദാസ് തുടങ്ങിയവരുടെ സഹ സംവിധായകനായും പ്രവർത്തിച്ച ബ്ലെസി ആദ്യമായി സംവിധാനം ചെയ്ത സിനിമയായിരുന്നു 'കാഴ്ച'. മമ്മൂട്ടി കേന്ദ്ര കഥാ പാത്രമായി അഭിനയിച്ച ഈ ചിത്രത്തിൽ പത്മപ്രിയ, മനോജ് കെ ജയൻ, ഇന്നസെന്റ്, മാസ്റ്റർ യാഷ്, സനുഷ തുടങ്ങിയവരുടെ സാന്നിദ്ധ്യവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ബ്ലെസി തന്നെ കഥയും തിരക്കഥയുമെഴുതി N X വിശ്വൽ എന്റർടൈന്മെന്റിന്റെ ബാനറിൽ നൗഷാദും, സേവി മാത്യുവും നിർമ്മിച്ച കാഴ്ചയുടെ ക്യാമറ കൈകാര്യം ചെയ്തിരുന്നത് അളഗപ്പനായിരുന്നു. മോഹൻ സിതാരയുടെ സംഗീതവും രാജാ മുഹമ്മദിന്റെ എഡിറ്റിങ്ങും സിനിമക്ക് കൂടുതൽ ചന്തം ചാർത്തി. 2004 ഓഗസ്റ്റ് 27 ന് റിലീസ് ചെയ്ത കാഴ്ച സാമ്പത്തികമായി വിജയിച്ചു എന്ന് മാത്രമല്ല, ആ കാലത്തെ സാമൂഹിക പ്രതിബദ്ധതയേയും മാനുഷിക പ്രസക്തിയേയും മനോഹരമായ ആഖ്യാന ശൈലി കൊണ്ട് വരച്ചു കാട്ടുകയും ചെയ്തു. കലാ സാംസ്‌കാരിക നായകരുടെയും നിരൂപകരുടെയും ഒട്ടേറെ പ്രശംസക്ക് പാത്രമായ 'കാഴ്ച' എന്ന സിനിമ ഇറങ്ങിയിട്ട് 12 വർഷം കഴിയുന്നു.
ദീർഘകാലം പത്മരാജൻ, ഭരതൻ തുടങ്ങിയവരുടെ സംവിധാന സഹായിയും കമൽ, ലോഹിത ദാസ് തുടങ്ങിയവരുടെ സഹ സംവിധായകനായും പ്രവർത്തിച്ച ബ്ലെസി ആദ്യമായി സംവിധാനം ചെയ്ത സിനിമയായിരുന്നു 'കാഴ്ച'. മമ്മൂട്ടി കേന്ദ്ര കഥാ പാത്രമായി അഭിനയിച്ച ഈ ചിത്രത്തിൽ പത്മപ്രിയ, മനോജ് കെ ജയൻ, ഇന്നസെന്റ്, മാസ്റ്റർ യാഷ്, സനുഷ തുടങ്ങിയവരുടെ സാന്നിദ്ധ്യവും ഏറെ ശ്രദ്ധിക്കപ്പെട്ടു.
ബ്ലെസി തന്നെ കഥയും തിരക്കഥയുമെഴുതി N X വിശ്വൽ എന്റർടൈന്മെന്റിന്റെ ബാനറിൽ നൗഷാദും, സേവി മാത്യുവും നിർമ്മിച്ച കാഴ്ചയുടെ ക്യാമറ കൈകാര്യം ചെയ്തിരുന്നത് അളഗപ്പനായിരുന്നു. മോഹൻ സിതാരയുടെ സംഗീതവും രാജാ മുഹമ്മദിന്റെ എഡിറ്റിങ്ങും സിനിമക്ക് കൂടുതൽ ചന്തം ചാർത്തി.
2004 ഓഗസ്റ്റ് 27 ന് റിലീസ് ചെയ്ത കാഴ്ച സാമ്പത്തികമായി വിജയിച്ചു എന്ന് മാത്രമല്ല, ആ കാലത്തെ സാമൂഹിക പ്രതിബദ്ധതയേയും മാനുഷിക പ്രസക്തിയേയും മനോഹരമായ ആഖ്യാന ശൈലി കൊണ്ട് വരച്ചു കാട്ടുകയും ചെയ്തു. കലാ സാംസ്‌കാരിക നായകരുടെയും നിരൂപകരുടെയും ഒട്ടേറെ പ്രശംസക്ക് പാത്രമായ 'കാഴ്ച' എന്ന സിനിമ ഇറങ്ങിയിട്ട് 12 വർഷം കഴിയുന്നു.
ക്ഷേത്രോത്സവങ്ങളിലും മറ്റു ആഘോഷ പരിപാടികളിലും 16 mm പ്രൊജക്ടർ ഉപയോഗിച്ച് സിനിമ കാണിക്കുന്ന സാധാരണ നാട്ടിൻ പുറത്തുകാരനായായ മാധവൻ എന്ന കഥാ പാത്രത്തെയായിരുന്നു മമ്മൂട്ടി അവതരിപ്പിച്ചത്. ഭാവം കൊണ്ടും ആകാരം കൊണ്ടും രൂപം കൊണ്ടും മമ്മൂട്ടി മാധവനായി മാറി. ഒരു സീനിൽ പോലും മമ്മൂട്ടിയെ ആരും കണ്ടില്ല. തന്റെ കഥാ പാത്രത്തോട് നൂറു ശതമാനം നീതി പുലർത്താൻ അദ്ദേഹത്തിന് കഴിഞ്ഞു.
