സംപൗളോ: തെക്കുകിഴക്കൻ ബ്രസീലിലെ മിനസ് ഗെറയിസിൽ വാഹനങ്ങളുടെ കൂട്ടയിടിയിൽ 13 പേർ മരിച്ചു. 39 പേർക്ക് പരിക്കേറ്റു.

ഗ്രയോ മൊഗോളിലെ എക്പ്രസ് വേയിലായിരുന്നു അപകടം. ഒന്നിനുപിറകെ ഒന്നായി അഞ്ച് വാഹനങ്ങളാണ് അപകടത്തില്‌പ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.