ഗുജറാത്ത് ഭൂകമ്പത്തിൽ വീടും മാതാപിതാക്കളും എല്ലാം നഷ്ടപ്പെട്ട് ജീവനും കൊണ്ട് പലായനം ചെയ്ത് ഊരും പേരും ഭാഷയുമറിയാത്ത കുട്ടനാട്ടിൽ അകപ്പെടുന്ന 6 വയസ്സുള്ള ഗുജറാത്ത് ബാലൻ മാധവനെ കണ്ടെത്തുന്നതിലൂടെയായിരുന്നു ചിത്രത്തിന്റെ കഥ വികസിച്ചത്. ഈ പിഞ്ചു കുഞ്ഞിന് താങ്ങും തണലും അഭയവും നൽകി മാധവൻ മനുഷ്യ സ്‌നേഹത്തിന്റെ പ്രതിരൂപമായി.
മലയാള സിനിമക്ക് പുതിയൊരു ആവിഷ്‌ക്കാര ശൈലിയായിരുന്നു ബ്ലെസ്സി കൊണ്ട് വന്നത്. മണ്മറഞ്ഞു പോയ പത്മരാജന്റെയും ഭരതന്റേയും ഒരു കൈയൊപ്പ് ബ്ലസിയുടെ സിനിമയിൽ പ്രതിഫലിച്ചു നിന്നു. വാണിജ്യ ചേരുവകൾ തീരെ ഇല്ലാതെ വെറും സാധാരണക്കാരുടെ മാത്രം കഥ പറയുന്ന ബ്ലെസ്സിയുടെ ഏറ്റവും മികച്ച കലാ സൃഷ്ടിയായി ''കാഴ്ചയെ'' വിലയിരുത്തപ്പെട്ടു. ഒരേ വീട്ടിലുള്ളവർ തന്നെ പണത്തിനും സ്വത്തിനും വേണ്ടി വെട്ടും കൊലയും നടത്തുമ്പോൾ ഗുജറാത്തിലുള്ള ഒരു ബാലന് അഭയം കൊടുക്കാൻ മാധവൻ കാണിച്ച മനസ്സിനെ കേരളീയ സമൂഹം വാനോളം പുകഴ്‌ത്തി. മനുഷ്യ നന്മക്ക് ഭാഷയോ ദേശമോ ഇല്ലെന്നും, സഹായിക്കുക എന്ന ആശയം ഉടലെടുക്കുന്നതിലൂടെ ആയിരക്കണക്കിന് അശരണർക്ക് ആശ്രയമാകാൻ നാം ഓരോരുത്തരും സ്വയം മാറണമെന്നും ആ മാറ്റം കഷ്ടതയും വേദനയുമനുഭവിക്കുന്ന ലക്ഷക്കണക്കിനാളുകൾക്ക് വലിയ ആശ്വാസം നൽകുമെന്നും ''കാഴ്ച'' എന്ന സിനിമ പറഞ്ഞ് തന്നു.
കുഞ്ഞിനെ തിരിച്ച് ഗുജറാത്ത് സർക്കാരിനെ ഏൽപ്പിക്കുമ്പോൾ മാധവന്റെ കൂടെ ലോക മലയാളികളും കരഞ്ഞത് മനുഷ്യത്വം ഇനിയും മരിച്ചിട്ടില്ലെന്നുള്ളതിന് ഉറ്റമ ഉദാഹരണമാണ്. വർഗ്ഗീയ വിഷം തുപ്പുന്ന മത ഭ്രാന്തന്മാരും, നര നായാട്ട് നടത്തുണ്ട രാഷ്ട്രീയ ഹിജടകളും തിങ്ങി നിറഞ്ഞിരിക്കുന്ന കേരളത്തിൽ സ്‌നേഹത്തിന്റേയും നന്മയുടെയും ഉറവയുള്ള ഇത്തരം സിനിമകൾ സമൂഹ മനസ്സാക്ഷിയെ തൊട്ടുണർത്തുകയും അത് വഴി പരസ്പരം കലഹിക്കാതെയും അക്രമിക്കാതെയും ജീവിക്കണമെന്നുള്ള ചെറിയ ചിന്തയെങ്കിലും ജനങ്ങളിൽ വരുത്തുകയും ചെയ്യും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. മലയാള സിനിമയിലെ മികച്ച ക്ലാസ്സ് പടങ്ങളിലൊന്നാണ് ''കാഴ്ച.'' എന്നാൽ സമീപ കാലത്തായി അത്തരം നന്മ നിറഞ്ഞ സിനിമകളുടെ അഭാവം പ്രേക്ഷകരെ ആശങ്കയിലാഴ്‌ത്തുന്നുണ്ട്. ബ്ലെസി എന്ന സംവിധായകന്റെ നീണ്ട മൗനവും, കമലിന്റെ വഴിമാറിയുള്ള സിനിമാ സംവിധാനവും, സിബി മലയിലിന്റെ ദുരന്തവും, ലോഹിത ദാസ്, ഭരതൻ, പത്മരാജൻ തുടങ്ങിയവരുടെ ഉണരാത്ത ഉറക്കവും ഇത്തരം ക്ലാസ് സിനിമകളെ മലയാളികൾക്ക് നിഷേധിച്ചിരിക്കുകായാണ് എന്ന് പറയേണ്ടി വരും.